• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം

  • By Vidyasagar

മുംബൈ: മഹാരാഷ്ട്രയില്‍ 20 ദിവസത്തിലേറെ മിണ്ടാതിരുന്ന അമിത് ഷാ എന്തുകൊണ്ട് പെട്ടെന്ന് കളത്തിലിറങ്ങി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഒരുക്കിയ തന്ത്രമാണ് ദേവേന്ദ്ര ഫട്‌നാവിസിനെ അധികാരത്തിലെത്തിച്ചത്. ഇതിന് പിന്നില്‍ പ്രധാനമായും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ താല്‍പര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ എന്ന നഗരത്തിന്റെ താക്കോല്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിലുള്ള ഭൂരിപക്ഷ താല്‍പര്യങ്ങളാണ് ശിവസേനയെ പിറകില്‍ നിന്ന് വീഴ്്ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവസാന നിമിഷം അമിത് ഷായുടെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം നടത്തിയ പ്രസ്താവനകള്‍ ഇതിന്റെ സൂചനയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പിന്‍വാതില്‍ ഭരണത്തിലൂടെ കയറി കൂടാന്‍ നോക്കുന്ന ശ്രമങ്ങളാണ് ശിവസേന നടത്തിയതെന്നും, അത് ബിജെപി തകര്‍തെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന.

മുംബൈ സാമ്പത്തിക കേന്ദ്രം

മുംബൈ സാമ്പത്തിക കേന്ദ്രം

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന വിശേഷണം മഹാരാഷ്ട്രയ്ക്കുണ്ട്. മുംബൈ അതിലൊരു പ്രധാന ഘടകമാണ്. ബോളിവുഡും, കോര്‍പ്പറേറ്റ് ഹബ്ബുകളും അടങ്ങുന്ന മുംബൈ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പരിപോഷിപ്പിക്കുന്ന ഘടകമാണ്. വലിയൊരു വരുമാനം ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പേ റിലയന്‍സ് അടക്കമുള്ളവര്‍ ബിജെപിക്കൊപ്പമായിരുന്നു. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരും നിതിന്‍ ഗഡ്കരിയും വമ്പന്‍ സഹായങ്ങളാണ് കോര്‍പ്പറേറ്റുകള്‍ക്കായി ഒരുക്കിയത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് ബോളിവുഡ് താരങ്ങളെ സന്ദര്‍ശിച്ചത്, സിനിമാ മേഖലയില്‍ നിന്നുള്ള നേട്ടങ്ങള്‍ സ്വപ്‌നം കണ്ടിട്ടാണ്.

താല്‍പര്യമില്ലാതെ അമിത് ഷാ

താല്‍പര്യമില്ലാതെ അമിത് ഷാ

ദേവേന്ദ്ര ഫട്‌നാവിസ് ഭൂരിപക്ഷം നേടാതായതോടെ അമിത് ഷാ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുത്തില്ല. ആഭ്യന്തര മന്ത്രിയെന്ന ഇമേജും അദ്ദേഹത്തിന് ഭാരമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ നിലപാടുമായി തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചകള്‍ക്കായി വലിയ ചര്‍ച്ചകളാണ് കോര്‍പ്പറേറ്റുകള്‍ പ്രധാനമന്ത്രിയുമായി നടത്തിയത്. മുംബൈ മെട്രോ കോര്‍പ്പറേഷന്‍ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ബിജെപി നേരിടുന്ന നഷ്ടം നികത്താനാവാത്തതാണ്. ഇത് ബോധ്യപ്പെട്ടതോടെയാണ് അമിത് ഷാ കളത്തില്‍ ഇറങ്ങിയത്.

മുംബൈ ഭരണമില്ല

മുംബൈ ഭരണമില്ല

മുംബൈയില്‍ ഇപ്പോള്‍ ശിവസേന കൂടെയില്ലാത്തത് കൊണ്ട് ബിജെപിക്ക് വലിയ സ്വാധീനമില്ല. കോര്‍പ്പറേഷന്‍ മേയര്‍ പദവിയും സേനയ്‌ക്കൊപ്പമാണ്. ബ്രിഹാന്‍ മുംബൈ രാജ്യത്തെ സമ്പന്നമായ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. 30000 കോടിയാണ് കോര്‍പ്പറേഷന്റെ വാര്‍ഷിക ബജറ്റ്. ഇവിടെ ശിവസേന കൂടുതല്‍ ആധിപത്യം നേടിയതോടെ, എന്‍സിപിയും കോണ്‍ഗ്രസും പ്രബല ശക്തികളായി. ആദായകരമായ കരാറുകള്‍ ഇനി ഈ സഖ്യത്തിനായിരിക്കും ലഭിക്കും. ഇവിടെ നിന്നാണ് ബിജെപി കളി മാറ്റി മറിച്ചത്.

