കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമന്റെ പ്രതിമ; യോഗിക്കെതിരെ സന്യാസിമാര്‍, രാഷ്ട്രീയ നേതാവിന്റേതല്ല... അശുദ്ധി...

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ കൂറ്റന്‍ രാമന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സന്യാസിമാര്‍. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്ന സ്ഥലത്തെ താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജാരി മഹന്ദ് സത്യേന്ദ്ര ദാസിന്റെ നേതൃത്വത്തിലുള്ള സന്യാസി സമൂഹമാണ് യോഗി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തുവന്നത്.

രാമന്റെ പ്രതിമ പരസ്യമായി വെക്കുന്നതില്‍ യോജിപ്പില്ലെന്ന് അവര്‍ പറഞ്ഞു. രാമന്റെ പ്രതിമ വേണ്ടത് ക്ഷേത്രത്തിലാണ്. അല്ലാതെ പൊതുസ്ഥലത്തല്ല. ഇത് രാഷ്ട്രീയ നേതാവല്ലെന്നും മഹന്ദ് സത്യേന്ദ്ര ദാസ് ഓര്‍മിപ്പിച്ചു. 300 കോടി രൂപ ചെലവില്‍ പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തതിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്....

 സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്

സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്

യോഗി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചാണ് രാമന്റെ കൂറ്റന്‍ വിഗ്രഹം എന്ന പദ്ധതി പ്രഖ്യാപിച്ചത്. അയോധ്യയില്‍ രാമന്റെ വിഗ്രഹം വേണമെന്നത് തങ്ങളുടെ ആഗ്രഹമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജാരി തന്നെ ഇതിനെതിരെ രംഗത്തുവന്നത് ബിജെപി കേന്ദ്രങ്ങൡ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

 യോജിക്കാനാകില്ലെന്നു മഹന്ദ് സത്യേന്ദ്ര ദാസ്

യോജിക്കാനാകില്ലെന്നു മഹന്ദ് സത്യേന്ദ്ര ദാസ്

രാമന്റെ സ്ഥലം ക്ഷേത്രമാണെന്നും പരസ്യമായി പ്രതിമ സ്ഥാപിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മഹന്ദ് സത്യേന്ദ്ര ദാസ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജ നടത്തുന്ന വ്യക്തിയാണ് സത്യേന്ദ്ര ദാസ്. പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിച്ചാല്‍ അശുദ്ധിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 സരയൂ നദിക്കരയില്‍

സരയൂ നദിക്കരയില്‍

അയോധ്യയിലെ സരയൂ നദിക്കരയിലാണ് രാമന്റെ കൂറ്റന്‍ വിഗ്രഹം സ്ഥാപിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചിലപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിടും. അല്ലെങ്കില്‍ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തറക്കല്ലിടുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിവരം.

വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസം

വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസം

പൊതുസ്ഥലത്ത് രാമന്റെ പ്രതിമ സ്ഥാപിക്കുന്നതിനോട് യോജിപ്പില്ല. പ്രതിമ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമാകും. നിത്യ പൂജയും നടക്കില്ല. വൃത്തിയും പൂജയുമില്ലാതെ രാമന്റെ വിഗ്രഹം വെറുതെ സ്ഥാപിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സംസ്‌കൃത പണ്ഡിതന്‍ കൂടിയായ സത്യേന്ദ്ര ദാസ് പറഞ്ഞു.

 രാഷ്ട്രീയ നേതാവിന്റെതല്ല

രാഷ്ട്രീയ നേതാവിന്റെതല്ല

രാഷ്ട്രീയ നേതാവിന്റെ പ്രതിമയല്ലിത്. രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രതിമയെ പോലെ രാമന്റെ പ്രതിമയെ സര്‍ക്കാര്‍ കാണരുത്. രാഷ്ട്രീയ നേതാക്കളുടെ പ്രതിമകളുടെ അവസ്ഥ നിങ്ങള്‍ക്കറിയാലോ. ആരും ശ്രദ്ധിക്കാതെ വൃത്തിഹീനമായ പ്രതിമകള്‍. ആ വിധി രാമന്റെ പ്രതിമയ്ക്കുണ്ടാകാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

ചില നിര്‍ദേശങ്ങള്‍

ചില നിര്‍ദേശങ്ങള്‍

പ്രതിമ സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ചില നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. സര്‍ക്കാര്‍ പറയുന്നത്ര വലിപ്പം ആവശ്യമില്ല. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള വലിപ്പം മതി. പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍ അയോധ്യയിലെ ക്ഷേത്രത്തിലാകണം. അല്ലെങ്കില്‍ ടാര്‍പോളിന്‍ വച്ച് മറച്ച കേന്ദ്രത്തിലാകണമെന്നും സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.

മുസ്ലിംകളെക്കാള്‍ ദുഃഖം ഹിന്ദുക്കള്‍ക്ക്

മുസ്ലിംകളെക്കാള്‍ ദുഃഖം ഹിന്ദുക്കള്‍ക്ക്

ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്ലിംകളെക്കാള്‍ ദുഃഖം ഹിന്ദുക്കള്‍ക്കുണ്ടെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രാമന്റെ പ്രതിമ സ്ഥാപിക്കരുത്. പ്രതിമ സ്ഥാപിച്ചാല്‍ വൃത്തിയായി സൂക്ഷിക്കണം. മറ്റു പ്രതിമകളെ പോലെ കാണരുതെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാനും യുപി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആയേക്കില്ല; ഗള്‍ഫ് ലോകകപ്പ് ആയേക്കും!! സൂചന നല്‍കി ഫിഫ മേധാവിഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആയേക്കില്ല; ഗള്‍ഫ് ലോകകപ്പ് ആയേക്കും!! സൂചന നല്‍കി ഫിഫ മേധാവി

English summary
On Yogi Adityanath’s huge Ram statue, top Ayodhya priest’s sharp retort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X