Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിന് കണ്ണ് പല്ലിന് പല്ല്, നമ്മുക്ക് വേദനിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് മനോഹര്‍ പരീഖര്‍

ദില്ലി: ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ നമ്മളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതേ നാണത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖ്. പത്താന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെ മുറിപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതേ ഭാഷയില്‍ തന്നെ മറുപടി പറയണം. തിരിച്ചടി നല്‍കാതെ നോക്കി നിന്നാല്‍ വേദനപ്പിക്കുന്നത് അവര്‍ക്ക് വിനോദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

manohar-parrikar15

തിരിച്ചടികള്‍ ലഭിക്കുമ്പോള്‍ പിന്നീട് ഉപദ്രവിക്കുന്നതിന് ആരും മുന്നോട്ട് വരില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പത്താന്‍കോട് ആക്രമണത്തിലെ ഏഴ് ജവാന്‍മ്മാരെ ഓര്‍ത്തും താന്‍ അഭിമാനം കൊള്ളുന്നു, എന്നാല്‍ അതില്‍ പ്രശംസിക്കാന്‍ തയ്യാറല്ല. അതില്‍ ഒരു ജവാന്റെ ജീവന്‍ നഷ്ടപ്പെട്ടത് അസഹ്യമായ വേദനയാണ് ഉണ്ടാക്കിയത്. നമ്മുടെ ജവാന്‍മ്മാരുടെ ജീവന്‍ ആര്‍ക്കും വേണ്ടി ഹോമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+