ഇത്തവണ വേറിട്ട നീക്കവുമായി കോണ്‍ഗ്രസ്; 2004ന് ശേഷം ആദ്യം... വോട്ട് കുറഞ്ഞാല്‍ വെല്ലുവിളി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇതുവരെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കോണ്‍ഗ്രസ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. വളരെ കുറഞ്ഞ സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുള്ളൂ. ഇതുവരെ ലഭിച്ച വിവരം അടിസ്ഥാനമാക്കിയാല്‍ 300-320 സീറ്റിലാകും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരു ഭാഗത്തും ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ മറുഭാഗത്തും എന്നതായിരുന്നു മാസങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം. എന്നാല്‍ പിന്നീട് എല്ലാം മാറിമറിഞ്ഞു. ഇന്ത്യ എന്ന പേരില്‍ പുതിയ സഖ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ചു. മമത ബാനര്‍ജിയും മായാവതിയും നിതീഷ് കുമാറും മുഖംതിരിച്ചെങ്കിലും ഇന്ത്യ സഖ്യം നിലവില്‍ ശക്തമാണ്.

congress-least-seat-contest

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ എഎപിയുമായും ഉത്തര്‍ പ്രദേശില്‍ എസ്പിയുമായും സഖ്യം ചേരാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നേട്ടമാണ്. മാത്രമല്ല, ബിഹാറില്‍ ആര്‍ജെഡിയുമായി ഇത്തവണയും സഖ്യമുണ്ട്. മഹാരാഷ്ട്രയിലും സഖ്യമായിട്ടാണ് മല്‍സരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തവണ കുറഞ്ഞ സീറ്റില്‍ മല്‍സരിക്കുന്നത് എന്ന് ചോദിച്ചാല്‍, വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു എന്നതാണ് ഒറ്റവാക്കിലെ മറുപടി.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. വല്യേട്ടന്‍ സ്വഭാവം കാണിച്ചാല്‍ പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം രൂപീകരിക്കാന്‍ സാധിക്കാതെ വരുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. അതേസമയം, ബംഗാളില്‍ മമതയുമായി സഖ്യം ചേരാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍.

പക്ഷേ, മമത ഏത് സമയവും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷ ഹൈക്കമാന്റിനുണ്ട്. ഇതുവരെ കോണ്‍ഗ്രസ് 278 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 20 മുതല്‍ 40 സീറ്റില്‍ വരെ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 300 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കാന്‍ സാധ്യത എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് കുറഞ്ഞാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകും.

2019ല്‍ 421 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നു. 2014ല്‍ 464 സീറ്റിലും 2009ല്‍ 440 സീറ്റിലും മല്‍സരിച്ചു. 2004ല്‍ 417 സീറ്റിലേ കോണ്‍ഗ്രസ് മല്‍സരിച്ചുള്ളൂ. ഇതുവരെ കോണ്‍ഗ്രസ് മല്‍സരിച്ച ഏറ്റവും കുറഞ്ഞ സീറ്റുകളും ഇതായിരുന്നു. 2004ല്‍ കോണ്‍ഗ്രസിന് 145 സീറ്റ് ലഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷം യുപിഎ സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. 2009ല്‍ 206 സീറ്റ് കിട്ടി. 2014ല്‍ 44 സീറ്റിലേക്ക് കൂപ്പുകുത്തി. 2019ല്‍ 52 സീറ്റായി.

ഉത്തര്‍ പ്രേേദശ്, ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മൊത്തം 201 സീറ്റുകളാണുള്ളത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രധാന കക്ഷിയല്ല. യുപിയില്‍ 17 സീറ്റില്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂ. 2019ല്‍ 67 സീറ്റില്‍ മല്‍സരിച്ചിരുന്നു. തമിഴ്‌നാട്ടിലും ബിഹാറിലും കോണ്‍ഗ്രസ് 9 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ബംഗാളില്‍ 13 സീറ്റിലും. 48 മണ്ഡലങ്ങളിലുള്ള മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 17 സീറ്റിലേ മല്‍സരിക്കുന്നുള്ളൂ എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q