ജാതി സെൻസസിനോട് മുഖം തിരിച്ച് ബിജെപി: 'ഹിന്ദു വോട്ട്ബാങ്ക്' കൈവിടാതെ പാർട്ടി, സമ്മർദ്ദം തുടർന്ന് സഖ്യകക്ഷികൾ
ദില്ലി: ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ജാതി സെൻസസ് എന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണെങ്കിലും ഇതിന് വഴങ്ങാത്ത നിലപാടാണ് ബിജെപിയുടേത്. ജാതി സെൻസസ് എന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം പിന്നാക്ക ദളിത് സമുദായങ്ങളും ന്യൂനപക്ഷങ്ങളും സെൻസസ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബീഹാറിൽ ജാതി സെൻസസ് നടത്തണമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം. ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണ് നിതീഷ് കുമാർ.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ബിജെപിയെ സംബന്ധിച്ച് സഖ്യകക്ഷികളിൽ നിന്നും സ്വന്തം എംപിമാരിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനുള്ള മുറവിളി ഉയർന്നുവരികയാണ്. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്നാണ് ബിജെപി പാർലമെന്റിൽ പുറത്തിറക്കി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആർഎസ്എസ് ജാതിവ്യവസ്ഥയിലും വിവേചനത്തിലും വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഇത് ജാതിവിവാഹങ്ങളുടെ വലിയൊരു വക്താവ് കൂടിയാണ് ബിജെപി.

2018 ൽ, അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗായിരുന്നു മറ്റ് പിന്നോക്ക വിഭാഗങ്ങളെയും (ഒബിസി) സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ (എസ്‌ഇബിസി) തിരിച്ചറിയുന്നതിന് വേണ്ടി ജാതി അധിഷ്ഠിത സെൻസസ് നടത്തുമെന്ന വാഗ്ധാനം മുന്നോട്ടുവെച്ചത്. രാജ്നാഥ് സിംഗ് സിംഗ് അന്ന് സ്വീകരിച്ചിട്ടുള്ള നിലപാടിന്റെ ചുവടുപിടിച്ചാണ് നിതീഷ് കുമാറിന്റെ ജനതാദൾ-യുണൈറ്റഡ് (ജെഡിയു), അനുപ്രിയ പട്ടേലിന്റെ അപ്നാ ദൾ, രാംദാസ് അഥവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ-അത്തവാലെ (ആർപിഐ-എ) തുടങ്ങിയ സഖ്യകക്ഷികളെ ഇപ്പോൾ ബിജെപിയെ ആശയക്കുഴപ്പത്തിലാക്കി ജാതി സെൻസസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.

സമൂഹത്തിനായുള്ള നയങ്ങളും പരിപാടികളും രൂപകൽപ്പന ചെയ്യുന്നതിനായി മറ്റ് പാർട്ടികളെ അണിനിരത്തി ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനായി മോദി സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് ജെഡിയു ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 1931 -ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നപ്പോഴാണ് ഏറ്റവും ഒടുവിൽ ജാതി സെൻസസ് നടത്തിയത്. സമാനമായ ഒരു ശ്രമം 2011 ൽ നടത്തിയിരുന്നുവെങ്കിലും കൃത്യതയില്ലായ്മയും പൊരുത്തക്കേടുകളും കാരണം ഇത് ഒരിക്കലും വെളിച്ചം കണ്ടിരുന്നില്ല. ഇതോടെയാണ് 2021ലെ ജനസംഖ്യാ കണക്കെടുപ്പ് ജാതി അടിസ്ഥാനത്തിൽ വേണമെന്ന് ജെഡിയു അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നതിനുള്ള കാരണം.

സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സ്വന്തം ഒബിസി പട്ടിക തീരുമാനിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചുകൊണ്ട് ബിജെപി സർക്കാർ അടുത്തിടെ ഒരു ഭരണഘടനാ ഭേദഗതി പാസാക്കി. പാർലമെന്റിൽ ഈ ബില്ലിനെ മുഴുവൻ പ്രതിപക്ഷ പാർട്ടികളും പിന്തുണയ്ക്കുകയായിരുന്നു. എന്നിരിക്കിലും ജാതി സെൻസസ് എന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറുന്നതിന് നിരവധി കാരണങ്ങളാണുള്ളത്.

