കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ജയലളിതയുടെ ബോട്ട് മുങ്ങാതിരിക്കാന്‍ ബിജെപി സഹായം?

  • By Kishor
Google Oneindia Malayalam News

ചെന്നൈ: 234 അംഗ തമിഴ്‌നാട് അസംബ്ലിയില്‍ എ ഐ എ ഡി എം കെ നേതാവ് ജയലളിത വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങളും പറയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടിയൂരിയ ജയലളിതയ്ക്ക് പക്ഷേ ആശ്വസിക്കാന്‍ സമയമായിട്ടില്ല എന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

<strong>ബംഗാളില്‍ മമത, തമിഴ്‌നാട്ടില്‍ ജയ; കോണ്‍ഗ്രസ് ബിജെപിക്കും താഴെപ്പോകും!</strong>ബംഗാളില്‍ മമത, തമിഴ്‌നാട്ടില്‍ ജയ; കോണ്‍ഗ്രസ് ബിജെപിക്കും താഴെപ്പോകും!

കോടതിയില്‍ നിന്നും ആശ്വാസം കിട്ടിയെങ്കിലും ഡി എം കെ - കോണ്‍ഗ്രസ് സഖ്യം ജയലളിതയ്‌ക്കെതിരെ പ്രചാരണരംഗത്ത് ശക്തമായുണ്ട്. കഴിഞ്ഞ തവണ മത്സരിക്കാന്‍ ഒപ്പമുണ്ടായിരുന്ന വിജയകാന്തിന്റെ ഡി എം ഡി കെയും കൂടെയില്ല. വൈക്കോയുടെ എം ഡി എം കെ നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിലാണ് വിജയകാന്ത്. പിന്നെ ബാക്കിയുള്ളത് കുറേ ചെറിയ ചെറിയ പാര്‍ട്ടികളാണ്.

jayalalithaa-modi

ഇതിലൊന്നും പെടാതെ നില്‍ക്കുന്ന ഒരേ ഒരു പാര്‍ട്ടിയേ ഇന്ന് തമിഴ്‌നാട്ടിലുള്ളൂ. അത് ബി ജെ പിയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് ഒരുപക്ഷേ പറ്റില്ലായിരിക്കാം. പക്ഷേ രണ്ട് ദ്രാവിഡ മുന്നേറ്റ പാര്‍ട്ടികളെ വര്‍ഷങ്ങളായി ചുമന്ന് നടക്കുന്ന തമിഴ്‌നാട് ഇത്തവണ ഒന്ന് മാറ്റിച്ചിന്തിക്കാം എന്ന് കരുതിയാല്‍ അത് ബി ജെ പിക്ക് ഗുണം ചെയ്യും. പ്രാദേശിക പാര്‍ട്ടികളെ പോലെയല്ല, നല്ല അടിയുറപ്പുണ്ട് ബി ജെ പിക്ക്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണത്.

<strong>യുവരാജിനെ തട്ടിയെടുത്തോ?; തറവേല കാണിക്കരുതെന്ന് സ്റ്റാലിനോട് പ്രേമലത!</strong>യുവരാജിനെ തട്ടിയെടുത്തോ?; തറവേല കാണിക്കരുതെന്ന് സ്റ്റാലിനോട് പ്രേമലത!

യുവാക്കള്‍ക്കിടയില്‍ ബി ജെ പിക്കാണ് കൂടുതല്‍ പിന്തുണ എന്നാണ് ഓണ്‍ലൈനിലെ പ്രകടനങ്ങള്‍ കണ്ടാല്‍ തോന്നുക. തമിഴ്‌നാട് ബി ജെ പിയുടെ ഒഫീഷ്യല്‍ പേജിന് 4 ലക്ഷം ലൈക്കാണുള്ളത്. ജയലളിതയുടെ അണ്ണാ ഡി എം കെയ്ക്ക് 2 ലക്ഷവും ഡി എം കെയ്ക്ക് 1.95 ലക്ഷവും ലൈക്കുകളേ ഉള്ളൂ. വിജയകാന്തിന്റെ പാര്‍ട്ടിക്ക് വെറും 13500 ലൈക്കേ ഫേസ്ബുക്കില്‍ ഉള്ളൂ. ചെന്നൈ പ്രളയത്തില്‍ ബി ജെ പിയുടെ ഇടപെടല്‍ വലിയ കൈയ്യടി നേടിയിരുന്നു. ഓണ്‍ലൈന്‍ പിന്തുണ കൂടി ഈ ഇമേജ് മാറ്റത്തിനൊപ്പം ചേരുമ്പോള്‍ യുവാക്കള്‍ക്കിടയില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

English summary
Amma's legacy may need an anchor now, despite the anxious display of her followers when she was on trial for the disproportionate assets case. After all, all that glitters is not Gold. Evidently, the long-drawn and the meandering trial did have some effect on her fan following.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X