കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനം

Google Oneindia Malayalam News

ലഖ്‌നൗ: കുല്‍ദീപ് സെംഗാറിനെ ഉന്നാവോയിലെ പെണ്‍കുട്ടിക്കുണ്ടായ ദാരുണമായ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ട് ബിജെപി അദ്ദേഹത്തെ പുറത്താക്കാന്‍ ഇത്രയും വൈകിയത്. പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. എന്നിട്ടും ഇത്രയും വര്‍ഷം അദ്ദേഹത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചത്. പക്ഷേ ബിജെപി അദ്ദേഹത്തെ പുറത്താക്കാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

ഉന്നാവോയില്‍ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് സെംഗാറിന് ഉള്ളത്. അത് നഷ്ടപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കില്ല. ഉന്നാവോയില്‍ മാത്രമല്ല, സമീപ പ്രദേശങ്ങളിലും അദ്ദേഹം വോട്ട് ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ബിജെപി ഇത്രയും നാള്‍ ഉന്നാവോ വിഷയത്തില്‍ രാഷ്ട്രീയം കളിച്ചത്. ഒടുവില്‍ അത് പാര്‍ട്ടിക്ക് വലിയ ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുകയാണ്. കുല്‍ദീപിനെ കുറിച്ച് നിരധി കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്ഥിരം ചാട്ടക്കാരന്‍

സ്ഥിരം ചാട്ടക്കാരന്‍

കുല്‍ദീപ് സെംഗാര്‍ സ്ഥിരമായി ഒരു പാര്‍ട്ടിയിലും നില്‍ക്കാത്ത നേതാവാണ്. എന്നിട്ടും സ്വന്തമായി വലിയൊരു വോട്ടുബാങ്ക് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിവിധ പാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ തവണയും ലഭിക്കുന്ന വോട്ടിന്റെ ശതമാനവും ഇയാള്‍ ഉയര്‍ത്തി വരുന്നുണ്ട്. അതുകൊണ്ട് ഉന്നാവോയില്‍ കുല്‍ദീപിന്റെ കരുത്ത് വര്‍ധിച്ച് വരുന്നുണ്ട്. പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങള്‍ സ്ഥിരമായി ഇയാള്‍ ചെയ്ത് വന്നതാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ഉന്നാവോയില്‍ എതിരാളിയില്ല

ഉന്നാവോയില്‍ എതിരാളിയില്ല

ഉന്നാവോയില്‍ സെംഗാറിന് എതിരാളികളേ ഉണ്ടായിരുന്നില്ല. ഇവിടെ നിന്ന് നാല് തവണ മത്സരിച്ച സെംഗാര്‍ നാല് തവണയും വിജയിച്ചു. ഏറ്റവും രസകരം ഇതില്‍ മൂന്ന് തവണ വ്യത്യസ്ത പാര്‍ട്ടിയില്‍ നിന്നാണ് ഇയാള്‍ വിജയിച്ചത്. പാര്‍ട്ടി മാറിയാലും ഒരു പ്രശ്‌നവും കുല്‍ദീപിന്റെ വോട്ടുബാങ്കിന് സംഭവിക്കാറില്ല. ഇത് കുത്തനെ ഉയരുന്നതായിട്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. 2002ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു വിജയം. ആദ്യ തവണ വെറും 24 ശതമാനം വോട്ടാണ് ഇയാള്‍ക്ക് ലഭിച്ചത്.

വളര്‍ച്ച ഇങ്ങനെ

വളര്‍ച്ച ഇങ്ങനെ

2006ലെ തിരഞ്ഞെടുപ്പ് സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലായിരുന്നു കുല്‍ദീപ് മത്സരിച്ചത്. ബംഗര്‍മാവു ടിക്കറ്റിലായിരുന്നു മത്സരിച്ചത്. ഇത്തവണ 28 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. 2012ല്‍ എസ്പി ടിക്കറ്റില്‍ ഭഗവന്ത്‌നഗറില്‍ മത്സരിച്ചപ്പോള്‍ ഇത് 33 ശതമാനമായി. 2017ല്‍ ഇയാള്‍ പാര്‍ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നു. ബംഗര്‍മാവു ടിക്കറ്റില്‍ മത്സരിക്കുകയും 43 ശതമാനം വോട്ട് നേടുകയും ചെയ്തു. ഇയാള്‍ തുടര്‍ച്ചയായി പാര്‍ട്ടി മാറിയത് കാരണം ഉന്നാവോയില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊക്കെ ദുര്‍ബലമാവുകയും ചെയ്തു.

