കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി തോറ്റുകൊടുത്തത് എന്തിന്? 5 കാരണങ്ങള്‍

Google Oneindia Malayalam News

ദില്ലി: തങ്ങളുടെ സാധ്യതകള്‍ ഉപയോഗിക്കാതെയും ആം ആദ്മി പാര്‍ട്ടിക്ക് മൈലേജ് കിട്ടുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുമാണ് ബി ജെ പി തലസ്ഥാനനഗരിയായ ദില്ലിയില്‍ തോറ്റത്. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം തന്നെയാണോ ദില്ലിയില്‍ കണ്ടത് അതോ ബി ജെ പി ഒന്ന് അയഞ്ഞുകൊടുത്തതോ. കടുവ പിന്നോട്ട് വലിഞ്ഞാല്‍ അതിനര്‍ഥം തോറ്റു എന്നല്ല കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കുതിക്കും എന്നാണ് ബി ജെ പി ആരാധാകര്‍ ഫേസ്ബുക്കിലും മറ്റും അടിച്ചുവിടുന്നത്.

അമിത് ഷാ എന്ന തന്ത്രജ്ഞനാണ് ബി ജെ പിയെ തിരഞ്ഞെടുപ്പില്‍ നയിച്ചത്. രാഷ്ട്രീയമാണ് കളി. എന്തും പ്രതീക്ഷിക്കാം. എല്ലാ സാധ്യതകളും കാണണം. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാനും മറ്റ് വല ലക്ഷ്യങ്ങള്‍ക്കും വേണ്ടി അമിത് ഷായും കൂട്ടരും വിട്ടുകൊടുത്തതാണോ ദില്ലി. അങ്ങനെയെങ്കില്‍ അതിന് പിന്നില്‍ എന്താകും. സംശയിക്കാനുള്ള 5 കാരണങ്ങള്‍ നോക്കൂ.

ദില്ലിയില്‍ തോറ്റത് കൊണ്ട് ബി ജെ പിക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ ഇവയാണ്.

ദില്ലിയില്‍ ആശ്വാസം

ദില്ലിയില്‍ ആശ്വാസം

പ്രശ്‌നങ്ങളുടെ കൂമ്പാരമാണ് തലസ്ഥാന നഗരിയായ ദില്ലി. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ അഴിമതിയും ഗുണ്ടാരാജും ദില്ലിയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളാണ്. അഞ്ച് വര്‍ഷം കെജ്രിവാള്‍ ഈ പ്രശ്‌നങ്ങളുമായി മല്‍പ്പിടുത്തം നടത്തേണ്ടി വരും എന്നുറപ്പ്.

ഹിന്ദുത്വ കാര്‍ഡ് കുറക്കാം

ഹിന്ദുത്വ കാര്‍ഡ് കുറക്കാം

ആര്‍ എസ് എസും വി എച്ച് പിയും നടത്തുന്ന വര്‍ഗീയ പ്രസ്താവനകളെ നിയന്ത്രിക്കാം. അവ രാഷ്ട്രീയമായി നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ദില്ലി ഫലം കാണിച്ച് പറയാം. ഹിന്ദുത്വ കാര്‍ഡ് കളിക്കുന്ന ബി ജെ പി നേതാക്കളെയും ഇതേ കാരണം പറഞ്ഞ് നിയന്ത്രിക്കാന്‍ അമിത് ഷായ്ക്ക് കഴിയും

കിരണ്‍ ബേദി കാര്‍ഡ് ഇതിന് വേണ്ടി

കിരണ്‍ ബേദി കാര്‍ഡ് ഇതിന് വേണ്ടി

അഴിമതി വിരുദ്ധ സമരത്തിലെ കെജ്രിവാള്‍ കഴിഞ്ഞാല്‍ മറ്റൊരു പ്രധാന മുഖം കിരണ്‍ ബേദിയാണ്. ബേദി കൂടി ആം ആദ്മി പാര്‍ട്ടിയില്‍ അത് വീണ്ടും ശക്തിയാകും. ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുകയും തോല്‍ക്കുകയും ചെയ്തത് വഴി ഇല്ലാതായായത് കിരണ്‍ ബേദി എന്ന പേരിലെ കരിസ്മയാണ്.

മാധ്യമങ്ങളെ പേടിക്കേണ്ട

മാധ്യമങ്ങളെ പേടിക്കേണ്ട

ഭരണത്തെച്ചൊല്ലി മാധ്യമങ്ങള്‍ വിമര്‍ശിക്കുമെന്ന ഭയം വേണ്ട. ദില്ലിയില്‍ മാധ്യമശ്രദ്ധ അടുത്ത വര്‍ഷങ്ങളില്‍ അരവിന്ദ് കെജ്രിവാളിലും ആം ആദ്മി പാര്‍ട്ടിയിലും ആയിരിക്കും എന്ന് ഉറപ്പ്.

കോണ്‍ഗ്രസിനെ തുടച്ചുമാറ്റാം

കോണ്‍ഗ്രസിനെ തുടച്ചുമാറ്റാം

കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന ബി ജെ പിയുടെ മുദ്രാവാക്യം ദില്ലിയിലെങ്കിലും പൂര്‍ത്തിയായി. ആം ആദ്മി പാര്‍ട്ടി അതിന്റെ പൂര്‍ണശക്തിയില്‍ ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസിന്റെ അക്കൗണ്ടാണ് ദില്ലിയില്‍ പൂട്ടിപ്പോയത്.

English summary
Why BJP took Delhi election very silly? Here we have five probable reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X