കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് അംബാസിഡറായ ധോണിപോലും വോട്ടുചെയ്തില്ല

Google Oneindia Malayalam News

ദില്ലി: സന്ദേശം സിനിമയില്‍ ചോദിക്കുന്നത് പോലെ, എന്ത് കൊണ്ട് ധോണി വോട്ട് ചെയ്തില്ല എന്ന് ലളിതമായി ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. ഐ പി എല്‍. ദുബായില്‍ നടക്കുന്ന ഐ പി എല്‍ ക്രിക്കറ്റ് മത്സരം വിട്ട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ധോണി വരാത്തതില്‍ എന്താണ് കുഴപ്പം. കുഴപ്പമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി.

ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ പോലും വോട്ട് ചെയ്യാന്‍ എത്തുന്നില്ലെങ്കില്‍ നാലഞ്ച് സെലിബ്രിറ്റികളെ ഈ പേരും കൊടുത്ത് എടുത്തുകൊണ്ട് നടക്കുന്നത് എന്തിനാണ് എന്ന ചോദ്യം തികച്ചും ന്യായമല്ലേ. ഐ പി എല്‍ കളിക്കിടെ സച്ചിന് രാജ്യസഭയില്‍ എത്താനാകാത്തതിനാല്‍ സഭ ഐ പി എല്‍ ഷെഡ്യൂളിനനുസരിച്ച് ചേരേണ്ടി വരും എന്നൊരു തമാശ മുമ്പ് പറഞ്ഞുകേട്ടിരുന്നു.

ധോണി മാത്രമല്ല, ഐ പി എല്‍ ക്രിക്കറ്റ് കളിക്കുന്ന സൂപ്പര്‍ താരങ്ങളാരും കളി കളഞ്ഞ് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയില്ല. കളിയില്ലാതെ ഐക്കണായി ടീമിനൊപ്പമുള്ള സച്ചിന്‍ മാത്രം നാട്ടില്‍ വന്ന് വോട്ട് ചെയ്തിട്ട് പോയി.

ധോണി

ധോണി

കാര്യം ദേശീയ ടീമിന്റെ ക്യാപ്റ്റനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറുമാണ്. പക്ഷേ കോടികള്‍ ഒഴുക്കി ഐ പി എല്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ അത് വിട്ട് വോട്ട് ചെയ്യാന്‍ വരുന്നതെങ്ങനെ.

സച്ചിന്‍ വോട്ട് ചെയ്തു

സച്ചിന്‍ വോട്ട് ചെയ്തു

ബ്രാന്‍ഡ് അംബാസിഡറൊന്നുമല്ലെങ്കിലും സച്ചിന്‍ നാട്ടില്‍ വന്ന് വോട്ട് ചെയ്തിട്ട് പോയി. നാല്‍പത്തിയൊന്നാം ജന്മദിനത്താലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുംബൈയില്‍ വോട്ട് ചെയ്യാനെത്തിയത്. രാജ്യസഭ എം പി കൂടിയാണ് സച്ചിന്‍

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

വോട്ട് ചെയ്യണമെന്ന് ആളുകളോട് അഭ്യര്‍ഥിച്ച് നടന്ന സല്‍മാന്‍ ഖാന്‍ പക്ഷേ വോട്ടിന്റെ സമയമായപ്പോള്‍ മുങ്ങി. രാഷ്ട്രീയം പറയുന്ന ജയ് ഹോയായിരുന്നു സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്ന്.

ഷബാന ആസ്മി

ഷബാന ആസ്മി

മുന്‍ എം പിയാണ് ഷബാന ആസ്മി. എന്നാല്‍ ആസ്മി ഇത്തവണ വോട്ട് ചെയ്തില്ല. ഭര്‍ത്താവ് ജാവേദ് അക്തറിനൊപ്പം ഐ ഐ എഫ് എയിലാണ് ആസ്മി.

പ്രിറ്റി സിന്റ

പ്രിറ്റി സിന്റ

സ്വന്തം ടീമായ പഞ്ചാബ് കിംഗ്‌സ് തകര്‍ത്തടിക്കുമ്പോളും പ്രിറ്റി സിന്റ വോട്ട് ചെയ്യാന്‍ എത്തി. പ്രിറ്റി സിന്റയുടെ സെല്‍ഫി

ശില്‍പ ഷെട്ടി

ശില്‍പ ഷെട്ടി

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയായ ശില്‍പ ഷെട്ടി വോട്ട് ചെയ്തു. സെല്‍ഫിയെടുത്ത് ട്വിറ്ററിലുമിട്ടു.

രാഖി സാവന്ത്

രാഖി സാവന്ത്

ബോളിവുഡ് നടിയും സ്ഥാനാര്‍ഥിയുമായ രാഖി സാവന്ത് വോട്ട് ചെയ്ത ശേഷം

English summary
Why did Indian Cricket team captain and Election Commission brand ambassador Dhoni chose not to vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X