നിര്‍ഭയ സുഹൃത്തിനൊപ്പം രാത്രി സിനിമയ്ക്കല്ലേ പോയത്

എന്‍സിപി നേതാവും മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗവുമായ ആശ മിര്‍ജെയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റ രീതിയുമാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി എന്തിനാണ് രാത്രി സിനിമ കാണാന്‍ സുഹൃത്തിനൊപ്പം പോയത്. ഇനി അവള്‍ സിനിമ കാണാന്‍ തന്നെ പോയതാണോ. വനിതാ കമ്മീഷന്‍ അംഗത്തിന്റെ സംശയങ്ങള്‍ അവസാനിയ്ക്കുന്നില്ല.
മുംബൈ ശക്തി മില്‍സിനടുത്ത് കൂട്ടബലാത്സംഗത്തിനിരയായ മാധ്യമപ്രവര്‍ത്തകയും ബലാത്സംഗത്തെ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്നാണ് നേതാവ് പറയുന്നത്. ആറ് മണി കഴിഞ്ഞ് പുറത്തിറങ്ങിയതും ഫോട്ടോ എടുക്കാന്‍ പോയതുമാണ് മാധ്യമപ്രവര്‍ത്തക ചെയ്ത കുറ്റം. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി നടക്കാന്‍ പഠിയ്ക്കണമെന്നും നേതാവ് പറയുന്നുണ്ട്.
സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണെന്നാണ് മിര്‍ജേ പറയുന്നത്. ഒന്നാമതായി അവരുടെ വസ്ത്രധാരണം. രണ്ടാമത് പെരുമാറ്റം. മൂന്നാമതായി എപ്പോള്‍ എവിടെ പോകണം പോകേണ്ട എന്ന് തിരിച്ചറിയാനുള്ള കഴിവില്ലാത്തത്.












Click it and Unblock the Notifications