കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്"! ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയ്ക്ക് പിന്നില്‍

Google Oneindia Malayalam News

ബാലക്കോട്ട് തിരിച്ചടിക്ക് പിന്നാലെ സംഘര്‍ഷഭരിതമാണ് അതിര്‍ത്തി. അടിച്ചു തിരിച്ചടിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഏത് സമയത്തും തിരിച്ചടിയുണ്ടാകുമെന്ന ഭയത്തിലാണ് പാകിസ്താന്‍. അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും പാകിസ്താനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാകിസ്താനില്‍ ഇറങ്ങിയ പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിധരിച്ച് പാക് ജനക്കൂട്ടം തല്ലിക്കൊന്നുവെന്ന ഒരു വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

അടിച്ചുകൊന്നു

അടിച്ചുകൊന്നു

ഇന്ത്യ പാക് വെടിവെപ്പിനിടെ സൈനിക വിമാനം തകര്‍ന്ന വേളയില്‍ പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ വീണ വ്യോമസേന പൈലറ്റിലെ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നത്.

മര്‍ദ്ദനത്തെ തുടര്‍ന്ന്

മര്‍ദ്ദനത്തെ തുടര്‍ന്ന്

പാകിസ്താന്‍റെ എഫ്-16 യുദ്ധ വിമാനത്തിലെ പൈലറ്റ് വിങ്ങ് കമാന്‍റര്‍ ഷെഹ്സാദുദ്ദീനെയാണ് ജനക്കൂട്ടം അടിച്ചതെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചുവെന്നുമായിരുന്നു വാര്‍ത്ത.

വെടിവെച്ചിട്ടു

വെടിവെച്ചിട്ടു

ഇന്ത്യയില്‍ പാകിസ്താന്‍റെ എഫ്-16 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു വിമാനത്തിന്‍റെ വിങ്ങ് കമാന്‍റര്‍ ആയിരുന്നു ഷെഹ്സാസുദ്ദീന്‍. ആക്രമണം നടത്തിയ വിമാനത്തെ ഇന്ത്യന്‍ സേന വെടിവെച്ചിട്ടു.

ഇന്ത്യന്‍ പൈലറ്റ്

ഇന്ത്യന്‍ പൈലറ്റ്

ഇതില്‍ നിന്നും ഷെഹ്സാസുദ്ദീന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പാക് അധീന കാശ്മീലില്‍ എത്തി. എന്നാല്‍ രക്ഷപ്പെട്ട് എത്തിയത് ഇന്ത്യന്‍ സൈനീകനാണെന്ന് തെറ്റിധരിച്ചാണ് പാക് ജനക്കൂട്ടം ഷെഹ്സാസുദ്ദീനെ അടിച്ച് കൊന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

വൈറല്‍ പോസ്റ്റ്

വൈറല്‍ പോസ്റ്റ്

ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.മാര്‍ച്ച് ഒന്നിനായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്.

ഖാലിദിന്‍റെ കുറിപ്പ്

ഖാലിദിന്‍റെ കുറിപ്പ്

ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൈലറ്റ് ആക്രമിക്കപ്പെട്ടെന്ന രീതിയില്‍ പോസ്റ്റ് ചെയ്തത്. പൈലറ്റിന്‍റെ ബന്ധുക്കളും വ്യോമസേന കേന്ദ്രങ്ങളുമാണ് വിവരം നല്‍കിയത് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഖാലിദിന്‍റെ കുറിപ്പ്.

എയര്‍ മാര്‍ഷലിന്‍റെ മകന്‍

എയര്‍ മാര്‍ഷലിന്‍റെ മകന്‍

ഷെഹ്സാസുദ്ദിന്‍ ഒരു പൈലറ്റിന്‍റെ മകനാണെന്നും പോസ്റ്റില്‍ ഉണ്ട്. കൊല്ലപ്പെട്ട എയര്‍മാര്‍ഷല്‍ വസീം ഉദ് ദീന്‍റെ മൂന്ന് മക്കളില്‍ ഒരാളാണ് ഷെഹസാസ് എന്നും അദ്ദേഹത്തിന്‍റെ മരണം കുടുംബം ശരിവെച്ചെന്നും ഖാലിദിന്‍റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഖാലിദിന്‍റെ മറുപടി

ഖാലിദിന്‍റെ മറുപടി

എന്നാല്‍ ഖാലിദിന്‍റെ പോസ്റ്റിലെ അവ്യക്തതകള്‍ നീക്കം ചെയ്യാനായി ന്യൂസ് ലോണ്ട്രിയിലെ പ്രദീപ് ഗോയല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഖാലിദിനെ ബന്ധപ്പെട്ടു. കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയതെന്നായിരുന്നു ഖാലിദിന്‍റെ മറുപടി.

പാകിസ്താന്‍

പാകിസ്താന്‍

എഫ് 16 വിമാനങ്ങള്‍ പോലും ഉപയോഗിച്ചില്ലെന്ന് അവകാശപ്പെടുന്ന പാകിസ്താന്‍ താന്‍ പറഞ്ഞത് അംഗീകരിക്കാന്‍ ഇടയില്ലെന്നും ഖാലിദ് വ്യക്തമാക്കി.എന്നാല്‍ ഗോയല്‍ നടത്തിയ അന്വേഷണത്തില്‍ ഖാലിദിന്‍റെ പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞു.

നിഷേധിച്ചു

നിഷേധിച്ചു

എയര്‍മാര്‍ഷല്‍ വസീമിന്‍റെ മകനല്ല ഷെഹ്സാസുദ്ദീന്‍ എന്ന് ഖാലിദ് കണ്ടെത്തി. മാത്രമല്ല പാക് മാധ്യമങ്ങളും വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി. പാക് ആര്‍മ്മിയും ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി.

English summary
Why claims about the PAF pilot’s lynching don’t add up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X