ബിജെപിയുടെ താല്‍പര്യം

ബിജെപിയുടെ താല്‍പര്യം

ബിജെപി ഉന്നാവോയില്‍ വളര്‍ന്ന് വന്നത് സെംഗാറിന്റെ മികവിലാണ്. ഒരു സീറ്റില്‍ മാത്രമല്ല, ആറ് നിയമസഭാ സീറ്റുകളില്‍ വോട്ടുബാങ്ക് നിയന്ത്രിക്കുന്നത് കുല്‍ദീപാണ്. ഇയാള്‍ ഏതൊക്കെ പാര്‍ട്ടിയിലേക്ക് മാറുന്നുവോ അതേ പാര്‍ട്ടിക്ക് തന്നെ വോട്ടു ചെയ്യുന്നതാണ് ഉന്നാവോ, ബനഗര്‍മാവു, ഭഗവത്‌നഗര്‍, പൂര്‍വ, സാഫിപൂര്‍, മോഹന്‍ എന്നീ മണ്ഡലങ്ങളുടെ ചരിത്രം. 2002ല്‍ അഞ്ച് മണ്ഡലങ്ങളിലെ മൂന്നെണ്ണവും ബിഎസ്പിക്കായിരുന്നു വോട്ട് ചെയ്തത്. പിന്നീട് ഇവിടെ എസ്പിയും തുടര്‍ന്ന് ബിജെപിയും വന്‍ നേട്ടം കൊയതു. അത് കൊണ്ടു തന്നെ കുല്‍ദീപിനെ മനസ്സില്ലാ മനസ്സോടെയാണ് ബിജെപി പുറത്താക്കിയിരിക്കുന്നത്.

സെംഗാറിന്റെ കരുത്ത്

സെംഗാറിന്റെ കരുത്ത്

2002 മുതല്‍ 2012 വരെ ഉന്നാവോയില്‍ ഒരു നിയമസഭാ സീറ്റ് പോലും ബിജെപി നേടിയിരുന്നില്ല. ഇതോടെയാണ് സെംഗാറിനെ കൊണ്ടുവരാന്‍ ബിജെപി താല്‍പര്യപ്പെട്ടത്. സെംഗാര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച 2017ല്‍ ആറ് സീറ്റും പാര്‍ട്ടി തൂത്തുവാരി. കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഉന്നാവോയിലെ കരുത്ത് ബിജെപിക്ക് നഷ്ടമാകും. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന എംപി സാക്ഷി മഹാരാജ് വിജയിച്ചത് പോലും കുല്‍ദീപിന്റെ ജനപ്രീതി മുതലെടുത്താണ്. സാക്ഷി നേരത്തെ കുല്‍ദീപിനെ ജയിലിലെത്തി കണ്ടിരുന്നു.

ബിജെപി ദുര്‍ബലമാകും

ബിജെപി ദുര്‍ബലമാകും

ബിജെപി ഉന്നാവോയില്‍ തരിപ്പണമാകുമെന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. സെംഗാറിന് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ ബിജെപി അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ പുതിയ നീക്കങ്ങള്‍ നടത്തേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല. ഉന്നാവോയില്‍ കുല്‍ദീപിനെതിരെ വമ്പന്‍ പ്രക്ഷോഭവും നടക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും ദോഷകരമായി ഇത് ബാധിക്കും. ഇനി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലങ്ങള്‍ ബിജെപി അനുഭവിക്കേണ്ടി വരും.

ദില്ലിയിലേക്ക് കോണ്‍ഗ്രസ് മിഷന്‍... സംസ്ഥാന അധ്യക്ഷനായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയേക്കും!!ദില്ലിയിലേക്ക് കോണ്‍ഗ്രസ് മിഷന്‍... സംസ്ഥാന അധ്യക്ഷനായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയേക്കും!!

English summary
kuldeep sengar have popularity in unnao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X