കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കില്‍ കെജ്രിവാള്‍ പിന്നോട്ട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടുള്ള ജനങ്ങളുടെ ആരാധന കുറഞ്ഞോ. സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്ന കെജ്രിവാളിന് കഴിഞ്ഞ ഒരാഴ്ചയായി തിരിച്ചടിയുടെ നാളുകളാണ്. ദില്ലിയില്‍ സമരം തുടങ്ങിയ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണം കഴിഞ്ഞ മൂന്നാഴ്ചയായി കുറഞ്ഞ് കൊണ്ടിരിയ്ക്കുകയാണ്.

പുതിയ ലൈക്കുകള്‍ കിട്ടുന്നത് അടിസ്ഥാനമാക്കിയാല്‍ കെജ്രിവാളിന്റെ പോപ്പുലാരിറ്റി കുറയുക തന്നെയാണ്. ജനവരി 13ന് ലെ കണക്കനുസരിച്ച് 68000 ലൈക്കുകള്‍ കിട്ടി. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണം കുറഞ്ഞ് വരാന്‍ തുടങ്ങി. ജനവരി 20 ന് വെറും 30,000 ലൈക്കുകള്‍ മാത്രമാണ് ലഭിച്ചത്. ജനവരി 21 ആയപ്പോഴേയ്ക്കും അത് വെറും 7600 ല്‍ എത്തി.

Kejriwal

ദില്ലിയില്‍ കൃത്യവനിര്‍വ്വഹണത്തിനിടെ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ സമരം തുടങ്ങിയത്. അന്വേഷണ നേരിടുന്ന ഉദ്യോഗസ്ഥരെ അവധിയില്‍ പ്രവേശിപ്പിച്ച് ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദ്ദേശം വന്നതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രിയോടെ കെജ്രിവാള്‍ ധര്‍ണ അവസാനിപ്പിച്ചത്.

ധര്‍ണ നടത്തിയ നാളുകളില്‍ തന്നെയാണ് കെജ്രിവാളിന്റെ ജനസമ്മതിയ്ക്കും മങ്ങലേറ്റത്. അഴിമതി തടയാനും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കും വേണ്ടി നിലനില്‍ക്കുന്നുവെന്ന് പറയുന്ന അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷിതത്വം എന്ന വിഷയത്തില്‍ മൗനം പാലിയ്ക്കുകയാണ്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദില്ലിയില്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെതിരെയൊരു നിലപാട് എഎപിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ നിരാശരാക്കുകയായിരുന്നു കെജ്രിവാള്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദില്ലിയില്‍ പെരുകുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്ന് പറഞ്ഞ് വോട്ട് തേടിയവരാണ് കെജ്രിവാളും സംഘവും. എന്നാല്‍ ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. പൊലീസിന്റെ നിയന്ത്രണം തങ്ങള്‍ക്ക് കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നാണ് ആപ്പിന്റെ വാദം. ഈ വിഷയത്തില്‍ കെജ്രിവാള്‍ കാട്ടുന്ന ഇരട്ടത്താപ്പ് ജനപ്രീതിയ്ക്ക് മങ്ങലേല്‍പ്പിച്ചു.ആഫ്രിയ്ക്കകാരെ വംശീയമായി അധിക്ഷേപിച്ചുവെന്നതും ആപ്പിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു

English summary
If fan following on the Facebook is considered a parameter to judge a person's popularity, Kejriwal's fortunes have taken a nosedive in the last 10 days (in terms of new likes)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X