കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ആര് നയിക്കും? ഉഗ്രന്‍ മറുപടിയുമായി മമത, ലക്ഷ്യം വെളിപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി ദില്ലിയിലെ പ്രധാന നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തവെ ദേശീയ രാഷ്ട്രീയത്തില്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. പ്രതിപക്ഷ സഖ്യത്തിന് ആര് നേതൃത്വം നല്‍കും?

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

പ്രതിപക്ഷ നിരയില്‍ ഐക്യം വേണമെന്നും എങ്കില്‍ മാത്രമേ ബിജെപിയെ ദേശീയതലത്തില്‍ നേരിടാന്‍ സാധിക്കൂ എന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്നാണ് അവര്‍ ദില്ലിയിലെത്തിയതും പ്രതിപക്ഷ നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടമായും ചര്‍ച്ച നടത്തുന്നതും. 2024ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോടും മമത പ്രതികരിച്ചു. തുടര്‍ന്ന് വായിക്കുക...

ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്

1

ഒട്ടേറെ നേതാക്കളുണ്ട് പ്രതിപക്ഷത്ത്. സോണിയ ഗാന്ധി നേരത്തെ അവസരം ലഭിച്ചിട്ടും പ്രധാനമന്ത്രിയാകാന്‍ വിസമ്മതിച്ച വ്യക്തിയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളുടെ നിര തന്നെയുണ്ട്. എന്‍സിപിയുടെ ശരദ് പവാറും സംഘവും മറുഭാഗത്ത്. ഈ സാഹചര്യത്തിലാണ് 2024ല്‍ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യം.

2

ഞാന്‍ രാഷ്ട്രീയ ജോല്‍സ്യനല്ല. ആര് നയിക്കുമെന്ന് തീരുമാനിക്കല്‍ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആര് പ്രതിപക്ഷത്തെ നയിച്ചാലും എനിക്ക് പ്രശ്‌നമില്ല. ചെറിയ പാര്‍ട്ടി വലിയ പാര്‍ട്ടി എന്നൊന്നുമില്ല. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് മമതയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാനൊരു സാധാരണ പ്രവര്‍ത്തകയാണ്. അങ്ങനെ തുടരാനാണ് ഇഷ്ടം.

3

ദില്ലിയിലെ ചര്‍ച്ചകള്‍ വേഗത്തില്‍ തീരില്ലെന്ന് മമത മാധ്യമങ്ങളോട് സൂചിപ്പിച്ചു. ദീര്‍ഘമായ കാലത്തേക്കുള്ള പദ്ധതി ആവശ്യമാണെന്ന കാര്യവും അവര്‍ എടുത്തുപറഞ്ഞു. ഇപ്പോള്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാല്‍ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മമത വ്യക്തമാക്കി.

4

എല്ലാ പാര്‍ട്ടികളുമായും സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവുമായി ചര്‍ച്ച ചെയ്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട കാര്യവും അവര്‍ സൂചിപ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് മമത ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

5

എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ട പൊതുവേദി ആവശ്യമാണ്. എല്ലാവരും ഒരുമിച്ച്് നില്‍ക്കണമെന്നും മമത പറഞ്ഞു. മമതയുടെ ദില്ലി സന്ദര്‍ശനത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നേടിയ വിജയമാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് മമത ഇത്തവണ മികച്ച ജയം കൈവരിച്ചത്.

6

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഇത്രയേറെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു നേതാവ് ഇല്ല എന്ന് പറയാം. ബംഗാളില്‍ ഭരണം പിടിക്കുമെന്നായിരുന്നു അമിത് ഷായും ബിജെപി നേതാക്കളും പ്രഖ്യാപിച്ചത്. എന്നാല്‍ അവര്‍ക്ക് സീറ്റ് വര്‍ധിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കാന്‍ ബിജെപിക്കായില്ല. ബംഗാള്‍ വിജയത്തിന് ശേഷമാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്.

7

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിറി കക്ഷി നേതാവായി കഴിഞ്ഞാഴ്ച തിരഞ്ഞെടുത്തത് മമതയെ ആണ്. നിലവില്‍ മമത പാര്‍ലമെന്റംഗമല്ല. എന്നിട്ടും മമതയെ കക്ഷി നേതാവായി തിരഞ്ഞെടുത്തത് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കേന്ദ്രം വെട്ടിലായ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ആദ്യ മുഖ്യമന്ത്രിയും മമതയാണെന്നതും എടുത്തുപറയേണ്ടതാണ്.

English summary
Who Will Lead Opposition Alliance? Tactic reply from Mamata Banerjee in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X