കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിയോ എസ്ആര്‍പിയോ... സിപിഎം പുകയുന്നു

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ആരാകും. വിഎസിന്റെ പിന്തുണയുള്ള സീതാറാം യെച്ചൂരിയോ അതോ കേരള ഘടകം പിന്തുണയ്ക്കുന്ന എസ് രാമചന്ദ്രന്‍ പിള്ളയോ...?

പുതിയ കേന്ദ്ര കമ്മിറ്റിയായിരിക്കും ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്ന നിലവിലെ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിക്കഴിഞ്ഞു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് വോട്ടെടുപ്പ് ഉണ്ടാകില്ലെന്നും കാരാട്ട് പറയുന്നു.

CPM Gen Sec

നിലവിലെ സാഹചര്യത്തില്‍ പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ച എസ് രാമചന്ദ്രന്‍ പിള്ള തന്നെ സെക്രട്ടറി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ പരസ്യമായി ആശംസ അര്‍പ്പിച്ചത് യെച്ചൂരിയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗാള്‍ ഘടകത്തിലെ ഒരു വിഭാഗവും ത്രിപുര ഘടകവും യെച്ചൂരിയ്ക്കാണ് പിന്തുണ പ്രഖ്യാപിയ്ക്കുന്നത്. എന്നാല്‍ കേരള ഘടകവും പ്രകാശ് കാരാട്ടും പിള്ളയ്‌ക്കൊപ്പം നില്‍ക്കുന്നു. പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിയ്ക്കാനും ഹിന്ദി മേഖലകളില്‍ സ്വാധീനമുണ്ടാക്കാനും പറ്റിയ നേതൃത്വം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

മൂന്ന് വര്‍ഷത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പിന്‍മാറും എന്ന് വ്യക്തമാക്കിക്കഴിഞ്ഞ ആളാണ് എസ്ആര്‍പി. 80 വയസ്സിന് മുകളിലുള്ളവര്‍ മാറി നില്‍ക്കുക എന്ന നയത്തിന്റെ ഭാഗമാണിത്. മൂന്ന് വര്‍ഷത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പോകുന്ന ഒരാളെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കണോ എന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

English summary
Who will be CPM's new national General Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X