ബംഗാളിൽ മാത്രം കൊവിഡ് എന്തുകൊണ്ടാണ് പ്രശ്നമാവുന്നത്? കേരളത്തിലൊന്നും പ്രശ്നമായില്ലല്ലോ?;അമിത് ഷാ
കൊൽക്കത്ത; തൃണമൂൽ കോൺഗ്രസിനേയും മുഖ്യമന്ത്രി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും, ഇടത് കോണ്‍ഗ്രസ് മുന്നണിയും വലിയ റാലികള്‍ റദ്ദാക്കിയിരിക്കുകയാണ്. മാത്രമല്ല ഇത്തരം പരിപാടികളുമായി മുന്നോട്ട് പോകുന്ന ബിജെപി നടപടിക്കെതിരെ വ്യാപക വിമർശനവും മറ്റ് പാർട്ടികൾ ഉയർത്തുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് ബംഗാളിൽ മാത്രം കൊവിഡ് ഒരു പ്രശ്നമാകുന്നെന്ന് അമിത് ഷാ ചോദിച്ചു.ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
എനിക്ക് ശരിക്കും മനസിലാകുന്നില്ല, എന്തുകൊണ്ടാണ് കേരളത്തിൽ അസമിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പിൽ കൊവിഡ് വ്യാപനം ഒരു വിഷയമാകാത്തത്. എന്തുകൊണ്ട് ബംഗാളിൽ മാത്രം ഇത് ചർച്ചയാകുന്നു?തിരഞ്ഞെടുപ്പ് നടത്തണമോ അതോ നടത്താതിരിക്കണമോയെന്ന് ബിജെപിക്ക് തിരുമാനിക്കാൻ സാധിക്കില്ല. സർക്കാരിനും സാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടത്, ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം കമ്മീഷൻ ഇത് സംബന്ധിച്ച് സർവ്വകക്ഷി യോഗം വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തേ പ്രചരണം അവസാനിപ്പിച്ചു. ഇതനനുസരിച്ചാണ് ഇപ്പോൾ ബിജെപി പ്രചരണം നടത്തുന്നത്, ഷാ പറഞ്ഞു. ലോക്ഡൗൺ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.- മുഖ്യമന്ത്രിമാരുമായി സംസാരിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തിരുമാനമെടുക്കാൻ സാധി്കകു. ഫെബ്രുവരി മുതല്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കി വരുന്നുണ്ട്. കണ്ടെയ്‌നർ സോണുകൾ, സെമി-കണ്ടെയ്‌ൻമെന്റ് സോണുകൾ, കർഫ്യൂകൾ ക്രമീകരിക്കൽ എന്നിവ സംബന്ധിച്ച് സംസ്ഥാന സർക്കാുകൾക്ക് തിരുമാനമെടുക്കാം. എല്ലാ സംസ്ഥാനങ്ങളിലും ഒരേ അവസ്ഥയല്ല, അതിനാല്‍ പ്രാദേശികമായി ആവശ്യമെങ്കിൽ ഉചിതമായ തിരുമാനം സംസ്ഥാനങ്ങൾക്ക് കൈക്കൊള്ളാം,ഷാ പറഞ്ഞു.












Click it and Unblock the Notifications