കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ആരാണ്? അറിയാം 10 കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീഖര്‍ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് 5 30നാണ് അന്തരിച്ചത്. 63കാരനായ പരീഖര്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഗോവ, മുംബൈ, ഡല്‍ഹി, യു.എസ് തുടങ്ങിയ ഇടങ്ങളില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ ആരോഗ്യനില മോശമാകുകയും ഞായറാഴ്ച വൈകുന്നോരത്തോടെ മരണ വാര്‍ത്ത പുറത്തു വരികയും ചെയ്തു.

Manohar parrikar

അന്തരിച്ച മനോഹര്‍ പരീഖറിനെ കുറിച്ചുള്ള 10 വസ്തുതകള്‍ ഇവയാണ്;

1) 1955 ഡിസംബര്‍ 13നാണ് പരീക്കര്‍ ജനിച്ചത്. 1980കളില്‍ തന്റെ 26ാം വയസ്സില്‍ അദ്ദേഹം മാപ്പുസ യൂണിറ്റില്‍ സംഘപ്രവര്‍ത്തകനായി ചേര്‍ന്നു. മുബൈ ഐ.ഐ ടിയില്‍ നിന്ന് മൈറ്റാലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും ചെയ്തു.

2) തന്റെ കോളേജിന്റെ അവസാന വര്‍ഷമാകുമ്പോഴേക്കും അദ്ദേഹം ആര്‍എസ്എസിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി.

3) 1979 ല്‍ ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം ഭാര്യ മേധ പരീഖറുമായി ചേര്‍ന്ന് സ്വകാര്യ കച്ചവടം ആരംഭിച്ചു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

4) 1985 മുതല്‍ 1991 വരെ ആര്‍.എസ്.എസിന്റെ രാമജന്മഭൂമി പ്രക്ഷോഭം ഉള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. 1994 മുതല്‍ 1999 വരെ ബി.ജെ.പി.യില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് അദ്ദേഹത്തെ നിയോഗിച്ചു.

5. 1994ല്‍ ഗോവയിലെ നിയമസഭാംഗമായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 1999 ജൂണ്‍ മുതല്‍ നവംബര്‍ വരെ ആദ്ദേഹം പ്രതിപക്ഷ നേതാവായി.

6) 2000 ല്‍, ആദ്യമായി ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ അര്‍ബുദം മൂലം മരണമടഞ്ഞു. 2000 ഒക്ടോബര്‍ 24 മുതല്‍ 2002 ഫെബ്രുവരി 27 വരെ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. 2002 ജൂണില്‍ വീണ്ടും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും 2000 മുതല്‍ 2005 വരെ സംസ്ഥാനം ഭരിക്കുകയും ചെയ്തു.

7) 2012 മാര്‍ച്ചില്‍ വീണ്ടും ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍ 2014 നവംബറില്‍ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായി സ്ഥാനമേല്‍ക്കാനായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

8) പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരവിരുദ്ധ ഗ്രൂപ്പുകള്‍ക്കെതിരെ 2016ല്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സമയത്ത് പരീഖറായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.

9. 2017ല്‍ ഗോവയില്‍ ഭരണം രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരീഖര്‍ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

10) ഉത്പല്‍ പരീക്കര്‍, അഭിജീത്ത് പരീഖര്‍ എന്നിവരാണ് മനോഹര്‍ പരീഖറിന്റെ മക്കള്‍.

English summary
Who was the late Goa Chief Minister Manohar Parrikar? Know 10 things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X