ജയലളിതയെ കുറ്റവിമുക്തയാക്കാനുള്ള കാരണങ്ങള്‍
ബെംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവും ആയ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റ വിമുക്തയാക്കിയിരിയ്ക്കുന്നു. കോടതി വിധി ഞെട്ടിയ്ക്കുന്നതാണെന്നാണ് ജയലളിതയുടെ അനുകൂലികള്‍ അല്ലാത്തവരെല്ലാം പറയുന്നത്.
എന്നാല്‍ കോടതി ജയലളിതയെ വേറുതേയങ്ങ് കുറ്റ വിമുക്തയാക്കിയതാണോ? ഏതെങ്കിലും കോടതിയ്ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ? പിന്നെ എന്തുകൊണ്ടാണ് ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയത്?

കേസ് ഇതാണ്
1991 മുതല്‍ 1996 വരെയുള്ള ഭരണകാലയളവില്‍ ജലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്.

പെരുപ്പിച്ച കണക്ക്
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കാണിയ്ക്കുന്നത് പെരുപ്പിച്ച് കാണിച്ച കണക്കാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

എത്രകോടിയുണ്ട്
വെറും 2.82 കോടി രൂപയുടെ അധിക വരുമാനം മാത്രമാണ് ജയലളിതയ്ക്ക് ഉണ്ടായിരുന്നതെന്ന് കോടതിയുടെ വിധി ന്യായത്തില്‍.

വ്യത്യാസം
വരുമാനവും സമ്പാദ്യവും തമ്മില്‍ വെറും 8.12 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.

പണപ്പെരുപ്പം
പണപ്പെരുപ്പം കണക്കാക്കുമ്പോള്‍ ഈ വ്യത്യാസം അത്ര വലിയതല്ലെന്നാണ് കോടതി കണ്ടെത്തുന്നത്.

കണക്കുകള്‍ ബോധിപ്പിച്ചു
അധിക സ്വത്ത് എന്ന് പറയുന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ജയലളിതയ്ക്ക് സാധിച്ചു.

കണക്കുണ്ട്
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വരുമാനത്തിന്റെ കണക്കുകള്‍ ജയലളിത ഫയല്‍ ചെയ്തിട്ടുണ്ട്.

ബാങ്ക് ലോണ്‍
വസ്തുവകകള്‍ വാങ്ങിയത് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ്.

സുധാകരന്റെ വിവാഹം
വളര്ത്തുമകന് സുധാകരന്റെ വിവാഹച്ചെലവ് സംബന്ധിച്ച് ഹാജരാക്കിയ തെളിവുകളെല്ലാം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications