ദേഹത്ത് തൊട്ടുകൊണ്ടുള്ള സ്‌നേഹം എനിക്കിഷ്ടമല്ല, ആരാധകനെ തല്ലിയതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര
താരങ്ങള്‍ ആരാധകരെ തല്ലി എന്നുള്ള വാര്‍ത്ത ഇതാദ്യമല്ല. സ്‌നേഹം അമിതമായാലും ആപത്താണല്ലോ. ആരാധകരുടെ പെരുമാറ്റം മോശമാകുമ്പോള്‍ താരങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനുമാവില്ല. ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര ആരാധകനെ തല്ലി എന്നുള്ള വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടത്. എന്തിനാണ് പ്രിയങ്ക ആരാധകനെ തല്ലിയത്? പ്രിയങ്ക ചോപ്ര തന്നെ സത്യാവസ്ഥ പറയും.
മോശമായി പെരുമാറുന്ന ആരാധകരെ തെറി പറഞ്ഞും തല്ലിയും ഒട്ടേറെ നടന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടല്ലോ. ഷൂട്ടിങ് സമയത്താണ് പ്രിയങ്ക ചോപ്രയ്ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. ദേഹത്ത് കയറി പിടിച്ച ആരാധകനെയാണ് പ്രിയങ്ക കയ്യേറ്റം ചെയ്തത്. ദേഹത്ത് തൊട്ടുകൊണ്ടുള്ള സ്‌നേഹം എനിക്കിഷ്ടമല്ല, അതുകൊണ്ടു ഞാന്‍ അയാളെ തല്ലിയെന്ന് താരം പറയുന്നു.

പ്രിയങ്ക ആരാധകനെ തല്ലിയതെന്തിന്?
ആരാധകരുടെ പെരുമാറ്റം മോശമാകുമ്പോള്‍ താരങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനുമാവില്ല. ദേഹത്ത് കയറി പിടിച്ച ആരാധകനെയാണ് പ്രിയങ്ക ചോപ്ര കയ്യേറ്റം ചെയ്തത്.

ദേഹത്ത് തൊട്ടുകൊണ്ടുള്ള സ്‌നേഹം
ദേഹത്ത് തൊട്ടുകൊണ്ടുള്ള സ്‌നേഹം എനിക്കിഷ്ടമല്ല, അതുകൊണ്ടു ഞാന്‍ അയാളെ തല്ലിയെന്ന് താരം പറയുന്നു.

ഷൂട്ടിങിനിടെ
പ്രിയങ്കയുടെ പുതിയ ചിത്രമായ അഞ്ചാന അഞ്ചാനിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സംഭവം നടന്നത്.

ആരാധകന്‍ ചെയ്തത്
ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ നിന്നതായിരുന്നു. പെട്ടെന്ന് ഒരാള്‍ അടുത്തു വന്നു തന്റെ കയ്യില്‍ കയറി പടിച്ചു. എന്നിട്ട് ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടു. ശരിക്കും പേടിച്ചു പോയെന്ന് പ്രിയങ്ക പറയുന്നു.

ഞാനയാളെ തല്ലി
കൈ വിടാനും മാറി നില്‍ക്കാനും ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ കേട്ടില്ല. പിന്നെ കോളറില്‍ പിടിച്ച് ഞാനയാളെ തല്ലിയെന്നും പ്രിയങ്ക പറയുന്നു.

അയാള്‍ ആരാധകനാണോ?
അയാള്‍ ശരിക്കും ആരാധകനാണോ എന്നു പോലും തനിക്കറിയില്ല. അയാളുടെ പെരുമാറ്റം എന്തായാലും മോശമായിരുന്നുവെന്നും താരം വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications