കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് ഞങ്ങളോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുന്നത്? അതൃപ്തി അറിയിച്ച് മുസ്ലീം കക്ഷികള്‍

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതിയില്‍ അതൃപ്തി അറിയിച്ച് മുസ്ലീം കക്ഷികള്‍. എന്തുകൊണ്ടാണ് തങ്ങളോട് മാത്രം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് വിസ്താരത്തില്‍ മുസ്ലീം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.

 courtmuslims-

ബെഞ്ച് ഞങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എതിര്‍കക്ഷികളോട് ചോദ്യങ്ങള്‍ ഒന്നും ചോദിക്കാത്തത് എന്താണെന്നായിരുന്നു രാജീവ് ധവാന്‍റെ ചോദ്യം. എന്നാല്‍ കോടതി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ അഭിഭാഷകന്‍ ബാധ്യസ്ഥരാണെന്നായിരുന്നു കോടതിയുടെ മറുപടി.രാം ലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥവും രാജീവ് ധവാനെതിരെ രംഗത്തെത്തിയിരുന്നു.

തർക്ക സ്ഥലത്ത് ഒരു ഇരുമ്പ് റെയിലിംഗ് സ്ഥാപിച്ചതിന് പിന്നിലെ ഉദ്ദേശ്യം അകത്തേയും പുറത്തേയും ഭാഗങ്ങളെ വേർതിരിക്കാനായിരുന്നുവെന്ന് കോടതി പറഞ്ഞപ്പോഴാണ് ധവാന്‍റെ പ്രസ്താവന. ഇരുമ്പ് റെയിലിംഗ് നിർമ്മിച്ചതിലൂടെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേർതിരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 'രാം ചബൂത്ര', 'സീത റാസോയ്', 'ഭണ്ഡർ ഗ്രിഹ്' എന്നിവ സ്ഥിതിചെയ്യുന്ന പുറം മുറ്റത്ത് ഹിന്ദുക്കൾ പ്രാർത്ഥന നടത്തിയിരുന്നുവെന്ന കാര്യവും അംഗീകരിക്കേണ്ടതുണ്ടെന്നും കോടതി പറ‍ഞ്ഞു.

അതേസമയം ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ തർക്കത്തിലുള്ള സ്വത്തിന്മേൽ അവർക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് ഇതിനർത്ഥമില്ലെന്നും ധവാൻ കോടതിയില്‍ വാദിച്ചു. താങ്കള്‍ പറയുന്നത് പോലെ പ്രാർത്ഥിക്കാനും പ്രവേശിക്കാനും അവർക്ക് അവകാശമുണ്ടെങ്കില്‍ അത് നിങ്ങളുടെ ഉടമസ്ഥാവകാശത്തെ ദുർബലപ്പെടുത്തുന്നില്ലേയെന്ന് ബെഞ്ച് ചോദിച്ചു. ഒരു സ്വത്തിന്മേൽ പൂര്‍ണമായും അവകാശം ഉണ്ടെങ്കിൽ, മൂന്നാമത്തെ വ്യക്തിക്ക് പ്രവേശിക്കാനും പ്രാർത്ഥിക്കാനുള്ള അവകാശവും അനുവദിക്കാനാകുമോയെന്നും കോടതി ചോദിച്ചിരുന്നു.

ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?

English summary
Why court asking questions to us only; muslim parties in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X