കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ബംഗാളിലെ ജനങ്ങളെ വിശ്വസിക്കു: മമതാ ബാനർജിയെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: ദേശീയ പൌരത്വഭേദഗതി നിയമത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പൌരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുുകൊണ്ട് ഐക്യരാഷ്ട്രസഭയെ സമീപിക്കാനുള്ള ആവശ്യത്തെയാണ് മോദി ചോദ്യം ചെയ്തിട്ടുള്ളത്. മമതാ ബാനർജി സംസ്ഥാനത്തെ ജനങ്ങളെ വിശ്വസിക്കണമെന്നും മോദി പറയുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് പൌരത്വ ഭേദഗതി നിയമം വേണമോ വേണ്ടയോ എന്നത് തീരുമാനിക്കണമെന്നാണ് മമത കൊൽക്കത്തയിലെ ഒരു റാലിയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് യൂത്ത്- സ്റ്റുഡന്റ് വിങ്ങ് അംഗങ്ങളുടെ റാലിയിലാണ് മമത ഇക്കാര്യം ഉന്നയിച്ചത്.

"കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങളല്ലേ പാർലമെന്റിന് മുമ്പാകെ വന്ന് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെട്ടത്. ദീദി, ഇപ്പോൾ നിങ്ങൾക്കെന്ത് പറ്റി? എന്തുകൊണ്ടാണ് നിങ്ങൾ മാറിയത്. എന്തുകൊണ്ടാണ് നിങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്? തിരഞ്ഞെടുപ്പുകൾ വരും പോകും.ജനങ്ങൾക്ക് അധികാരം ലഭിക്കും അവർ വലിച്ചെറിയും. നിങ്ങളെന്തിനാണ് ഭയപ്പെടുന്നത്?' ദില്ലി രംലീലാ മൈതാനിയിലെ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മമതാ ബാനർജിയുടെ നിലപാടുകളെ മോദി ചോദ്യം ചെയ്തത്.

narendra-modi-

"നിങ്ങളുടെ ബംഗാളിലെ ജനങ്ങളെ വിശ്വസിക്കു. പശ്ചിമബംഗാളിലെ പൌരന്മാർ നിങ്ങളുടെ ശത്രുക്കളാണെന്ന് നിങ്ങളെന്തിനാണ് കരുതുന്നത്?" മോദി ചോദിക്കുന്നു.

യുഎൻ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെ നേരത്തെ ബിജെപി നേതാവ് ജഗ്ദീപ് ധൻഖാർ ട്വീറ്റിൽ രംഗത്തെത്തിയിരുന്നു. മമത പ്രസ്താവന പിൻവലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് പിന്നീട് മമത പ്രതികരിച്ചത്.
പൌരത്വ ഭേദഗതി നിയമം, ദേശീയ പൌരത്വ രജിസ്റ്റർ എന്നിവയെക്കുറിച്ച് ഒരു അഭിപ്രായ സർവേ നടത്തണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഇതിൽ മനുഷ്യാവകാശ കമ്മീഷൻ ഇതിൽ ഇടപടെണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു. ബിജെപി പറയുന്ന കാര്യങ്ങൾക്ക് പ്രതികരിക്കേണ്ട ആവശ്യം എനിക്കില്ല. ചിലർക്ക് അവർക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കും.

സംസ്ഥാനത്ത് പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് നിലപാട് സ്വീകരിച്ച എട്ട് മുഖ്യമന്ത്രിമാരിൽ ഒരാളാണ് മമതാ ബാനർജി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരാണ് മറ്റ് മുഖ്യമന്ത്രിമാർ. പ്രസ്തുത നിയമത്തിനെതിരെ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിമാർ നിലപാടിൽ നിന്ന് വ്യതിചലിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
‘Why are you so scared?’: PM Modi questions Mamata Banerjee over NRC, CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X