കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസി 25 ഡിഗ്രിയില്‍ സെറ്റ് ചെയ്തൂടെ എന്ന് സുപ്രീംകോടതി; ജപ്പാനിലെ പോലെ!! ദില്ലിയില്‍ നിയന്ത്രണം

Google Oneindia Malayalam News

ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണ പ്രതിസന്ധി നേരിടുന്ന ദില്ലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കലിനും പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നതിനും സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തി. എയര്‍ കണ്ടീഷന്റെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയി നേരത്തെ സെറ്റ് ചെയ്തൂടെ എന്നും സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ ചോദിച്ചു. ജപ്പാനിലെ കാര്യവും കോടതി ചൂണ്ടിക്കാട്ടി. അവിടെ 25 ഡിഗ്രിക്ക് താഴെ എസി പ്രവര്‍ത്തിക്കില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് 18ഉം 16ഉം ആണ് പ്രവര്‍ത്തിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണം എന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Sc

ദില്ലിയില്‍ മലിനീകരണം വര്‍ധിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മലിനീകരമാണ് ഇപ്പോള്‍ ദില്ലി നേരിടുന്നത്. നിരോധനം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനവും പൊളിക്കലും നടത്തിയാല്‍ ഒരുലക്ഷം രൂപ പിഴയീടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

അന്തരീക്ഷം മലിനമാക്കുന്നത് അക്രമമാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണുള്ളത്. ജനങ്ങളെ മരിക്കാന്‍ വിടാനാകില്ല. പാഴ് വസ്തുക്കള്‍ കത്തിക്കുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിരോധനം ലംഘിക്കപ്പെട്ടാല്‍ ഉത്തരവാദി പ്രാദേശിക ഭരണകൂടവും സോണല്‍ ഓഫീസര്‍മാരുമാകുമെന്നും കോടതി വ്യക്തമാക്കി. വ്യക്തികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി പരിഗണിക്കാവുന്ന കാര്യങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. അന്തരീക്ഷ മലിനീകരം കാരണം ദില്ലിയില്‍ താമസിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മലിനീകരണം കുറയ്ക്കാനും സാഹചര്യം മെച്ചപ്പെടുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണം. തുറസായ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് പ്രത്യേക പദ്ധതി ദില്ലി സര്‍ക്കാര്‍ തയ്യാറാക്കണം. വാഹനങ്ങള്‍ മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ പ്രത്യേക പദ്ധതി ആവശ്യമാണെന്നും കോടതി നിര്‍ദേശിച്ചു.

English summary
Why could Air-Conditioners not be used at a pre-set Temperature of 25 degrees Celsius: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X