കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരുടെ ഭീരുത്വം കാരണമാണ് ഇന്ത്യൻ പ്രദേശം ചൈന കയ്യടക്കിയത്'? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈനയ്ക്ക് ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറ്റം നടത്താന്‍ അവസരമൊരുക്കിയത് ആരുടെ ഭീരുത്വമാണ് എന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: ''ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവര്‍ക്കും വിശ്വാസമുണ്ട്. പ്രധാനമന്ത്രിക്കൊഴികെ. ആരുടെ ഭീരുത്വമാണ് ഇന്ത്യന്‍ പ്രദേശത്ത് കയ്യേറ്റം നടത്താന്‍ ചൈനയെ അനുവദിച്ചത്. അവര്‍ ആ പ്രദേശം കയ്യടക്കി തന്നെ വെയ്ക്കുമെന്നത് ആരുടെ നുണകളാണ് ഉറപ്പാക്കുന്നത്''.

rahul

ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷം മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രദേശം ചൈന കയ്യടക്കിയിട്ടില്ല എന്ന് പ്രധാനമന്ത്രിയുടെ വാദം നുണയാണ് എന്നാണ് രാഹുല്‍ ഗാന്ധി നിരന്തരം ആരോപിക്കുന്നത്. ചൈനയുടെ കയ്യേറ്റം സംബന്ധിച്ച് പ്രധാനമന്ത്രി സത്യം പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!

ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയിട്ടില്ലെന്ന് നുണ പറയുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയാണ് എന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെര്‍ച്യല്‍ റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ തുറന്നടിച്ചത്. ചൈന നമ്മുടെ രാജ്യത്തിന്റെ ഭാഗമായ പ്രദേശം കയ്യടക്കി എന്ന് കേട്ടപ്പോള്‍ തന്റെ രക്തം തിളച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയോടെ മോദി പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഹാര്‍ റെജിമെന്റിലെ സൈനികരുടെ ജീവത്യാഗത്തിന് പ്രധാനമന്ത്രി ഒരു വിലയും കല്‍പ്പിക്കുന്നില്ലേ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചൈനീസ് സൈന്യവുമായുളള ഏറ്റുമുട്ടലില്‍ ഈ റെജിമെന്റിലെ 20 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ നിലപാട് രക്തസാക്ഷികളായ സൈനികരെ അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ യൂട്യൂബ് വീഡിയോ സീരിസുകളിലും ചൈനീസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

മായാവതിയുടെ വരവ് വെറുതെയല്ല, രാജസ്ഥാനിലെ തിരിച്ചടിക്ക് ബിഎസ്പി മധ്യപ്രദേശിൽ മറുപടി നൽകും!മായാവതിയുടെ വരവ് വെറുതെയല്ല, രാജസ്ഥാനിലെ തിരിച്ചടിക്ക് ബിഎസ്പി മധ്യപ്രദേശിൽ മറുപടി നൽകും!

 സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു! സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!

English summary
'Whose cowardice allowed China to take our land' Asks Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X