'എന്തുകൊണ്ട് പള്ളികളിലെ ഉച്ചഭാഷിണികളും ഹലാൽ മാംസവും ഹിജാബും നിരോധിക്കുന്നു'; ചോദ്യവുമായി ഒമർ അബ്ദുള്ള
ദില്ലി; പള്ളികളിൽ ഉച്ചഭാഷിണി വിലക്കുന്നതിനെതിരേയും ഹിജാബ്, ഹലാൽ ഭക്ഷണം നിരോധിക്കുന്നതിനെതിരേയും രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് പള്ളികളിൽ പാടില്ലെന്നും എന്തുകൊണ്ട് തങ്ങളുടെ മതം പറയുന്ന രീതിയിൽ തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഒമർ അബ്ദുള്ള ചോദിച്ചു. ഇന്ത്യയ്ക്കൊപ്പം ചേരാൻ ജമ്മു കാശ്മീർ തിരുമാനിച്ചപ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ രാജ്യത്ത് ഉള്ളത്. മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് അറിയാമായിരുന്നുവെങ്കിൽ അന്നത്തെ തിരുമാനം മറ്റൊന്നായേനേയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

'ഞങ്ങൾ ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചപ്പോൾ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്തേക്കായിരുന്നു ഞങ്ങൾ എത്തിയത്. ഒരു മതത്തിന് മുൻഗണന നൽകുമെന്നും മറ്റുള്ളവരെ അടിച്ചമർത്തുമെന്നും ഞങ്ങളോട് അന്ന് പറഞ്ഞിട്ടില്ല.അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങളുടെ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു. എല്ലാ മതങ്ങൾക്കും തുല്യ അവകാശം ലഭിക്കുമെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് ഞങ്ങൾ ഇന്ത്യക്കൊപ്പം ചേർന്നത് ', ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു.
കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാർത്ഥനയ്ക്കിടെ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനെതിരേയും ഹിജാബ്, ഹലാൽ ഭക്ഷണ വിവാദങ്ങളെ കുറിച്ചും അദ്ദേഹം ശക്തമായി പ്രതികരിച്ചു. മുസ്‌ലീങ്ങൾ അവരുടെ മതവിശ്വാസങ്ങളുടെ പേരിലും ജീവിത രീതിയുടെ പേരിലും അടിച്ചമർത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്തുകൊണ്ട് നമ്മുക്ക് പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല?മറ്റ് ആരാധനാലയങ്ങൾക്ക് അത് ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ പള്ളികൾക്ക് ഉപയോഗിക്കാൻ കഴിയില്ലേ?'അബ്ദുള്ള ചോദിച്ചു. 'ഹലാൽ മാംസം വിൽക്കരുതെന്നാണ് നിങ്ങൾ ഞങ്ങളോട് പറയുന്നത്. എന്തുകൊണ്ട് ഞങ്ങൾക്ക് ഹലാൽ മാംസം കഴിച്ചൂട?ഹലാൽ മാംസം കഴിക്കാനാണ് നമ്മുടെ മതം ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ അത് നിർത്തലാക്കാൻ ശ്രമിക്കുന്നത്. ഹലാൽ കഴിക്കാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിക്കുന്നില്ല. ഹലാൽ കഴിക്കാൻ ഏതെങ്കിലും മുസ്ലീം നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ? നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ കഴിക്കുന്നു, ഞങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുന്നു, ഒമർ അബ്ദുള്ള പറഞ്ഞു. ക്ഷേത്രങ്ങളിലെ ലൗഡ് സ്പീക്കർ ഉപയോഗത്തിനെതിരെ മുസ്ലീങ്ങളാരും ഇതുവരെ എതിർപ്പുയർത്തിയിട്ടില്ലെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.
'ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മുസ്ലീങ്ങൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങൾ മൈക്ക് ഉപയോഗിച്ചാൽ അത് നിങ്ങളെ ബുദ്ധിമുട്ടിക്കും. ഞങ്ങളെ മതം മാത്രമാണ് നിങ്ങളെ വിറളിപിടിപ്പിക്കുന്നത്. ഞങ്ങളുടെ വസ്ത്രധാരണ രീതിയും പ്രാർത്ഥന രീതിയും നിങ്ങൾക്ക് ഇഷ്ടമല്ല. നിങ്ങള്‌ക്ക് മറ്റാരുമായും പ്രശ്നമില്ല. യഥാർത്ഥത്തിൽ അവർ വിദ്വേഷണം പ്രചരിപ്പിക്കുകയാണ്, ഒമർ അബ്ദുള്ള പറഞ്ഞു.
ബി ജെ പി നിയന്ത്രണത്തിലുള്ള സർക്കാരുകൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 100 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പരാമർശം. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ എസ് എ) ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ഡൽഹി മുൻ ലെഫ്റ്റണന്റ് ഗവർണർ നജീബ് ജങ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ തുടങ്ങി 108 ഓളം പേരായിരുന്നു കത്തിൽ ഒപ്പുവെച്ചിട്ടുണ്ടായിരുന്നത്. രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇന്നുവരെ കാണാത്ത സാഹചര്യമാണെന്നും ഈ ഭീകരമായ സമൂഹ വിപത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ ഭീമമായ മൗനം പ്രശ്നമാണെന്നുമാണ് കത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.
Recommended Video
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications