ആര്‍ക്കൊക്കെ കിട്ടും പത്മ പുരസ്കാരം... അമ്മക്ക് കിട്ടുമോ?
ഇത്തവണത്തെ പത്മ പുരസ്കാരംത്തിനുള്ള അന്തിമ പട്ടിക തയ്യാറായിക്കഴിഞ്ഞു. ഊഹാപോഹങ്ങളാണ് ഇപ്പോള്‍ എല്ലായിടത്തും പരക്കുന്നത്. മോദി സര്‍ക്കാര്‍ ആര്‍ക്കൊക്കെ പുരസ്കാരം കൊടുക്കാനിടയുണ്ടെന്നാണ് എല്ലാവരും നോക്കുന്നത്.
വാജ്പേയിക്ക് ഭാരത രത്ന കൊടുത്ത സ്ഥിതിക്ക് എല്‍കെ അദ്വാനിക്ക് പത്മവിഭൂഷനെങ്കിലും കിട്ടാനിടയുണ്ട്. ബിജെപിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന യോഗ ഗുരു ബാബ രാംദേവിനും സാധ്യത ഏറെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെത്തിയപ്പോള് രജനീകാന്തിനോടുള്ള സ്നേഹം നരേന്ദ്ര മോദി പ്രകടിപ്പിച്ചതും ആണ്.
മലയാളികളായ മാത അമൃതാനന്ദമയിയും, മുതിര്‍ന്ന അഭിഭാഷകനായ കെകെ വേണുഗോപാലും ആണ് പട്ടികയിലുള്ള മലയാളികള്‍.

എല്‍കെ അദ്വാനി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരിക്കല്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയാണ് എല്‍കെ അദ്വാനി. എന്നാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യമുണ്ടായില്ല. ഇതുവരെ പത്മ പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത്തവണ പത്മവിഭൂഷണ്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ക്കൊക്കെ കിട്ടും പത്മ പുരസ്കാരം
ആത്മീയ നേതാവായാണ് മാതാ അമൃതാനന്ദമയി വിലയിരുത്തപ്പെടുന്നത്. നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിരുന്നു. ഇതുവരെ അമൃതാനന്ദമയിക്ക് പത്മ പുരസ്കാരം ലഭിച്ചിട്ടില്ല.

ബാബ രാംദേവ്
യോഗ ഗുരു ആണ് രാം ദേവ്. ബിജെപിയോട് അടുത്ത ബന്ധമുള്ള വ്യക്തി. അടുത്തിടെ അദ്ദേഹത്തെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീ ശ്രീ രവിശങ്കര്‍
ജീവന കലയുടെ ആചാര്യന് എന്നാണ് ശ്രീശ്രീ രവിശങ്കര്‍ അറിയപ്പെടുന്നത്.

പ്രകാശ് സിങ് ബാദല്‍
പഞ്ചാബ് മുഖ്യമന്ത്രിയാണ് പ്രകാശ് സിങ് ബാദല്‍. ശിരോമണി അകാലി ദള്‍ നേതാവ്. ബിജെപിയുമായി അടുത്ത ബന്ധം.

അമിതാഭ് ബച്ചന്
ബോളിവുഡിന്റെ ബിഗ് ബി. 1984 ല്‍ പത്മശ്രീ ലഭിച്ചു. 2001 ല്‍ പത്മ ഭൂഷണും ലഭിച്ചു. ഇത്തവണ പത്മവിഭൂഷണ്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രജനീകാന്ത്
2000 ല്‍ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട് സ്റ്റൈല്‍ മന്നന് രജനീകാന്തിന്. ഇത്തവണ പത്മവിഭൂഷണ്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാം.

ദിലീപ് കുമാര്‍
ബോളിവുഡിന്റെ ദുരന്ത നായകന് എന്നറിയപ്പെടുന്ന ദിലീപ് കുമാറിനും ഇത്തവണ പത്മ പുരസ്കാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1994 ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കെകെ വേണുഗോപാല്‍
മലയാളികളുടെ അഭിമാനമാണ് മുതിര്‍ന്ന അഭിഭാഷകനായ കെകെ വേണുഗോപാല്‍. ഏറെ ബഹുമാനിക്കപ്പെടുന്ന കെകെ വേണുഗോപാലിന് ഇത്തവണ പത്മവിഭൂഷണ്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിവി സിന്ധു
ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമാണ് പിവി സിന്ധു. കായിക രംഗത്ത് നിന്ന് ഇത്തവണ സിന്ധുവും പത്മപുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാരി
ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും ഒക്കെ ആണ് സഞ്ജയ് ലീല ബന്‍സാരി.ഇത്തവണ ബന്സാരിക്കും പത്മ പുരസ്കാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications