കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആരാണ് സുധാകരന്‍? ദത്തുപുത്രനെങ്കില്‍ സ്വത്ത് സുധാകരന്? ഹൈക്കോടതി പറയുന്നതെന്ത്?

  • By Kishor
Google Oneindia Malayalam News

മാതാപിതാക്കളുടെ സ്വത്തില്‍ മക്കളെപ്പോലെ തന്നെ ദത്തുപുത്രന്മാര്‍ക്കും അവകാശമുണ്ട്. - പറയുന്നത് കര്‍ണാടക ഹൈക്കോടതിയാണ്. അതും ഇന്ന് (ഡിസംബര്‍ എട്ടാം തീയതി) പറഞ്ഞത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തിലുള്ള അവകാശം ആര്‍ക്കൊക്കെ പോകും എന്ന് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കര്‍ണാടക ഹൈക്കോടതി ഇങ്ങനെ ഒരു വിധി പറഞ്ഞത്.

Read Alao: എല്ലാം കഴിഞ്ഞല്ലോ ഇനി ചോദിക്കാം ആ മില്യണ്‍ ഡോളര്‍ ചോദ്യം.. ശരിക്കും എപ്പോഴാണ് ജയലളിത മരിച്ചത്?

ഒന്നും രണ്ടുമല്ല കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ക്ക് ഉടമയാണ് ജയലളിത. സ്വത്തിന്റെ കാര്യത്തില്‍ രണ്ട് വര്‍ഷം മുമ്പേ ജയലളിത തീരുമാനമെടുത്തിരുന്നു എന്നും വില്‍പത്രം തയ്യാറാക്കിയിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ സുധാകരന്റെ പേരുണ്ടോ എന്ന കാര്യം വ്യക്തമല്ല. 20 വര്‍ഷം മുമ്പേ നടന്ന സുധാകരന്റെ ആഡംബര വിവാഹത്തിന് ജയലളിത ചെലവാക്കിയത് കോടിക്കണക്കിന് രൂപയാണ്. അതിന് ഒരുപാട് പഴിയും കേള്‍ക്കേണ്ടിവന്നു.

 വിവാഹമോ ഇതോ, കോടികള്‍ പൊടിച്ച ധൂര്‍ത്ത്

വിവാഹമോ ഇതോ, കോടികള്‍ പൊടിച്ച ധൂര്‍ത്ത്

അഡയാര്‍ നദീതീരത്ത് പന്ത്രണ്ട് കൂറ്റന്‍ പന്തലാണ് വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹത്തിന് ജയലളിത തയ്യാറാക്കിയത്. ജയലളിതക്ക് തന്റെ രാഷ്ട്രീയ കരിയറില്‍ ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് ഈ വിവാഹത്തെച്ചൊല്ലിയാണ്. അന്ന് വിവാഹത്തിനായി അടിച്ചത് ലക്ഷം ക്ഷണക്കത്തുകള്‍. ക്ഷണക്കത്തിനൊപ്പം വിതരണം ചെയ്യാന്‍ ആയിരങ്ങളുടെ പട്ടുസാരി.

എത്ര കോടികളാണ് പൊട്ടിയത്

എത്ര കോടികളാണ് പൊട്ടിയത്

സുധാകരന്റെ വിവാഹത്തിന് ജയലളിത 6.47 കോടി രൂപ ചെലവിട്ടെന്നാണ് ആരോപണം. വിചാരണ കോടതി കണ്ടെത്തിയത് മൂന്ന് കോടി രൂപ ചെലവ് എന്നാണ്. ഹൈക്കോടതിയുടെ കണക്ക് നോക്കിയാല്‍ ചെലവ് 28 ലക്ഷമായിരുന്നു. പത്ത് കോടിയിലധികമെങ്കിലും ചെലവായിക്കാണുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഇരുപത് വര്‍ഷം മുമ്പാണ് ഇതെന്നോര്‍ക്കണേ.

ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍

ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍

വധുവരന്മാരുടെ മേല്‍ പുഷ്പവൃഷ്ടി നടത്താന്‍ പ്രത്യേക ഹെലികോപ്റ്റര്‍, ഭക്ഷണം പാകം ചെയ്യാന്‍ 750 ടണ്‍ വിറക്, സദ്യക്കായി നാലായിരം ആടുകള്‍, പട്ടുസാരികളും വെള്ളിത്താലങ്ങളും വന്‍ തോതില്‍ വെള്ളവും വൈദ്യുതിയും ചെലവാക്കി നടത്തിയ വിവാഹ മാമാങ്കത്തിനെതിരെ പൊതുതാല്‍പര്യ ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു.

ആരാണീ സുധാകരന്‍

ആരാണീ സുധാകരന്‍

ജയലളിതയുടെ വളര്‍ത്തുമകനാണ് സുധാകരന്‍, ഇത് ശശികലയുടെ മകനാണ് എന്നാണ് ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ ശരിക്കും ഇത് ശശികലയുടെ മരുകമനാണ്. വിവാഹത്തിന് പിന്നാലെ സുധാകരന്‍ ജയലളിതയുമായി അകന്നു. സുധാകരനെയും തോഴി ശശികലയെയും പോയസ് ഗാര്‍ഡനില്‍ നിന്നും ജയലളിത പുറത്താക്കി. ശശികല വീണ്ടും ജയയുടെ ഒപ്പം കൂടിയെങ്കിലും സുധാകരന്‍ പടിക്ക് പുറത്ത് തന്നെയായി.

സ്വത്ത് സുധാകരനോ

സ്വത്ത് സുധാകരനോ

ജയലളിതയുടെ വളര്‍ത്തുമകനായ സുധാകരന് സ്വത്തില്‍ എന്തെങ്കിലും കിട്ടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി മറ്റൊരു കേസ് പരിഗണിച്ചുകൊണ്ട് പറഞ്ഞ ദത്തുപുത്രന്മാര്‍ക്കും സ്വത്തിന് അവകാശമുണ്ടെന്ന കാര്യം സുധാകരന് ബാധകമാകാന്‍ ഇടയില്ല. വിവാഹിതയല്ലാതിരുന്ന ജയലളിത സുദാകരനെ നിയമപരമായി ദത്തെടുത്തിരിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇത്

സ്വത്ത് പിന്നെ എവിടേക്ക് പോകും

സ്വത്ത് പിന്നെ എവിടേക്ക് പോകും

രണ്ട് വര്‍ഷം മുമ്പ് ജയലളിത വില്‍പത്രം തയ്യാറാക്കി വച്ചിരുന്നു എന്നാണ് അരിയുന്നത്. സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ജയലളിത തയ്യാറാക്കിയ വില്‍പ്പത്രത്തിലുണ്ടെന്നാണ് വിവരം. സുധാകരന് സ്വത്തില്‍ എന്തെങ്കിലും അവകാശം ഉണ്ടാകുമോ എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ട്, കാരണം ഒരു ട്രസ്റ്റ് രൂപീകരിച്ച് തന്റെ സ്വത്തുക്കളെല്ലാം ആ ട്രസ്റ്റിന് ലഭിക്കുന്ന രീതിയിലാണത്രെ ജയലളിതയുടെ വില്‍പ്പത്രം.

എത്രയെത്ര സ്വത്തുക്കള്‍

എത്രയെത്ര സ്വത്തുക്കള്‍

ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ ബംഗ്ലാവ് ഉള്‍പ്പെടെ കോടികളുടെ സ്വത്താണ് ജയലളിതയ്ക്ക് ഉള്ളത്. തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം 117.3 കോടി രൂപയുടെ സ്വത്തുക്കളാണ് ജയലളിതയ്ക്കുള്ളത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ മൂല്യം എത്രയോ മടങ്ങ് വരുമത്രെ. നീലഗിരിയില്‍ തോട്ടവും ബംഗ്ലാവും, ശിറുതാവൂരില്‍ ഫാം ഹൗസുമെല്ലാം ജയലളിതയ്ക്കുണ്ടെന്ന് പറയപ്പെടുന്നു.

English summary
Who will get Jayalalithaa's properties? Foster son Sudhakaran?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X