കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് രോഗത്തെ ബീഹാര്‍ എന്തുകൊണ്ട് ഭയപ്പെടുന്നു; കാരണം ഇതാണ്

Google Oneindia Malayalam News

പട്‌ന: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനം മാര്‍ഗം നഷ്ടടപ്പെട്ട് വന്‍ പ്രതിസന്ധിയിലായിരുന്നു അതിഥി സംസ്ഥാന തൊഴിലാളികള്‍.വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്ന അതിഥിസംസ്ഥാന തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും തീര്‍ത്ഥാടകരേയുമെല്ലാം സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരുകളും അതത് സംസ്ഥാന സര്‍ക്കാരുകളും.

ഇത്തരത്തില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികളെ പരിശോധിക്കുകയും അവരെ സംരക്ഷിക്കുകയും സൗകര്യങ്ങള്‍ ഒരുക്കേണ്ടതുമെല്ലാം അവിടുത്തെ സര്‍ക്കാരുകളാണ്. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബീഹാറില്‍ ഞായറാഴ്ച്ച വരെ തിരികെയെത്തിയത് ഒരു ലക്ഷം അതിഥി തൊഴിലാളികളാണ്.

ലോക്ക് ഡൗണില്‍ തീരുമാനം എന്ത്? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കുംലോക്ക് ഡൗണില്‍ തീരുമാനം എന്ത്? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

ബീഹാര്‍

ബീഹാര്‍

സംസ്ഥാനത്ത് ഇതുവരേയും 673 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 354 പേരും രോഗമുക്തി നേടി കഴിഞ്ഞു. 319 പേരാണ് സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍ 84 പ്രത്യേക ട്രെയിനുകളിലായി സംസ്ഥാനത്ത് ഇതുവരേയും 1 ലക്ഷം അതിഥി തൊഴിലാളികളാണ് എത്തിയത് ഇത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുകയാണ്.

ഒരു ലക്ഷം പേര്‍

ഒരു ലക്ഷം പേര്‍

തിരികെയെത്തിയ അതിഥി തൊഴിലാളികളില്‍ 142 പേര്‍ക്ക് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചുവെന്നത് ബീഹാറിന് ഒരു വലിയ വെല്ലുവിളിയായിരിക്കുകയാണ്. സംസ്ഥാനത്തെ 38 ജില്ലകളില്‍ ഇതോടെ 37 ഇടത്തും കൊറോണ വ്യാപിച്ച ജില്ലകളാവും. മെയ് നാലിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ 30 പേര്‍ക്കും ഗുജറാത്തില്‍ നിന്നുള്ള 22 പേരിലും ദില്ലിയില്‍ നിന്നെത്തിയ 8 പേരിലുമാണ് കൊറോണ സ്ഥിരീകരിച്ചത്.

തൊഴിലാളികള്‍ എത്തിയതോടെ

തൊഴിലാളികള്‍ എത്തിയതോടെ

അതിഥി തൊഴിലാളികള്‍ എത്തുന്നതിന് മുന്‍പ് സംസ്ഥാനത്ത് രോഗത്തിന്റെ നിരക്ക് 1.8 ശതമാനമാണെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചത്. നേരത്തെ 1000 സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ 2 % ത്തില്‍ കുറവ് ആളുകള്‍ക്ക് മാത്രമെ രോഗം സ്ഥിരീകരിച്ചിരുന്നുള്ളു. എന്നാല്‍ തൊഴിലാളികളുടെ വരവോട് കൂടി ഇത് 4.5 % മായി വര്‍ധിച്ചിരിക്കുകയാണ്. അതായത് 1000 പരിശോധനകള്‍ നടത്തിയാല്‍ അതില്‍ 45 ശതമാനം പേരിലും കൊറോണ വൈറസ് സ്ഥിരീകരിക്കുകയാണ്.

നിരീക്ഷണ കേന്ദ്രം

നിരീക്ഷണ കേന്ദ്രം


മറ്റിടങ്ങളെ അപേക്ഷിച്ച് ബീഹാറില്‍ കുടിയേറ്റ തൊഴിലാളികളില്‍ കൊറോണ വൈറസ് രോഗ നിരക്ക് കൂടുതലാണ്. ഇവര്‍ പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് കൊണ്ട് തന്നെ രോഗനിരക്ക് പ്രവചനാതീതമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബീഹാറില്‍ നിലവില്‍ 3474 നീരീക്ഷണ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ 98814 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബീഹാര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അനുപം കുമാര്‍ പറഞ്ഞു.

 0.0037 ശതമാനം

0.0037 ശതമാനം

അതേസമയം സംസ്ഥാനത്ത് പരിഭ്രാന്തി ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരും 10.40 കോടി ജനങ്ങളെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ടെന്നും 3849 പേരില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും ഇത് മൊത്തം സ്‌ക്രീന്‍ ചെയ്തവരുടെ 0.0037 ശതമാനം മാത്രമാണ്. അതില്‍ 0.048 ശതമാനം അതിഥി തൊഴിലാളികളാണ്.

Recommended Video

cmsvideo
Nobel winner says virus is china maded
 2.22 ലക്ഷം പേരെ കൂടി

2.22 ലക്ഷം പേരെ കൂടി

കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കുന്നതിനായി ബീഹാറില്‍ അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ 86 പ്രത്യേക ട്രെയിനുകള്‍ കൂടിയാണ് സജ്ജമാക്കിയത്. മെയ് 17 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന് മുന്‍പ് 2.22 ലക്ഷം പേരെ കൂടിയാണ് തിരികെയെത്തിക്കുന്നത്. ഒപ്പം സാമ്പിള്‍ ശേഖരിക്കുന്നതിനും കൊറോണ വൈറസ് രോഗ പരിശോധന നടക്കുന്നതിനുമൊക്കെയായി പട്‌നയിലെ രണ്ട് സ്വകാര്യ ലാബുകള്‍ക്ക് കൂടി ബീഹാര്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

English summary
Why Bihar Is Affraid of Coronavirus Disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X