ഫായിലിന് ശേഷം വരുന്നതിന് ഹെലനെന്ന് പേരിട്ടു
ധാക്ക: ഒഡീഷയെയും ആന്ധ്രയെയും ഭീതിയിലാഴ്ത്തി പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് വീശിയ ഏറ്റവും ശക്തിയേറിയ കാറ്റാണ് ഫായിലിന്. ഇന്ദ്രനീലം എന്നര്‍ത്ഥം വരുന്ന ഫായിലിന് എന്ന പേര് ഈ ചുഴലിക്കാറ്റിന് നല്‍കിയത് തായ്ലാന്റാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്ത് വീശുന്ന ഊഷ്ണമേഖലാ കാറ്റുകള്‍ക്ക് നല്കാന് തയ്യാറാക്കിയ 32 പേരുകളിലൊന്നാണ് ഫായിലിന്.
ഇതിന് മുമ്പ് മഹാസെന്‍ എന്നാണ് പേര് നല്‍കിയിരുന്നത്. അടുത്ത ചുഴലിക്കാറ്റിനും പേര് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളുണ്ടാക്കിയ പട്ടികയനുസരിച്ച് ഇനി വീശുന്ന ചുഴലിക്കാറ്റിന്റെ പേര് ഹെലന് എന്നാണ്. ബംഗ്ലാദേശാണ് പേര് നിര്‍ദ്ദേശിച്ചത്. എന്തിനാണ് ഇങ്ങനെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.?

തൊണ്ണൂറുകളിലാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്കി തുടങ്ങിയത്. പെട്ടന്ന് തിരിച്ചറിയാനും കാറ്റിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനും ഇത് സംബന്ധിച്ച വിവരങ്ങല്‍ ജനങ്ങളില്‍ എളുപ്പമെത്തിക്കാനും നല്ലത് ഓരോ ചുഴലിക്കാറ്റുകള്‍ക്കും പേര് നിര്ദ്ദേശിക്കകയാണ് എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഇങ്ങനെ പേരിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ഈ തീരുമാനമെടുത്തത്.
അമ്പതുകളില്‍ അമേരിക്കയിലും അറുപത് മുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്കാന് തുടങ്ങി. ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പുരുഷന്മാരുടെ പേരും നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. അതത് പ്രദേശങ്ങളില്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന പേരുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. അങ്ങനെയാണ് അഗ്നിയും ലൈലയും മഹേശനും നീലവുമെല്ലാം കരയിലേക്ക് ആഞ്ഞടിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications