കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിലിന് ശേഷം വരുന്നതിന് ഹെലനെന്ന് പേരിട്ടു

  • By Aswathi
Google Oneindia Malayalam News

ധാക്ക: ഒഡീഷയെയും ആന്ധ്രയെയും ഭീതിയിലാഴ്ത്തി പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് വീശിയ ഏറ്റവും ശക്തിയേറിയ കാറ്റാണ് ഫായിലിന്‍. ഇന്ദ്രനീലം എന്നര്‍ത്ഥം വരുന്ന ഫായിലിന്‍ എന്ന പേര് ഈ ചുഴലിക്കാറ്റിന് നല്‍കിയത് തായ്‌ലാന്റാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്ത് വീശുന്ന ഊഷ്ണമേഖലാ കാറ്റുകള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ 32 പേരുകളിലൊന്നാണ് ഫായിലിന്‍.

ഇതിന് മുമ്പ് മഹാസെന്‍ എന്നാണ് പേര്‍ നല്‍കിയിരുന്നത്. അടുത്ത ചുഴലിക്കാറ്റിനും പേര് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളുണ്ടാക്കിയ പട്ടികയനുസരിച്ച് ഇനി വീശുന്ന ചുഴലിക്കാറ്റിന്റെ പേര്‍ ഹെലന്‍ എന്നാണ്. ബംഗ്ലാദേശാണ് പേര്‍ നിര്‍ദ്ദേശിച്ചത്. എന്തിനാണ് ഇങ്ങനെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.?

Phailin

തൊണ്ണൂറുകളിലാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര്‍ നല്‍കി തുടങ്ങിയത്. പെട്ടന്ന് തിരിച്ചറിയാനും കാറ്റിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനും ഇത് സംബന്ധിച്ച വിവരങ്ങല്‍ ജനങ്ങളില്‍ എളുപ്പമെത്തിക്കാനും നല്ലത് ഓരോ ചുഴലിക്കാറ്റുകള്‍ക്കും പേര് നിര്‍ദ്ദേശിക്കകയാണ് എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഇങ്ങനെ പേരിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ഈ തീരുമാനമെടുത്തത്.

അമ്പതുകളില്‍ അമേരിക്കയിലും അറുപത് മുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചുഴലിക്കാറ്റുകള്‍ക്ക് പേര്‍ നല്‍കാന്‍ തുടങ്ങി. ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പുരുഷന്മാരുടെ പേരും നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. അതത് പ്രദേശങ്ങളില്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന പേരുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. അങ്ങനെയാണ് അഗ്നിയും ലൈലയും മഹേശനും നീലവുമെല്ലാം കരയിലേക്ക് ആഞ്ഞടിച്ചത്.

English summary
The cyclone that is headed towards the Andhra Pradesh and Odisha coast along the Bay of Bengal is named 'Phalin'. The next cyclone in the region will be called Helen, a name from the list of cyclone names given by Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X