കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് 15 ദിവസം.... ഒരു മാസമെടുത്തോ ഭൂരിപക്ഷം തെളിയിക്കാന്‍, ബിജെപിയെ പരിഹസിച്ച് ശിവസേന!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ദുര്‍ബലമായതിന് പിന്നാലെ പരിഹാസവുമായി ശിവസേന. ബിജെപിക്ക് ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എന്ത് ചെയ്യും. 15 ദിവസം ഭൂരിപക്ഷം തെളിയിക്കാനായി സമയമുണ്ട്. പക്ഷേ പ്രശ്‌നമില്ല. നിങ്ങള്‍ വേണമെങ്കില്‍ ഒരു മാസമെടുത്തോ ഭൂരിപക്ഷം തെളിയിക്കാന്‍. എന്നാല്‍ അതിന് സാധിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.

1

ഇന്ന് അര്‍ധരാത്രിയാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നത് അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദം 50:50 ഫോര്‍മുല പ്രകാരം നല്‍കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇത് ബിജെപിക്ക് നല്‍കാന്‍ സാധിക്കില്ല. അതേസമയം കഴിഞ്ഞ ദിവസം എംഎല്‍എമാരെ ശിവസേന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ബിജെപി തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ശിവസേന ആരോപിച്ചു. ബിജെപിക്കാണ് സര്‍ക്കാരുണ്ടാക്കാനായി അവകാശവാദമുന്നയിക്കാവുന്നത്. ഏറ്റവും വലിയ കക്ഷി അവരാണ്. അവര്‍ ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ അതില്‍ പരാജയപ്പെട്ടാല്‍ ശിവസേന മുന്നോട്ട് വരുമെന്നും റാവത്ത് പറഞ്ഞു. വാക്കാല്‍ പറഞ്ഞ കരാര്‍ ലംഘിക്കുന്നത് തെറ്റാണെന്നും റാവത്ത് വ്യക്തമാക്കി.

ഒക്ടോബര്‍ 24ന് ബിജെപി ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നായിരുന്നു കരുതിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ കരാര്‍ നിലവിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെ പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ പെട്ടെന്ന് ബിജെപി ആ ഫോര്‍മുല തള്ളിക്കളഞ്ഞു. ചര്‍ച്ചയേ നടന്നിട്ടില്ലെന്നാണ് പറയുന്നത്. മുഖ്യന്ത്രി പദത്തിലിരിക്കുന്ന ഒരു ബിജെപി നേതാവ് തന്നെ ഇത്തരത്തില്‍ പറയുമ്പോള്‍, എങ്ങനെയാണ് അംഗീകരിച്ച് കൊടുക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

 ശിവസേന കടുത്ത നടപടികളിലേക്ക്; മുഖ്യമന്ത്രിപദം ഇല്ലെങ്കിൽ എൻഡിഎയ്ക്ക് പുറത്തേയ്ക്കെന്ന് സൂചന ശിവസേന കടുത്ത നടപടികളിലേക്ക്; മുഖ്യമന്ത്രിപദം ഇല്ലെങ്കിൽ എൻഡിഎയ്ക്ക് പുറത്തേയ്ക്കെന്ന് സൂചന

English summary
why 154 days take a mont raut mocks bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X