ശിവസേനയുമായി ഇടഞ്ഞു

ശിവസേനയുമായി ഇടഞ്ഞു

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം പൊളിഞ്ഞതോടെ മുംബൈയിലെ കോര്‍പ്പറേറ്റര്‍മാര്‍ ശിവസേനയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ ഉദ്ധവ് താക്കറെ ഒരു തരത്തിലും വഴങ്ങിയില്ല. ശിവസേന മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനെതിരെ വമ്പന്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മുംബൈയില്‍ വായു, ശബ്ദ മലിനീകരണങ്ങളും ഗതാഗത തടസ്സങ്ങളുമാണ് കമ്പനി ഉണ്ടാക്കുന്നതെന്നായിരുന്നു ശിവസേന ഉന്നയിച്ചത്. സ്വകാര്യ ബില്‍ഡര്‍മാരെയും ഒപ്പം ശിവസേന ചൊടിപ്പിച്ചു. ഇതാണ് കോര്‍പ്പറേറ്റുകള്‍ കൂട്ടത്തോടെ ശിവസേനയ്‌ക്കെതിരെ കളത്തിലിറങ്ങാന്‍ കാരണമായത്.

സര്‍ക്കാര്‍ ഫണ്ടിംഗ്

സര്‍ക്കാര്‍ ഫണ്ടിംഗ്

കോര്‍പ്പറേറ്റുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒപ്പം നികുതിയുമായി നല്ലൊരു തുക സര്‍ക്കാരിനും ബിജെപിക്കും നല്‍കുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള വരുമാനമാണ് സര്‍ക്കാരിനെ യഥാര്‍ത്ഥത്തില്‍ താങ്ങി നിര്‍ത്തുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുംബൈയുടെ സഹായവും മോദിക്ക് അത്യാവശ്യമാണ്. എന്നാല്‍ ശിവസേന അധികാരത്തില്‍ വന്നാല്‍ മുംബൈ കോര്‍പ്പറേഷനിലെ പല ഉദ്യോഗസ്ഥരും പുറത്താകും. പല കമ്പനികളുടെ ഉടമകള്‍ക്കെതിരെ കേസുകള്‍ കൂട്ടത്തോടെ വരും. ഇതെല്ലാം സമ്പദ് മേഖലയെ തളര്‍ത്തും. ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും. ഇത് അമിത് ഷായുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു.

ഉറങ്ങാതെ മുംബൈ

ഉറങ്ങാതെ മുംബൈ

മുംബൈ നഗരവും അമിത് ഷായും സര്‍ക്കാരുണ്ടാക്കുന്ന സമയം ഉറങ്ങിയിട്ടില്ല. 48 മണിക്കൂര്‍ മുമ്പ് തന്നെ പ്രമുഖ കമ്പനികള്‍ അജിത് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. കേസിന്റെ കാര്യം ഉയര്‍ത്തുകയും, ഒപ്പം മുംബൈയിലെ സ്വാധീനവും ഇവര്‍ അജിത് പവാറിന് മുന്നില്‍ ചൂണ്ടിക്കാണിച്ചു. ശരത് പവാറിനോടും ഇക്കാര്യം സംസാരിച്ചിരുന്നു. അതുകൊണ്ട് അജിത് പവാറിന്റെ മനസ്സ് മാറുമെന്ന കാര്യം ശരത് പവാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ അര്‍ധരാത്രിയില്‍ ഇത്തരമൊരു നീക്കം നടക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ പോലും കരുതിയിരുന്നില്ല.

ഒരേയൊരു നേട്ടം

ഒരേയൊരു നേട്ടം

അജിത് പവാറിനെതിരെയുള്ള കേസ് നിര്‍ണായക തന്ത്രമായി അമിത് ഷാ ഉപയോഗിച്ചെങ്കിലും, 13500 കോടി രൂപയുടെ കരാര്‍ സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇനിയുമുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം മാസങ്ങള്‍ക്കുള്ളില്‍ ഈ കരാറുകള്‍ക്ക് അന്തിമാനുമതി ലഭിക്കും. സംസ്ഥാന കോ ഓപ്പറേറ്റീവ് ബാങ്കിലെ 25000 കോടിയുടെ അഴിമതി കേസ് തല്‍ക്കാലത്തേക്ക് ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ ഇതിലൊന്നും ശക്തമായ തെളിവുകളില്ലെന്ന് അമിത് ഷായ്ക്കറിയാം. യഥാര്‍ത്ഥത്തില്‍ ഭയപ്പെട്ട അജിത് പവാറിനെ ഫലപ്രദമായി അമിത് ഷാ ഉപയോഗിക്കുകയായിരുന്നു.

ഒറ്റക്കെട്ടായി നില്‍ക്കണം, വെല്ലുവിളി മോദിയും ഷായും, നേതാക്കള്‍ക്ക് ക്ലാസെടുത്ത് അഹമ്മദ് പട്ടേല്‍

English summary
why amit shah is holding maharashtra tight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more