നിലവിൽ ഇന്ത്യൻ ജനസംഖ്യയിലെ ഒബിസികളുടെ അനുപാതത്തിൽ സർക്കാരിന് വ്യക്തതയില്ല. മണ്ഡൽ കമ്മീഷൻ ഈ കണക്ക് പ്രകാരം രാജ്യത്തെ ഒബിസി വിഭാഗം 52%ആയി കണക്കാക്കിയിരുന്നു, സ്കൂൾ പ്രവേശനത്തിന്റെ കണക്ക് അനുസരിച്ച് 45% ആണെന്നാണ് സൂചനകൾ. അതേ സമയം 2007 ലെ എൻഎസ്എസ്ഒ സർവേയിൽ ഇത് 41%ആണ്. എന്നാൽ സെൻസസിലൂടെ ശേഖരിച്ച കണക്കുകൾ കൃത്യമാകണെന്നും ഉറപ്പില്ല. 2011ലെ കണക്കെടുപ്പിന്റെ ആവർത്തനമായിരിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഹരിയാനയിലെ ജാട്ടുകൾ, ഗുജറാത്തിലെ പട്ടേൽമാർ, മഹാരാഷ്ട്രയിലെ മറാത്തകൾ തുടങ്ങിയ സമുദായങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇതിനകം തന്നെ നിലനിൽക്കുന്നുണ്ട്. അത്തരമൊരു സെൻസസും അതിന്റെ കണ്ടെത്തലുകളും ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു സാധ്യതയിലേക്ക് നയിച്ചേക്കാം.

സെൻസസിൽ രാജ്യത്ത് ഒബിസി വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം കൂടുതലാണെങ്കിൽ മറ്റ് ഉന്നത സമുദായങ്ങളെയും മറ്റ് വിഭാഗങ്ങളെയും ഇത് ബാധിക്കും ഇതും വെല്ലുവിളിയായകും. ഒബിസി വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം കുറഞ്ഞാൽ പിന്നാക്ക വിഭാഗക്കാർ സെൻസസിലെ കണ്ടെത്തലുകൾ അംഗീകരിക്കാനും തയ്യാറാകില്ല. ഇത് ഹിന്ദുക്കൾക്കിടയിൽ തന്നെ വിവിധ തരത്തിലുള്ള ജാതീയ പിരിമുറുക്കങ്ങൾക്ക് കാരണമാകും. ബിജെപിയെ സംബന്ധിച്ച് തങ്ങളുടെ വോട്ട് ബാങ്കിൽ ഉയർന്ന ജാതിയിൽപ്പെട്ടവരും ഒബിസി വിഭാഗങ്ങളും ഒരുപോലെ ഉൾപ്പെടുന്നു എന്നതിനാൽ രണ്ട് വിഭാഗങ്ങളെയും ഒരുപോലെ കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നത്. രണ്ട് വിഭാഗങ്ങളെയും ഒരുമിച്ച് നിർത്തിക്കൊണ്ട് നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നതിനാൽ ഇത് തകരാതെ മുന്നോട്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നത്.

ഹിന്ദു വോട്ടുകൾ ജാതി അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസും നിരവധി പ്രാദേശിക പാർട്ടികളും പതിറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിക്കുകയാണ്. മറുവശത്ത്, ബിജെപി, പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന് ശേഷം, ഹിന്ദു ഏകീകരണത്തിൽ വിജയിക്കുകയും ചെയ്തു. ഒബിസി സെൻസസ് നടപ്പിലായാൽ കൂടുതൽ സംവരണം വേണമെന്നുള്ള ആവശ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ ബ്ലോക്കിനുള്ളിലെ ഉയർന്ന ജാതികളും ഉപജാതികളും ഉള്ളതുകൊണ്ട് ഒബിസി വിഭാഗങ്ങളിൽ നിന്ന് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കുന്നതിൽ ബിജെപിക്ക് മുമ്പ് മറ്റൊരു ഒരു രാഷ്ട്രീയ പാർട്ടിയും വിജയിച്ചിരുന്നില്ല.

ഒബിസിക്കുള്ളിൽ തന്നെയുള്ള പ്രാതിനിധ്യ ജാതി വിഭാഗങ്ങൾക്ക് സംവരണം ഗുണം ചെയ്തിട്ടില്ല എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 97% റിക്രൂട്ട്‌മെന്റും പ്രവേശനവും 25% ഒബിസി ഉപജാതികളെ പാർശ്വവൽക്കരിച്ചുകൊണ്ടാണ് നടക്കുന്നത്. ഒബിസി വിഭാഗങ്ങളിൽ നാലിൽ ഒന്ന് ജോലികളും പത്തോളം വരുന്ന ആധിപത്യമുള്ള ഒബിസി വിഭാഗങ്ങളാണ് നേടുന്നത്. ജാതി സെൻസ് നടപ്പിലായാൽ കൂടുതൽ സംവരണം നടപ്പിലാക്കണമെന്ന ആവശ്യം ഉയരും. ഇത് ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കണമെന്ന ആവശ്യം വർധിപ്പിക്കും. നിലവിൽ ഒബിസി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഒബിസികളെ പിന്നോക്ക, ഏറ്റവും പിന്നോക്ക, അങ്ങേയറ്റം പിന്നോക്ക വിഭാഗങ്ങളായി വിഭജിക്കണമെന്ന ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിനും ക്വാട്ടകളുടെ തുല്യമായ വിതരണത്തിനും ഇത് ഇടയാക്കും. സംവരണം എന്നത് വളരെ സെൻസിറ്റീവായ ഒരു പ്രശ്നമാണ്, കൂടാതെ ബിജെപിയുടെ തന്ത്രജ്ഞർക്ക് തോന്നുന്നുണ്ട്. ഇതെല്ലാമാണ് ജാതി സെൻസിനോട് ബിജെപി അകലം പാലിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി സംവരണം നടപ്പിലാക്കിയെങ്കിലും രാജ്യത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനം പ്രകടമായിട്ടില്ല എന്ന വസ്തുതയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിനു കീഴിലുള്ള തസ്തികകളിലും സേവനങ്ങളിലും ഒബിസി വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യം, 2016 ജനുവരി 1 വരെ, വെറും 21.57% മാത്രമായിരുന്നു. ഫാക്കൽറ്റി അംഗങ്ങൾക്ക് ഒബിസി സംവരണം നടപ്പാക്കി 12 വർഷം കഴിഞ്ഞിട്ടും, ഇന്ത്യയിലെ മിക്ക 40 കേന്ദ്ര സർവകലാശാലകളിലും ഈ വിഭാഗത്തിൽ നിന്ന് ഒരു പ്രൊഫസർ പോലുമില്ല വസ്തുതയുമുണ്ട്. അത്തരത്തിലുള്ള പല വസ്തുതകളും പുറത്തുവരാം.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ബിജെപി ഒബിസികളുടെ പ്രീണനമായി കാണുകയും സവർണ്ണ വോട്ടർമാരിൽ ഒരു വിഭാഗത്തെ പാർട്ടിയിൽ നിന്ന് അകറ്റുകയും ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഉത്തർപ്രദേശിൽ ബ്രാഹ്മണർ പാർട്ടിയിൽ അസന്തുഷ്ടരാണെന്ന റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. മോദി അധികാരത്തിലിരിക്കെ ഒബിസി വിഭാഗത്തെ പിന്തുണച്ചത് ചില ഗ്രൂപ്പുകളെ വേദനിപ്പിച്ചിട്ടുണ്ട്. ജാതി സെൻസസ് ഒരു സെൻസസ് ജനങ്ങളുടെ ശ്രദ്ധ പ്രധാന പ്രശ്നങ്ങളിൽ നിന്നും ദേശീയതയുടെയും രാമക്ഷേത്രത്തിന്റെയും ആർട്ടിക്കിൾ 370 ന്റെയും ബിജെപിയുടെ 'നേട്ടങ്ങളിൽ' നിന്ന് വ്യതിചലിപ്പിച്ചേക്കാമെന്നും ബിജെപി കരുതുന്നുണ്ട്. 2024 -ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അജണ്ട നിർണയിക്കുന്നതിനും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുമുള്ള അവസരം ബിജെപിയ്ക്ക് നഷ്ടപ്പെട്ടേക്കാമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Recommended Video

വിപി സിംഗ് സർക്കാരാണ് രാജ്യത്ത് ഒബിസി സംവരണം അവതരിപ്പിച്ചത്. ഏകദേശം ഒരു പതിറ്റാണ്ടിലേറെയായി, പിളർപ്പ് ഗ്രൂപ്പുകളായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി), മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടി (എസ്പി), എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ (മതേതര) എന്നിവ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയോടെ അതാത് സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന രാഷ്ട്രീയ പാർട്ടികളാണ്. എന്നിരുന്നാലും, അവരുടെ സ്വന്തം ജാതി ഗ്രൂപ്പുകളായ യാദവുകളിലും വൊക്കലിഗകളിലും അവർ കേന്ദ്രീകരിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ യാദവ് ഇതര ഒബിസി ബ്ലോക്ക് സൃഷ്ടിക്കാനും സോഷ്യലിസ്റ്റ് ശക്തികളെ ദുർബലപ്പെടുത്താനും ബിജെപിയെ സഹായിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനും അതിന്റെ കണ്ടെത്തലുകൾക്കും ഈ പാർട്ടികൾക്ക് അവരുടെ പുനരുജ്ജീവനത്തിനുള്ള വക നൽകാൻ കഴിയുമെങ്കിലും ജാതി സെൻസസിന് മെരുങ്ങാതെ നിൽക്കുന്ന നിലപാടാണ് ബിജെപിയുടേത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications