കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കൊക്കെ കിട്ടും പത്മ പുരസ്‌കാരം... അമ്മക്ക് കിട്ടുമോ?

  • By Soorya Chandran
Google Oneindia Malayalam News

ഇത്തവണത്തെ പത്മ പുരസ്‌കാരംത്തിനുള്ള അന്തിമ പട്ടിക തയ്യാറായിക്കഴിഞ്ഞു. ഊഹാപോഹങ്ങളാണ് ഇപ്പോള്‍ എല്ലായിടത്തും പരക്കുന്നത്. മോദി സര്‍ക്കാര്‍ ആര്‍ക്കൊക്കെ പുരസ്‌കാരം കൊടുക്കാനിടയുണ്ടെന്നാണ് എല്ലാവരും നോക്കുന്നത്.

വാജ്‌പേയിക്ക് ഭാരത രത്‌ന കൊടുത്ത സ്ഥിതിക്ക് എല്‍കെ അദ്വാനിക്ക് പത്മവിഭൂഷനെങ്കിലും കിട്ടാനിടയുണ്ട്. ബിജെപിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന യോഗ ഗുരു ബാബ രാംദേവിനും സാധ്യത ഏറെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ രജനീകാന്തിനോടുള്ള സ്‌നേഹം നരേന്ദ്ര മോദി പ്രകടിപ്പിച്ചതും ആണ്.

മലയാളികളായ മാത അമൃതാനന്ദമയിയും, മുതിര്‍ന്ന അഭിഭാഷകനായ കെകെ വേണുഗോപാലും ആണ് പട്ടികയിലുള്ള മലയാളികള്‍.

എല്‍കെ അദ്വാനി

എല്‍കെ അദ്വാനി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരിക്കല്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയാണ് എല്‍കെ അദ്വാനി. എന്നാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യമുണ്ടായില്ല. ഇതുവരെ പത്മ പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത്തവണ പത്മവിഭൂഷണ്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ക്കൊക്കെ കിട്ടും പത്മ പുരസ്കാരം

ആര്‍ക്കൊക്കെ കിട്ടും പത്മ പുരസ്കാരം

ആത്മീയ നേതാവായാണ് മാതാ അമൃതാനന്ദമയി വിലയിരുത്തപ്പെടുന്നത്. നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിരുന്നു. ഇതുവരെ അമൃതാനന്ദമയിക്ക് പത്മ പുരസ്‌കാരം ലഭിച്ചിട്ടില്ല.

ബാബ രാംദേവ്

ബാബ രാംദേവ്

യോഗ ഗുരു ആണ് രാം ദേവ്. ബിജെപിയോട് അടുത്ത ബന്ധമുള്ള വ്യക്തി. അടുത്തിടെ അദ്ദേഹത്തെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീ ശ്രീ രവിശങ്കര്‍

ശ്രീ ശ്രീ രവിശങ്കര്‍

ജീവന കലയുടെ ആചാര്യന്‍ എന്നാണ് ശ്രീശ്രീ രവിശങ്കര്‍ അറിയപ്പെടുന്നത്.

പ്രകാശ് സിങ് ബാദല്‍

പ്രകാശ് സിങ് ബാദല്‍

പഞ്ചാബ് മുഖ്യമന്ത്രിയാണ് പ്രകാശ് സിങ് ബാദല്‍. ശിരോമണി അകാലി ദള്‍ നേതാവ്. ബിജെപിയുമായി അടുത്ത ബന്ധം.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ബോളിവുഡിന്റെ ബിഗ് ബി. 1984 ല്‍ പത്മശ്രീ ലഭിച്ചു. 2001 ല്‍ പത്മ ഭൂഷണും ലഭിച്ചു. ഇത്തവണ പത്മവിഭൂഷണ്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രജനീകാന്ത്

രജനീകാന്ത്

2000 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്. ഇത്തവണ പത്മവിഭൂഷണ്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാം.

ദിലീപ് കുമാര്‍

ദിലീപ് കുമാര്‍

ബോളിവുഡിന്റെ ദുരന്ത നായകന്‍ എന്നറിയപ്പെടുന്ന ദിലീപ് കുമാറിനും ഇത്തവണ പത്മ പുരസ്‌കാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1994 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കെകെ വേണുഗോപാല്‍

കെകെ വേണുഗോപാല്‍

മലയാളികളുടെ അഭിമാനമാണ് മുതിര്‍ന്ന അഭിഭാഷകനായ കെകെ വേണുഗോപാല്‍. ഏറെ ബഹുമാനിക്കപ്പെടുന്ന കെകെ വേണുഗോപാലിന് ഇത്തവണ പത്മവിഭൂഷണ്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിവി സിന്ധു

പിവി സിന്ധു

ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമാണ് പിവി സിന്ധു. കായിക രംഗത്ത് നിന്ന് ഇത്തവണ സിന്ധുവും പത്മപുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാരി

സഞ്ജയ് ലീല ബന്‍സാരി

ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും ഒക്കെ ആണ് സഞ്ജയ് ലീല ബന്‍സാരി.ഇത്തവണ ബന്‍സാരിക്കും പത്മ പുരസ്‌കാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Who will get the Padma Awards?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X