കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതേന്ദ്ര തിവാരിക്ക് കുരുക്കിട്ട് ബാബുൽ സുപ്രിയോ: ബിജെപി പ്രവേശനം അനുവദിക്കില്ലെന്ന്

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൺ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞ് പോക്ക് വ്യാപകമായതിന് പിന്നാലെ തൃണമൂൽ നേതാവിന്റെ ബിജെപി പ്രവേശനത്തെ എതിർത്ത് ബിജെപി എംപി. ബിജെപി എംപി ബാബുൽ സുപ്രിയോയാണ് വിമത തൃണമൂൽ നേതാവ് ജിതേന്ദ്ര തിവാരിയുടെ ബിജെപി പ്രവേശത്തെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. അസനോളിൽ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപിയാണ് ബാബുൽ സുപ്രിയോ.

'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്''പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'

 നേതാക്കൾ ബിജെപിയിലേക്ക്

നേതാക്കൾ ബിജെപിയിലേക്ക്

അസൻസോൾ ജില്ലയിലെ പാണ്ഡവേശ്വർ എം‌എൽ‌എ ആയിരുന്ന ജിതേന്ദ്ര തിവാരി വ്യാഴാഴ്ചയാണ് പശ്ചിമ ബംഗാൾ നിയമസഭയിൽ നിന്ന് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമബംഗാൾ സന്ദർശിക്കാനിരിക്കെ ഇരുവരും ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ഈ നീക്കത്തിന് തടയിട്ട് ബാബുൽ സുപ്രിയോ രംഗത്തെത്തുന്നത്.

 നീക്കത്തിന് തിരിച്ചടി?

നീക്കത്തിന് തിരിച്ചടി?


ജിതേന്ദ്ര തിവാരി തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെയുള്ള കലാപം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം പദ്ധതികൾക്കനുസൃതമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൃണമൂൽ നേതാവ് സുവേന്ദു അധികാരി രാജി സമർപ്പിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് മൂന്ന് പ്രമുഖരാണ് രാജിവെച്ചിട്ടുള്ള്. ഇവരിൽ ഒരാളാണ് ജിതേന്ദ്ര തിവാരി. ഇന്ന് ശിലാഭദ്രദത്തയും പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.

പ്രവേശനം തടയും

പ്രവേശനം തടയും

‘അസൻസോളിലെ തന്റെ കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ബിജെപി സഹപ്രവർത്തകരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത തൃണമൂൽ നേതാക്കൾക്കെതിരെ ബാബുൽ സുപ്രിയോ പോസ്റ്റിട്ടിരുന്നു. അത്തരമൊരു നേതാവ് ബിജെപിയിൽ ചേരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ മേലധികാരികൾ തീരുമാനിക്കുന്നത് വ്യത്യസ്തമായ കാര്യമാണ്, പക്ഷേ അസൻസോളിലെ ബിജെപി സഹപ്രവർത്തകരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു നേതാവ് പാർട്ടിയിൽ ചേരില്ലെന്ന് ഞാൻ ഉറപ്പാക്കും അദ്ദേഹം പറയുന്നു. ബംഗാളിയിലുള്ള ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 പിന്തുണ ബിജെപിയ്ക്ക്

പിന്തുണ ബിജെപിയ്ക്ക്


അസനോളിന്റെ പിന്തുണ ബിജെപിക്കുണ്ടെന്നും ബാബുൽ സുപ്രിയോ പോസ്റ്റിൽ അവകാശപ്പെടുന്നു. അസനോളിനെ എല്ലാ അർത്ഥത്തിലും വൃത്തിയാക്കാനുള്ള എന്റെ ശ്രമങ്ങളും ഈ പ്രദേശത്തെ കൽക്കരി / മണൽ മാഫിയകൾക്കെതിരായ സമീപകാലത്തുണ്ടായ അടിച്ചമർത്തലും തെളിയിക്കുന്നത് അസൻസോളിനോട് നീതി പുലർത്താനും അവിടത്തെ യുവാക്കൾക്ക് നൽകാനുമുള്ള എന്റെ ശ്രമത്തിൽ ഞാൻ പൂർണ്ണഹൃദയത്തോടെയാണ് ഇത് ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. 2021 ൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ ശുദ്ധവും സമാധാനപരവുമായ ജീവിതം സാധ്യമാക്കുമെന്നും സുപ്രിയോ പോസ്റ്റിൽ പറയുന്നു.

 അഭ്യൂഹങ്ങൾ തള്ളി

അഭ്യൂഹങ്ങൾ തള്ളി

അസൻസോളിലെ തൃണമൂൽ നേതാക്കളുമായി താൻ ഇടപാടുകൾ നടത്തിയെന്ന അഭ്യൂഹങ്ങളും ബാബുൽ സുപ്രിയോ തള്ളിക്കളഞ്ഞിട്ടുണ്ട്. അസൻ‌സോളിലെ ടി‌എം‌സി നേതാക്കളുമായി ഞാൻ ഇടപാടുകൾ നടത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ ചില ഘടകങ്ങൾ ശ്രമിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്. ഇപ്പോൾ അവർ ബിജെപിയിൽ പ്രവേശിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നു. അസൻസോളിൽ നിന്നും ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള പോരാട്ടത്തിൽ പങ്കെടുത്ത എന്റെ ബിജെപി സഹപ്രവർത്തകരുടെ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് അത്തരം രഹസ്യ ഇടപാടുകൾ നടത്താനുള്ള മാനസികാവസ്ഥ എനിക്കില്ലെന്ന് ഞാൻ വളരെ വ്യക്തമായി നിങ്ങളോട് പറയുകയാണെന്നും "ബാബുൽ സുപ്രിയോയുടെ ഫേസ്ബുക്കിൽ വ്യക്തമാക്കി.

English summary
Why Babul Supriyo opposes TMC rebel Jitendra Tiwari’s entry into BJP, reasons are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X