കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മയേയും കൂട്ടരേയും ക്ലീനാക്കി, റെയ്ഡ് പൂർത്തിയായി, കിട്ടിയത് ..

എന്നാൽ റെയ്ഡിൽ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് വികെ ശശികലയുടെ ബന്ധു വീടുകളിലും സ്ഥാപനങ്ങളിലും നടന്ന പരിശോധ ഏകദേശം പൂർത്തിയായെന്നു ആദായ നികുതി വകുപ്പ്. എന്നാൽ റെയ്ഡിൽ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കൂടാതെ റെയ്ഡ് സംബന്ധിച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നു മുതിർന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം, സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു, പുതിയ മാർഗം സ്വീകരിക്കുംദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം, സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു, പുതിയ മാർഗം സ്വീകരിക്കും

sasikala

എന്നാൽ അണ്ണാഡിഎംകെ നേതാക്കന്മാരുടെ സ്ഥാപനത്തിലും വസതിയിലും നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ അനുകൂലിച്ച് ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഡിഎംകെ നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി യെ അറേബ്യൻ നെറ്റ്സ് റെയ്ഡുമായാണ് സ്റ്റാലിൻ താരതമ്യം ചെയ്തത്. ഈ ഓപ്പറേഷനിലൂടെ തമിഴ്നാട്ടിലും ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ട്. വ്യാഴ്ച 180 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.

 ജയ ചാനലിൽ റെയ്ഡ്

ജയ ചാനലിൽ റെയ്ഡ്

വ്യാഴാഴ്ച രാവിലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ ഉടമസ്ഥതയിലുള്ള ചനലായ ജയ ടിവിയുടെ ആസ്ഥാനത്തിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ എംജി ആർ സ്ഥാപിച്ച ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. അതേ ദിവസം 187 പരം സ്ഥലങ്ങളിലും പരിശോധന നടന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് ശശികലയുടെ മരുമകൻ വിവേക് ജയരാമൻ ജയ ടിവിയുടെ സിഇഒ. വിവേകിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.

ബന്ധു വീടുകളിൽ വ്യാപക റെയ്ഡ്

ബന്ധു വീടുകളിൽ വ്യാപക റെയ്ഡ്

അണ്ണാഡിഎംകെയുടെ സ്ഥാപനങ്ങളിൽ മാത്രമല്ല ശശികലയുടെ ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു. ശശികലയുടെ ഭർത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വസതിയിലും റ്റി നഗറിലുള്ള അനന്തിരവൾ കൃഷ്ണ പ്രിയയുടേയും, ഇവരുടെ സഹോദരൻ ദിവാകരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അണ്ണാഡിഎംകെ നേതാവ് ദിനകരൻരെ നിലഗിരിയിലുള്ള വീട്ടും ആദായ നികുതി വകുപ്പ് പരിശോധിച്ചു.

 കേളേജിൽ നിന്ന് സ്വർണ്ണം

കേളേജിൽ നിന്ന് സ്വർണ്ണം

ശശികലയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വനിത കോളേജ് ഹോസ്റ്റലിൽ നിന്ന് വജ്രങ്ങളും സ്വിസ് വാച്ചുകളും വിലപിടിപ്പുള്ള മറ്റു സാധാനങ്ങളും കണ്ടെത്തിയിരുന്നു. മന്നാർഗുഡിയിലെ സുന്ദരകോട്ടയിൽ പ്രവർത്തിക്കുന്ന വനിത കോളേജിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിശോധനക്കായി കോളേജിൽ പ്രവേശിക്കാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പരിശോധന നടന്നത്.

കേന്ദ്രത്തിന്റെ നടപടി

കേന്ദ്രത്തിന്റെ നടപടി

വ്യാജ കേസുകൾ ചമച്ച് തങ്ങളെ ഇല്ലാതാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നു അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ റെയിഡിനെ തുടർന്നായിരുന്നു ദിനകരന്റെ പ്രസ്താവന. തങ്ങളെ ഇല്ലാതാക്കാമെന്ന് സർക്കാരിന്റെ വെറും സ്വപ്നം മാത്രമാണ്. അതു ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും ദിനകരൻ പറഞ്ഞു. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട് അവർക്ക് സത്യം മനസിലാകുമെന്നും ടിടിവി കൂട്ടിച്ചേർത്തു.

അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക പരപ്പ അഗ്രഹാര ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയാണ് അണ്ണാഡിഎംകെ നേതാവ് ശശികല. നാലു വർഷം തടവും 10 കോടി രൂപയുമാണ് ശശികലയ്ക്ക് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽ ശിക്ഷ അനുഭവിക്കുന്നത്‍. നേരത്തെ വിചാരണ കോടതി ഇവർ കുറ്റക്കാരാണെന്നു വിധിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കര്‍ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഉറപ്പായതോടെയാണ് ശശികല ജയിലിൽ നേരിട്ട് ഹാജരായത്.

English summary
The income tax raid on jailed AIADMK leader VK Sasikala's family has been described as the "biggest ever" in the department's history. On November 9, "Operation Clean Money" began with the intention to unearth crores of unaccounted money allegedly held by what is infamous today as the Mannargudi clan in Tami Nadu. Yet, five days on, the raid has yielded no Eldorado-esque gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X