കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുകളില്‍ ചുവപ്പ് പാര്‍ട്ടി കുങ്കുമ പാര്‍ട്ടിയെ പിന്തുണച്ചതെന്തിന്? 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ വോട്ട് വിഹിതം സാക്ഷ്യപ്പെടുത്തുന്നത്...

Google Oneindia Malayalam News

മൂന്ന് പതിറ്റാണ്ടുകളായി പശ്ചിമബംഗാളില്‍ ഭരണം നടത്തിയ ഇടതുപക്ഷത്തിനെതിരായ വികാരം പരസ്യമായി സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത് 2000-05 കാലഘട്ടത്തിലാണ്. സിപിഎമ്മിനെ തകര്‍ത്ത് തൃണമൂല്‍ സംസ്ഥാനത്ത് ഭരണം ആരംഭിച്ചതോടെ ബംഗാളില്‍ മമത യുഗത്തിന് തുടക്കമായി. 15 വര്‍ഷത്തിന് ശേഷം ബംഗാൡ തൃണമൂല്‍ വിരുദ്ധ വികാരം ഉടലെടുത്തപ്പോള്‍ ഇടതുപക്ഷം തിരിച്ച് സിപിഎമ്മില്‍ പോകുന്നതിന് ബദലായി ബിജെപിയിലേക്കാണ് ചേക്കേറുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ വോട്ട് വിഹിതം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്.

<strong><br> തെറ്റിദ്ധാരണ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമാണ്</strong>
തെറ്റിദ്ധാരണ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമാണ്

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ട് ഷെയര്‍ 33.10 ശതമാനത്തില്‍ നിന്നും 2014ല്‍ 22.14 ശതമാനമാകുകയും 2019ല്‍ അത് 6.28 ആയി മാറുകയും ചെയ്തു. അതേസമയം ബിജെപിയുടെ വോട്ട് വിഹിതം ഇരട്ടിയായി. 2014ല്‍ 17.02 ശതമാനമുണ്ടായിരുന്നത് 2019ല്‍ 40.25 ശതമാനമായി മാറി. 2014-ലും 2019-നും ഇടയ്ക്ക് ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ബി.ജെ.പി.യും തൃണമൂലും നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കുങ്കുമ പാര്‍ട്ടിയാണ്. ബാനര്‍ജിയുടെ തൃണമൂലില്‍ നിന്നു ശിഥിലീകരിച്ച ഇടതുപക്ഷ വോട്ടുകളില്‍ കൂടുതലും നേടിയത് ബിജെപിയാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു.

Mamatra Banerjee

2014, 2019 എന്നീ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമബംഗാളിലെ ഏതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടില്ല. ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വോട്ട് വിഹിതം ഉയര്‍ത്തിയപ്പോള്‍ സിപിഎമ്മിന്റെ വോട്ടില്‍ വന്‍ ഇടിവാണുണ്ടായത്. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകമായത് ആദ്യം ഇടതുപക്ഷവും പിന്നീട് മമതാ ബാനര്‍ജിയും നടത്തിയ അടിച്ചമര്‍ത്തലുകളാണ്. ഇടതുപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് തൃണമൂലില്‍ പോയവര്‍ ഇതേ മാതൃക തൃണമൂല്‍ സ്വീകരിച്ചപ്പോള്‍ ഇപ്പോള്‍ ബിജെപിയിലേക്ക് പോകുന്നു.

ബംഗാളില്‍ ഇടതുപക്ഷത്തില്‍ നിന്നും ജനങ്ങള്‍ അകലാനുള്ള കാരണം നാലുപതിറ്റാണ്ടായി തുടര്‍ന്ന ഭരണത്തോടുള്ള വെറുപ്പ് മാത്രമല്ല. പാര്‍ട്ടിയുടെ ആശയങ്ങളില്‍ നിന്നും നേതാക്കള്‍ വ്യതിചലിച്ചതും മുതലാളിത്ത അനുകൂല നിലപാടെടുത്തതും കാരണങ്ങളാണ്. ഇടതു നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ മുതലാളിത്ത അനുകൂല നിലപാടെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മാത്രമല്ല ഒരു ദശാബ്ദത്തോളം സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സംസ്ഥാനത്ത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇപ്പോള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറികടന്ന് സംസ്ഥാനത്തെ പ്രതിപക്ഷത്തേക്കും രണ്ടാം സ്ഥാനത്തേക്കും ബിജെപി എത്തിയിരിക്കുകയാണ്. 2004 ല്‍ ലോക്‌സഭയിലെ 43 എംപിമാരില്‍ നിന്നും സിപിഎം 17-ാം ലോക്‌സഭയില്‍ മൂന്ന് അംഗമായി ചുരുങ്ങി. ബിജെപിയെ വലിയ തോതില്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ എല്ലാ കണ്ണുകളും 2020ല്‍ നടക്കാനിരിക്കുന്ന ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉറ്റു നോക്കുന്നത്.

English summary
Why did the Red party support the saffron party in West Bengal elections?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X