അവൾ എന്തിനാണ് അവിടെ പോയത്? കൊൽക്കത്ത കേസിലെ ഇരയെ അപമാനിച്ച് തൃണമൂൽ എംപി, പ്രിതിഷേധം
കൊൽക്കത്തയിൽ ക്രൂരപീഡനത്തിന് ഇരയായ ലോ കോളേജ് വിദ്യാർത്ഥിനിയെ അപമാനിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര. പെൺകുട്ടി സംഭവ സ്ഥലത്തേക്ക് പോകാതിരുന്നിരുന്നുവെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. പ്രതികരണം വിവാദമായതിന് പിന്നാലെ എംഎൽഎ വിശദീകരണം നൽകി. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് മദൻ മിശ്ര ആരോപിച്ചു.
'ആ പെൺകുട്ടി അവിടെ പോയില്ലായിരുന്നെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു.എവിടേക്കാണ് പോകുന്നതെന്ന് അവൾക്ക് ആരോടെങ്കിലും പറയാമായിരുന്നു. രണ്ട് സുഹൃത്തുക്കളെ കൂടെ കൊണ്ടുപോയിരുന്നെങ്കിൽ, അത് സംഭവിക്കില്ലായിരുന്നു. കുറ്റകൃത്യം ചെയ്ത ആളുകൾ സാഹചര്യം മുതലെടുത്തു'.എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ.

മറ്റൊരു എംഎൽഎയായ കല്യാൺ ബാനർജിയും കുറ്റകുതൃത്യത്തെ ലഘൂകരിക്കുന്ന രീതിയിൽ സംസാരിച്ചത് പ്രതിഷേധത്തിന് കാരണമായി. 'ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടാണ് ഇത് ചെയ്തതെങ്കിലോ? സ്കൂളിൽ പോലീസിനെ നിർത്താനാകുമോ? ഇത് ചെയ്തിരിക്കുന്നത് ഒരു വിദ്യാർത്ഥിയാണ്, ഇരയായത് മറ്റൊരു വിദ്യാർത്ഥിയും, ആരാണ് അതിജീവിതയെ സംരക്ഷിക്കുക, ചിലർ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യും, അപ്പോൾ സ്ത്രീകൾ ആർക്കെതിരെയാണ് പോരാടേണ്ടത്? സ്ത്രീകൾ ഈ വികൃതരായ പുരുഷന്മാർക്കെതിരെ പോരാടണം.
'ഞാൻ വീണ്ടും വീണ്ടും പറയുന്നത് ഇതുതന്നെയാണ്. ഇത് ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണം. എന്നാൽ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ അതെങ്ങനെ അഴിമതിയാകും? സുരക്ഷ എല്ലായിടത്തും ഒരുപോവെയാണ്. പുരുഷന്മാരുടെ മാനസികാവസ്ഥ ഇങ്ങനെ തുടരുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും', ബാനർജി പറഞ്ഞു.
അതേസമയം തൃണമൂൽ നേതാക്കളുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. നേതാക്കളുടെ മാനസിക നിലയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അതിജീവിതയെ അവർ വ്യക്തിഹത്യ നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.
' ഇത് പുതിയ കാര്യമല്ല, പ്രധാന പ്രതി ഒരു തൃണമൂൽ നേതാവായതിനാൽ അതിജീവിതയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കും. എന്തിനാണ് അവർ അനാവശ്യ സമയത്ത് അവിടെ പോയത്, എന്തിനാണ് അവൾ ഒറ്റയ്ക്ക് പോയത്, എന്തിനാണ് അവൾ തന്റെ സുഹൃത്തുക്കളെ വിശ്വസിച്ചത് എന്ന് അവർ ചോദിക്കും. എന്തുകൊണ്ടാണ് ഒരു തൃണമൂൽ വിദ്യാർത്ഥി നേതാവ് അപൂർവ്വ സമയങ്ങളിൽ കോളേജിൽ ഉണ്ടായിരുന്നതെന്നതിന് അവർ ഉത്തരം നൽകണം. എന്തുകൊണ്ടാണ് അദ്ദേഹത്തെ കോളേജിൽ പ്രവേശിപ്പിച്ചത്? ഇത് നഗ്നമായ അധികാര ദുർവിനിയോഗമാണ്,ബിജെപി വക്താവ് പ്രിയങ്ക തിബ്രേവാൾ പറഞ്ഞു.
അതേസമയം എംഎൽമാരുടെ പ്രതികരണം തൃണമൂൽ കോൺഗ്രസ് തള്ളി. ഇരുവരുടേയും പ്രതികരണത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. 'സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഹീനമായ കുറ്റകൃത്യത്തെ കുറിച്ച് എംപി കല്യാൺ ബാനർജിയും എംഎൽഎ മദൻ മിത്രയും നടത്തിയ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ നിന്ന് പറഞ്ഞതാണ്. പ്രതികരണങ്ങളിൽ ശക്തമായി അപലപിക്കുന്നു. ഈ വീക്ഷണങ്ങൾ ഒരു തരത്തിലും പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല', തൃണമൂൽ വ്യക്തമാക്കി.
-
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില











Click it and Unblock the Notifications