എസി 25 ഡിഗ്രിയില്‍ സെറ്റ് ചെയ്തൂടെ എന്ന് സുപ്രീംകോടതി; ജപ്പാനിലെ പോലെ!! ദില്ലിയില്‍ നിയന്ത്രണം
ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണ പ്രതിസന്ധി നേരിടുന്ന ദില്ലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കലിനും പാഴ്വസ്തുക്കള് കത്തിക്കുന്നതിനും സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തി. എയര്‍ കണ്ടീഷന്റെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയി നേരത്തെ സെറ്റ് ചെയ്തൂടെ എന്നും സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ ചോദിച്ചു. ജപ്പാനിലെ കാര്യവും കോടതി ചൂണ്ടിക്കാട്ടി. അവിടെ 25 ഡിഗ്രിക്ക് താഴെ എസി പ്രവര്‍ത്തിക്കില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് 18ഉം 16ഉം ആണ് പ്രവര്‍ത്തിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണം എന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ദില്ലിയില്‍ മലിനീകരണം വര്‍ധിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മലിനീകരമാണ് ഇപ്പോള്‍ ദില്ലി നേരിടുന്നത്. നിരോധനം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനവും പൊളിക്കലും നടത്തിയാല്‍ ഒരുലക്ഷം രൂപ പിഴയീടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അന്തരീക്ഷം മലിനമാക്കുന്നത് അക്രമമാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണുള്ളത്. ജനങ്ങളെ മരിക്കാന്‍ വിടാനാകില്ല. പാഴ് വസ്തുക്കള്‍ കത്തിക്കുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിരോധനം ലംഘിക്കപ്പെട്ടാല്‍ ഉത്തരവാദി പ്രാദേശിക ഭരണകൂടവും സോണല്‍ ഓഫീസര്‍മാരുമാകുമെന്നും കോടതി വ്യക്തമാക്കി. വ്യക്തികളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി പരിഗണിക്കാവുന്ന കാര്യങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. അന്തരീക്ഷ മലിനീകരം കാരണം ദില്ലിയില്‍ താമസിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മലിനീകരണം കുറയ്ക്കാനും സാഹചര്യം മെച്ചപ്പെടുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണം. തുറസായ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് പ്രത്യേക പദ്ധതി ദില്ലി സര്‍ക്കാര്‍ തയ്യാറാക്കണം. വാഹനങ്ങള്‍ മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ പ്രത്യേക പദ്ധതി ആവശ്യമാണെന്നും കോടതി നിര്‍ദേശിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications