ടിഡിപിയുമായി സഖ്യമോ? ദുരന്തമാകും ഉറപ്പ്, കോണ്‍ഗ്രസിന് പറ്റിയത് മറക്കരുത്, ബിജെപിക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വീണ്ടുമൊരു ബിജെപി-ടിഡിപി സഖ്യം വരുമോ. ആന്ധ്രരാഷ്ട്രീയം ഉറ്റുനോക്കുകയാണ് അത്തരമൊരു സാധ്യതയിലേക്ക്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് ചര്‍ച്ചകളില്‍ നിറയുന്നത്.
എന്‍ഡിഎ ക്യാമ്പിലേക്ക് ചന്ദ്രബാബു നായിഡു വരേണ്ട എന്ന നിലപാടാണ് തെലങ്കാനയിലെയും ആന്ധ്രയിലെയും ബിജെപി നേതാക്കള്‍ക്കുള്ളത്. ആന്ധ്രയില്‍ ചന്ദ്രബാബുവുമായി ഉണ്ടാക്കിയ സഖ്യം പൊളിച്ചത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

തെലങ്കാനയിലാണ് ബിജെപിയുമായി നായിഡു സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. തെലങ്കാനയില്‍ വട്ടപൂജ്യമാണ് ഇപ്പോള്‍ ടിഡിപി. നേരത്തെ അവര്‍ക്ക് രണ്ട് സീറ്റുണ്ടായിരുന്നു. രണ്ട് എംഎല്‍എമാരും ബിആര്‍എസ്സില്‍ ചേരുകയായിരുന്നു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്നില്ലെന്നായിരുന്നു എന്‍ഡിഎ വിടാനായിരുന്നു നായിഡു കാരണം പറഞ്ഞത്. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്ന് തരിപ്പണമായി. പിന്നീട് ഇതുവരെ തിരിച്ചുവന്നിട്ടില്ല.
ദീര്‍ഘകാലമായി ആന്ധ്രയില്‍ അടക്കം എന്‍ഡിഎയുടെ ഭാഗമാവാന്‍ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തില്‍ അല്ല.
തെലങ്കാനയില്‍ നഷ്ടമായ ആധിപത്യം തിരിച്ചുപിടിക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. 2022 ഡിസംബറിലാണ് ഈ പ്ലാന്‍ ആരംഭിച്ചത്. ഖമാമ്മിലെ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കഠിനാധ്വാനത്തിലൂടെ തിരിച്ചുവരാന്‍ നായിഡു ആഹ്വാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദി എന്നെല്ലാം നായിഡു വിശേഷിപ്പിച്ചിരുന്നു. അതോടെ ടിഡിപിക്ക് ഇനി എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ബിജെപി പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയിലെ തന്ത്രങ്ങള്‍ മൊത്തം മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരാവുകയായിരുന്നു.
തെലങ്കാനയില്‍ എന്ത് വന്നാലും വിജയിച്ചേ തീരൂ എന്നാണ് ഇപ്പോള്‍ ബിജെപി പ്ലാന്‍. ടിഡിപിക്ക് ഇപ്പോഴും അവരുടേതായ പോക്കറ്റുകളില്‍ കരുത്തുണ്ടെന്നാണ് ബിജെപി കരുതുന്നത്. പക്ഷേ ഇത്തവണ മുന്‍തൂക്കം ബിജെപിക്കാണ്. കാരണം അവര്‍ പറയുന്നത് പോലെ മാത്രമേ ടിഡിപിക്ക് പ്രവര്‍ത്തിക്കാനാവൂ. തീരദേശ ആന്ധ്രയില്‍ നിന്ന് ഹൈദരാബാദില്‍ താമസമാക്കിയ വോട്ടര്‍മാരാണ് ടിഡിപിക്കൊപ്പം ഉള്ളത്. ഇവരെ ബിജെപിക്ക് ആവശ്യമാണ്.
ഖമ്മാം, വാറംഗല്‍, രംഗറെഡ്ഡി ജില്ലകളിലാണ് ടിഡിപിയുടെ പ്രതീക്ഷ. എന്നാല്‍ ബിജെപിയുടെ തെലങ്കാന നേതൃത്വം ആകെ ഭയത്തിലാണ്. ചന്ദ്രബാബു നായിഡു വരുന്നതോടെ കെസിആറിന് പ്രചാരണം എളുപ്പമാകും. പ്രാദേശികത ആളിക്കത്തിക്കാനും സാധിക്കും.
തെലങ്കാനയുടെ രൂപീകരണത്തെ എതിര്‍ത്ത നേതാവാണ് നായിഡു. ഇത് ചന്ദ്രശേഖര റാവുവിന് എളുപ്പത്തില്‍ ജയിക്കാനുള്ള വഴിയൊരുക്കും. 2018ല്‍ കോണ്‍ഗ്രസ് ടിഡിപിക്കൊപ്പം ചേര്‍ന്നതിലൂടെ രാഷ്ട്രീയ ആത്മഹത്യയാണ് ചെയ്തത്.
കോണ്‍ഗ്രസ് തെലങ്കാനയിലെ ജനങ്ങള്‍ക്കെതിരാണ് എന്ന് വരുത്തി തീര്‍ക്കാനും കെസിആറിന് സാധിച്ചു. കെസിആര്‍ വമ്പന്‍ ജയമാണ് ഇതിലൂടെ നേടിയത്. ബിജെപി അതേ വഴിയിലൂടെയാണ് പോകുന്നത്. നേതാക്കളെല്ലാം കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന് കെസിആറിനെ നേരിടാന്‍ സാധിക്കും. പക്ഷേ നായിഡു വന്നാല്‍ കെസിആര്‍ മത്സരം ഉറപ്പായും ജയിച്ചത് പോലെയാകും.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications