മോദിക്ക് വെല്ലുവിളി രാഹുല്‍ തന്നെ.... വിലകുറച്ച് കണ്ടാല്‍ 2019ല്‍ ഭരണം നഷ്ടമാകും
ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ഫലങ്ങള്‍ നല്‍കുന്ന സൂചന 2019നെ കുറിച്ചാണ്. നരേന്ദ്ര മോദി വലിയൊരു ബ്രാന്‍ഡ് ആയതിനാലും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പായതിനാലും ഇതുവരെ പ്രതിപക്ഷത്തെ കുറിച്ച് ബിജെപി ചിന്തിച്ച് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി അതേ രീതിയുമായി ബിജെപിക്കും മോദിക്കും മുന്നോട്ട് പോകാനാവില്ല. കാരണം രാഹുല്‍ ഗാന്ധിയെന്ന പുതിയ നേതാവ് കരുത്തനായിരിക്കുകയാണ്.
ഇനിയും പപ്പുവെന്നും മറ്റുമുള്ള അപമാന പദങ്ങള്‍ കൊണ്ട് അദ്ദേഹത്തെ നേരിടാന്‍ ബിജെപിക്ക് സാധിക്കില്ല. ബിജെപിയുടെ ശക്തമായ കോട്ടകള്‍ തകര്‍ന്നുതിന് നേതൃത്വം നല്‍കിയത് രാഹുലാണ്. മോദിയെ പോലെ തിരഞ്ഞെടുപ്പ് വേദികളില്‍ അദ്ദേഹം ശക്തനാണ്. രാഹുലിന്റെ പ്രചാരണങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് നിരവധി പേരുണ്ട്. അതുകൊണ്ട് 2019ലെ പോരാട്ടം പുതിയ തരത്തിലാവുമെന്ന് വ്യക്തമാണ്.

രാഹുലിന്റെ വരവ്
രാഹുലിന്റെ വരവ് മുമ്പേ തന്നെ പ്രവചിക്കപ്പെട്ടതാണ്. ഗുജറാത്തില്‍ അതിന്റെ സാധ്യതകള്‍ കണ്ടിരുന്നെങ്കിലും വിജയം തെന്നിമാറി. പക്ഷേ മൂന്ന് സംസ്ഥാനങ്ങളില്‍ ഇത്തവണ അത് പ്രതിഫലിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ എഴുതി തള്ളിയതാണ് മാധ്യമങ്ങളും ബിജെപിയും എന്ന കാര്യവും തള്ളാനാവില്ല.

തോല്‍വിയില്‍ നിന്നുള്ള വരവ്
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഇത്രയും കാലം സംശയത്തിലായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം പല കാര്യങ്ങളില്‍ നിന്ന് വിട്ട് നിന്നതും സഖ്യമുണ്ടാക്കുന്നതില്‍ ഉള്ള വിമുഖതയും ബിജെപിയെ കൂടുതല്‍ കരുത്തരാക്കി. ഇതെല്ലാം കോണ്‍ഗ്രസിനെ തന്നെ ദുര്‍ബലമാക്കുകയും ചെയ്തു. രാഹുല്‍ ഒരു സീസണല്‍ രാഷ്ട്രീയക്കാരനാണെന്ന പേര് വരെ ബിജെപി ചാര്‍ത്തിക്കൊടുത്തു. ഇതാണ് പ്രതിപക്ഷ ഐക്യത്തിന്റെ നേതാവായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പലര്‍ക്കും എതിര്‍പ്പ് വരാന്‍ ഇടയാക്കിയത്.

ബിഎസ്പി ഇടഞ്ഞു
രാഹുലിന്റെ നേതൃത്വത്തിലെ ഏറ്റവും വലിയ പാളിച്ചയായിരുന്നു ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ വന്ന വീഴ്ച്ച. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ സാധിക്കുന്നില്ല. ഇതോടെ രാഹുലി നെ അംഗീകരിക്കാന്‍ വരെ മായാവതി തയ്യാറായില്ല. എന്നാല്‍ ഇതുണ്ടായിട്ടും വിജയം കോണ്‍ഗ്രസിനൊപ്പം നിന്നിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരിക്കുകയാണ്. എസ്പിയും ബിഎസ്പിയും അവരെ മനസ്സറിഞ്ഞ് പിന്തുണച്ചിട്ടുണ്ട്.

രാഹുലിന് പിന്നില്‍ അണിനിരക്കും
രാഹുല്‍ പുതിയൊരു നേതാവായി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഇതോടെ നിരവധി നേതാക്കളും അദ്ദേഹത്തിന് ഒപ്പം നില്‍ക്കാന്‍ രംഗത്ത് വരുന്ന എന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇത് ബിജെപിയുമായുള്ള പോരാട്ടം ശക്തമാക്കുന്നതാണ്. ഇത്രയും കാലം രാഹുലിന്റെ ഓരോ നീക്കങ്ങളും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പക്വത ആര്‍ജിച്ച നേതാവായി എന്നാണ് പ്രതിപക്ഷ ഐക്യത്തിലെ നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതായതും രാഹുലിന് ഗുണകരമാണ്.

ബിജെപി ഭയക്കണം
ബിജെപി എന്തുകൊണ്ട് ഭയക്കേണ്ട അവസ്ഥയാണ് ഉള്ളത്. പ്രധാന കാരണം 2014നെ അപേക്ഷിച്ച് ശക്തമായ എതിരാളികള്‍ ഇപ്പോഴുണ്ട്. അതുമാത്രമല്ല സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഫലം അനുസരിച്ച് കോണ്‍ഗ്രസ് പുതിയ പദ്ധതിയും തയ്യാറാക്കും. കര്‍ഷക പ്രശ്‌നങ്ങള്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയത് വലിയ വിജയം കണ്ടിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് തോന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ നീക്കങ്ങളെ ചെറുക്കാന്‍ ബിജെപി എന്തു ചെയ്യുമെന്ന് മാത്രംഇപ്പോള്‍ ഒരു വ്യക്തതയുമില്ല.












Click it and Unblock the Notifications