ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും, മോദി വീഴുമോ?: പ്രമുഖ ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ
ഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി പ്രവർത്തനങ്ങള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ സജീവമാക്കി കഴിഞ്ഞു. ഇന്ത്യയെന്ന പുതിയ സഖ്യം രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പഴയ സഖ്യകക്ഷികളെയടക്കം കൂട്ടുപുടിച്ച് ബി ജെ പി നയിക്കുന്ന എന്‍ ഡി എയും സജ്ജീകരണം ശക്തമാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദിയും ബി ജെ പിയും വീണ്ടും അധികാരത്തില്‍ എത്തിയേക്കുമെന്ന സാധ്യതകളാണ് ഭൂരിപക്ഷം അഭിപ്രായ സർവ്വേകളും അവകാശപ്പെടുന്നതാണ്. ഇപ്പോഴിതാ പ്രമുഖ ജ്യോതിഷിയും 2024 ലെ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് പ്രവചിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിലും ഇന്ത്യ സഖ്യം പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് ജ്യോതിഷിയായ അനിരുദ്ധ് കുമാർ മിശ്ര പ്രവചിക്കുന്നത്.

'2024 ലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കുംഭ രാശിയിലെ ശനിയുടെ നേരിട്ടുള്ള ചലനവും മീനരാശിയിലെ രാഹു സംക്രമണവും ഇന്ത്യ സഖ്യത്തിന് തികച്ചും പ്രതികൂലമായിരിക്കും. സഖ്യം പരാജയം നേരിടേണ്ടി വരും. പ്രതിപക്ഷത്തിരുന്ന് വരുംവർഷങ്ങൾ ചെലവഴിക്കേണ്ടിവരും.' അനിരുദ്ധ് കുമാർ മിശ്ര പ്രവചിക്കുന്നു.
അതേസമയം, ഇത്തവണ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുമെന്നും അനിരുദ്ധ് പ്രവചിക്കുന്നുണ്ട്. "എന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഇന്ത്യ ഇത്തവണ ലോകകപ്പ് നേടും. 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള തന്റെ മുൻകാല പ്രവചനം വെറുതെയായിട്ടില്ല. 2011-ൽ, ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിന് ഏകദേശം 1.5 മാസം മുമ്പ് തന്നെ ഇന്ത്യ വിജയിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു' അനിരുദ്ധ് പറയുന്നു.
2011ലെ തന്റെ കൃത്യമായ പ്രവചനത്തിന്റെ സ്‌ക്രീൻഷോട്ട് അനിരുദ്ധ് നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതേസമയം, 2021 ൽ ഇന്ത്യ ടി20 ലോകകപ്പ് നേടുമെന്ന തരത്തിലുള്ള പ്രവചനങ്ങളും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയായിരുന്നു അന്ന് ട്രോഫി നേടിയത്.












Click it and Unblock the Notifications