• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്?

cmsvideo
  ഡോ. ഫരീഖ ബുഗ്തിയെപ്പറ്റി അറിയണം | Oneindia Malayalam

  ദില്ലി: മൂന്ന് ദിവസം നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വിംഗ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തി. രാജ്യ മുഴുവൻ ഒറ്റ മനസ്സോടെ ഇന്ത്യയുടെ വീര പോരാളിയെ സ്വാഗതം ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏറെ നാടകീയതകൾക്കൊടുവിലാണ് പാകിസ്താൻ അഭിനന്ദനെ കൈമാറിയത്. ഇതിനിടെ പല അഭ്യൂഹങ്ങളും പരന്നു.

  രാത്രി കൃത്യം 9.20ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പാകിസ്താൻ ‌അഭിനന്ദനെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറി. വിംഗ് കമാൻഡർ അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറാനെത്തിയ വനിതാ ഉദ്യോഗസ്ഥ ആരാണ്? അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യങ്ങളിലൊന്നാണിത്. ഉത്തരം ഇതാണ്. ഡോ. ഫരീഹ ബുഗ്തി.

  അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക്

  അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക്

  ആയുധധാരികളായ പാക് റേഞ്ചേഴ്സ്, എയർ അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യൻ, ഒരു പാക് ഉദ്യോഗസ്ഥ എന്നിവരാണ് വാഗാ അതിർത്തി വരെ അഭിനന്ദനെ അനുഗമിച്ചത്. അഞ്ച് മിനിറ്റ് നീണ്ടു നിന്ന് നടപടി ക്രമങ്ങൾക്കൊടുവിൽ അഭിനന്ദനെ പാകിസ്താൻ ഇന്ത്യയ്ക്ക് കൈമാറി. കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ പാക് മാധ്യമം തത്സമയം ലോകത്തിന് മുമ്പിൽ കാണിച്ചു.

   ആരാണ് ഡോ. ഫരീഹ ബുഗ്തി

  ആരാണ് ഡോ. ഫരീഹ ബുഗ്തി

  പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിലെ ഇന്ത്യാ വിഭാഗത്തിന്റെ ഡയറക്ടറാണ് ഡോ ഫരീഹ ബുഗ്തി. ഇന്ത്യയിൽ ഇന്ത്യൻ ഫോറിൻ സർവീസ് ( ഐഎഫ്എസ്) എന്നതിന് സമാനമായി പാകിസ്താനിലുള്ള ഫോറിൻ സർവീസ് ഓഫ് പാകിസ്താൻ (എഫ് എസ്പി) ഉദ്യോഗസ്ഥയാണ് ഫരീഹ ബുഗ്തി. പാക് വിദേശകാര്യ മന്ത്രാലയത്തിൽ ഇന്ത്യയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇന്ത്യാ വിഭാഗം മേധാവിയായ ഡോ ഫരീഹ ബുഗ്തിയാണ്.

  കുൽഭൂഷൺ ജാദവ്

  കുൽഭൂഷൺ ജാദവ്

  പാക് തടവിലുള്ള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഡോ ഫരീഹ ബുഗ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ത്യൻ ചാരനാണെന്നാരോപിച്ചാണ് പാകിസ്താൻ കുൽഭൂഷൺ ജാദവിനെ തടവിൽ പാർ‌പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഇസ്ലാമാബാദിൽ വെച്ച് കുൽഭൂഷൺ ജാദവിന് അമ്മയേയും ഭാര്യയേയും കാണാൻ അനുമതി ലഭിച്ചപ്പോൾ ഫരീഹയും അവിടെ എത്തിയിരുന്നു.

  2005ൽ

  2005ൽ

  ആരംഭിക്കുന്നത്. ബാലുചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള ഏക വനിതാ എഫ് എസ് പി ഉദ്യോഗസ്ഥയാണ് ഫരീഹ ബുഗ്തി. 2007ൽ വിദേശകാര്യ മന്ത്രാലയ വക്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

   കൈമാറാൻ വൈകി

  കൈമാറാൻ വൈകി

  വൈകിട്ട് 5.25 ഓടെ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് കൈമാറിയതാകട്ടെ രാത്രി 9.20ന് അഭിനന്ദന്റെ വീഡിയോ എടുത്തത് കാരണമാണ് കൈമാറ്റം വൈകിയതെന്നാണ് റിപ്പോർട്ടുകൾ. അഭിനന്ദന്റെ പുതിയ ദൃശ്യങ്ങൾ ഒമ്പതരയോടെ പാകിസ്താൻ പുറത്ത് വിട്ടിരുന്നു.

  അഭിനന്ദൻ ദില്ലിയിലേക്ക്

  അഭിനന്ദൻ ദില്ലിയിലേക്ക്

  വാഗാ അതിർത്തിയിൽ നിന്നും അഭിനന്ദനെ അമൃത്സറിലേക്കാണ് കൊണ്ടുപോയത്. അഭിനന്ദനെ ഇന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ എന്നിവർ അദ്ദേഹത്തെ സന്ദർശിക്കുമെന്നാണ് വിവരം

  പ്രകോപനം തുടരുന്നു

  പ്രകോപനം തുടരുന്നു

  അതിനിടെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം തുടരുകയാണ്. പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 63ഓളം തവണയാണ് പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

  അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദിയും നിർമല സീതാരാമനും രാഹുൽ ഗാന്ധിയും ട്വിറ്ററിൽ

  English summary
  the woman walking with abhinandan at wagah boarder id dr.fariha buhti, director of india in pakistan's foreign office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X