മകനെ എപ്പോഴും പുകഴ്ത്തുന്നു; ജയയെയും ഐശ്വര്യയെയും അവഗണിക്കുന്നത് എന്തിന്? അമിതാഭ് ബച്ചന്റെ മറുപടി
ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 52 വര്‍ഷമായി ഇവരുടെ ദാമ്പത്യം ആരംഭിച്ചിട്ട്. വേര്‍പിരിയലുകള്‍ വാര്‍ത്തയല്ലാതാകുന്ന സിനിമാ ലോകത്ത് ഇരുവരുടെയും ദാമ്പത്യം പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. മക്കളും കൊച്ചുമക്കളുമായി സന്തോഷ ജീവിതമാണ് ഇരുവരും നയിക്കുന്നത്.
പൊതുവേ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് നേരെ വരുന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമൊന്നും അമിതാഭ് ബച്ചന്‍ മറുപടി പറയാറില്ല. എന്നാല്‍ അതിനു വിപരീതമായി ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ആരാധകന്റെ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

മകന്‍ അഭിഷേക് ബച്ചനെ എപ്പോഴും പരസ്യമായി പുകഴ്ത്തുന്ന അമിതാഭ് ബച്ചന്‍ എന്തുകൊണ്ടാണ് പബ്ലിക്കായി ഭാര്യ ജയയെയും മരുമകള്‍ ഐശ്വര്യ റായിയെയും പുകഴ്ത്താത്തത് എന്നായിരുന്നു ആരാധകന്റെ ചോദ്യം
മകന്‍ അഭിഷേക് ബച്ചന്‍ നായകനായ കാളിധര്‍ ലാപത എന്ന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ അതിലെ മകന്റെ അഭിനയത്തെ അമിതാഭ് ബച്ചന്‍ വാനോളം പുകഴ്ത്തിയിരുന്നു. മകന്റെ ആത്മസമര്‍പ്പണത്തെയും കഠിനാധ്വാനത്തെയും പുകഴ്ത്തി വൈകാരികമായ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ആരാധകന്‍ ഐശ്വര്യയുടെയും ജയ ബച്ചന്റെയും നേട്ടങ്ങളെ പരസ്യമായി പ്രശംസിക്കാന്‍ എന്തുകൊണ്ടാണ് മടി എന്നായിരുന്നു ചോദിച്ചത്.
ഇതിന് അമിതാബ് ബച്ചന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഞാന്‍ അഭിഷേകിനെ പ്രശംസിക്കുന്നു അതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് എന്നായിരുന്നു അമിതാബ് ബച്ചന്റെ മറുചോദ്യം. മകനെ പോലെ തന്നെ മരുമകളെയും ഭാര്യയും പ്രശംസിക്കണമെന്ന് പലരും ഉപദേശിക്കുന്നുണ്ട്.
ഇതിന് അമിതാഭ് ബച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു - ഞാനവരെ ഹൃദയത്തില്‍ പ്രശംസിക്കുന്നു. പരസ്യമായിട്ടല്ല, സ്ത്രീകളോടുള്ള എന്റെ ബഹുമാനം.
കഴിഞ്ഞദിവസം അഭിഷേകിന്റെ പുതിയ സിനിമ കാളിധര്‍ ലാപതയുടെ ട്രെയിലറും പോസ്റ്ററുകളും ബച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കെടുക്കുകയും അഭിഷേകിനെ പ്രശംസിക്കുകയും ചെയ്തിരുന്നു
എന്റെ മകനെ നിന്നെ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതന്‍ എന്നാണ് അദ്ദേഹം ഒരു പോസ്റ്റ് കുറിച്ചത്. അതേസമയം, ഐശ്വര്യ അവസാനമായി അഭിനയിച്ചത് 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ്.
ഒരുകാലത്ത് അഭിഷേകിനെക്കാള്‍ വലിയ താരപദവിയിലാണ് ഐശ്വര്യ ഇരുന്നിരുന്നത്. അടുത്തിടെ ഐശ്വര്യയും അഭിഷേകം പിരിയുകയാണെന്ന് മട്ടില്‍ നിരവധി അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ പറഞ്ഞിരുന്നു എന്നാല്‍ ക്യാന്‍ ചലച്ചിത്രമേളയില്‍ സിന്ദൂരമണിഞ്ഞ് ഐശ്വര്യ എത്തിയോടു കൂടി അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.












Click it and Unblock the Notifications