Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന്റെ പരസ്യം ആപ്പിന് തന്നെ ആപ്പാകുമ്പോള്‍...

ദില്ലി: പാര്‍ട്ടിയുടെയോ പാര്‍ട്ടി നേതാക്കന്മാരുടെയൊ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടുന്ന എന്തെങ്കിലും ആരോപണം ഉയര്‍ന്നാല്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഉടന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ടി വിയിലോ പത്രങ്ങളിലോ സ്വയം പുകഴ്ത്തി ഒരു പരസ്യം കൊടുക്കുക എന്നതാണ് അത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കാലം മുതല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഈ പരസ്യം കാണുന്നവരാണ് ദില്ലിക്കാര്‍.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കാനായി ഉണ്ടാക്കിയ ഒരു പരസ്യം നോക്കി ദില്ലിയിലെ ആളുകള്‍ ചിരിക്കുകയാണ് എന്നാണ് തലസ്ഥാനത്ത് നിന്നുള്ള വാര്‍ത്തകള്‍. രാവിലെ എഴുന്നേറ്റ് ടി വിയും നോക്കി പത്രവും വായിച്ച് താനുണ്ടാക്കിയ ചായയും കുടിച്ചിരിക്കുന്ന ഭര്‍ത്താവിനെ കുറ്റം പറയുന്ന വീട്ടമ്മയാണ് ഈ പരസ്യത്തിലെ പ്രധാന കഥാപാത്രം.

arvind-kejriwal

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കറണ്ട് ബില്‍ നോക്കി ചിരിക്കുകയാണ് ഈ വീട്ടമ്മ. കഴിഞ്ഞ മാസങ്ങളെക്കാള്‍ കുറഞ്ഞ ബില്ല് കണ്ടിട്ടാണ് ചിരി. അരവിന്ദ് എന്ന് സ്‌നേഹത്തോടെ വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് ഇവര്‍. എന്നാല്‍ ജൂണ്‍ 15 തിങ്കളാഴ്ച ദില്ലിയില്‍ കറണ്ട് ചാര്‍ജ്ജ് 6 ശതമാനം കൂടിയ വിവരം ഈ വീട്ടമ്മ അറിഞ്ഞിട്ടില്ലേ എന്നാണ് പരസ്യം കണ്ടവര്‍ ചോദിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം ദില്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മീറ്റര്‍ ഇട്ട് ചാര്‍ജ് വാങ്ങാന്‍ തുടങ്ങി എന്നും പരസ്യത്തില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹത്തിലെ കറകളില്‍ നിന്നും തന്റെ അരവിന്ദിനെ ക്ലീന്‍ ആക്കി വെക്കുന്ന ദൈവത്തിന് നന്ദി പറയുന്നുമുണ്ട് അടുക്കളയില്‍ കറിക്കരിയുന്നതിനിടയില്‍ ഈ വീട്ടമ്മ. സോഷ്യല്‍ മീഡിയ തമാശ കമന്റുകളുമായിട്ടാണ് പരസ്യം ഷെയര്‍ ചെയ്യുന്നത്. പരസ്യം ഒന്നുകൂടി കണ്ടുനോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+