കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖ്‌ലാക്കിന്റെയും പെഹ്ലുഖാന്റെയും ഘാതകരെ എന്ത് ചെയ്യും... ബിപിന്‍ റാവത്തിന് ഒവൈസിയുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വര്‍ധിക്കുന്നുവെന്നും അവരെ അച്ചടക്ക ക്യാമ്പുകളില്‍ അടച്ചിടണമെന്നുമുള്ള പ്രതിരോധ അധ്യക്ഷന്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസാദുദ്ദീന്‍ ഒവൈസി. അതേസമയം ആളുകളെ തല്ലിക്കൊല്ലുകയും അത്തരക്കാര്‍ക്ക് നിര്‍ദേശം നല്‍കുയും ചെയ്യുന്ന രാഷ്ട്രീയ യജമാനന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ തീവ്രവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയെന്ന് ഒവൈസി ചോദിച്ചു. അവരെ അച്ചടക്കം ക്യാമ്പുകളില്‍ പ്രവേശിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

1

നേരത്തെ കശ്മീരിലെ വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു ബിപിന്‍ റാവത്തിന്റെ വിമര്‍ശനം. 12 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കശ്മീരില്‍ തീവ്രവാദത്തില്‍ അകപ്പെട്ട് പോകുന്നുണ്ട്. ഇത്തരത്തില്‍ പൂര്‍ണമായും തീവ്രവാദത്തിന് അടിപ്പെട്ടവരെ പ്രത്യേകം അച്ചടക്ക ക്യാമ്പുകളിലേക്ക് മാറ്റണമെന്നും റാവത്ത് പറഞ്ഞു. തീവ്രവാദത്തെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ വരെ അത്തരം തീവ്രവാദം അരങ്ങേറുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

അഖ്‌ലാഖ് ഖാന്റെ കൊലപാതകികളെ ആരാണ് അച്ചടക്കം ക്യാമ്പുകളിലാക്കുക. അവരെ ആരാണ് തീവ്രവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കുക. പെഹ്ലുഖാന്‍ കൊലപാതകികളെ കുറിച്ച് എന്താണ് പറയാനുള്ളത്. ജയ്പൂര്‍ റോഡില്‍ വെച്ച് ആരെയാണ് തല്ലിക്കൊന്നത്. മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ ആരാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുക. ഇവരാണ് പൂര്‍ണമായും തീവ്രവാദത്തിന് അടിപ്പെട്ടവര്‍. ഇവരെ തിരഞ്ഞുപിടിച്ച് ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ഒവൈസി പറഞ്ഞു.

ജനാധിപത്യത്തെ ക്ഷയിപ്പിക്കാനാണ് റാവത്ത് ശ്രമിക്കുന്നത്. പൊതുനയവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണ് റാവത്തെന്നും ഒവൈസി കുറ്റപ്പെടുത്തി. അസമിലെ ബംഗാളിലെ മുസ്ലീങ്ങള്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ട്. അവരും ഇതേ വിഭാഗമാണോ. നയം എന്നത് ജനാധിപത്യ ഭരണകൂടമാണ് തീരുമാനിക്കേണ്ടത്. അല്ലാതെ ഒരു സൈനിക ജനറലല്ലെന്നും ഒവൈലി പറഞ്ഞു. അതേസമയം റാവത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ശക്തമായിട്ടുണ്ട്.

ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍... വിവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി!!ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍... വിവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി!!

English summary
who will de radicalise lynching people owaisi asks bipin rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X