റാഷിദ് ഖാന്റെ ഭാര്യ ആരെന്ന് തിരയുമ്പോള്‍ ഗുഗിള്‍ പറയുന്നു അനുഷ്ക ശര്‍മയെന്ന്; കാരണം ഇതാണ്
ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മത്സരിക്കുന്ന അഫ്ഗാന് ക്രിക്കറ്റ് താരം റാഷിദ് ഖാന് മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കളിമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ വിശേഷങ്ങള്‍ തേടി ഗൂഗിളില്‍ എത്തുന്നവരും നിരവധിയാണ്. എന്നാല്‍ താരത്തിന്റെ ജീവിത പങ്കാളി ആരാണെന്ന് തിരയുന്ന ആളുകള്‍ക്ക് ആദ്യം ലഭിക്കുന്ന ഉത്തരം ബോളിവുഡ് നടി അനുഷ്ക ശര്‍മയെക്കുറിച്ചുള്ള വിവരങ്ങളാണെന്നതാണ് പലരേയും ഞെട്ടിച്ചിരിക്കുന്നത്.
Recommended Video

കോലിയുടെ ഭാര്യ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയായ അനുഷ്ക ശര്‍മയെ എന്തൊകൊണ്ടാണ് റാഷിദ് ഖാന്റെ ഭാര്യയെ തിരയുമ്പോള്‍ ഗുഗിള്‍ മറുപടിയായി നല്‍കുന്നതെന്നാണ് പലര്‍ക്കും അറിയാത്തത്. 2017 ല്‍ ഇറ്റലിയില്‍ വെച്ച് വിവാഹിതരായ കോലിയും അനുഷ്ക ശര്‍മയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന്റെ തയ്യാറെടുപ്പിലാണ്.

അവിവാഹിതന്
താരങ്ങള്‍ തന്നെ അടുത്തിടെ ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം, 22 വയസ്സ് മാത്രമുള്ള റാഷിദ് ഖാന് ഇതുവരെ വിവാഹം പോലും കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
മറ്റെന്ത് ബന്ധമാണ് റാഷിദ് ഖാനും അനുഷ്ക ഷര്‍മയും തമ്മിലുള്ളതെന്ന് അന്വേഷിച്ചാല്‍ ആ അന്വേഷണം ചെന്നെത്തി നില്ക്കുക ബോളിവുഡ് സിനിമകളെ കുറിച്ചുള്ള അഫ്ഗാന് താരത്തിന്റെ ഒരു ഉത്തരത്തിലാണ്

ഇഷ്ടപ്പെട്ട ബോളിവുഡ് നടി
ഇഷ്ടപ്പെട്ട ബോളിവുഡ് നടി ആരെന്നുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് അനുഷ്ക ശര്‍മയും പ്രീതി സിന്റയുമാണെന്നായിരുന്നു റാഷിദ് ഖാന് ഉത്തരം നല്‍കിയത്. അന്ന് ഈ സംഭവം ഗൂഗിളില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഇതാണ് റാഷിദ് ഖാന്റെ ഭാര്യയെന്ന് തിരയുമ്പോള്‍ അനുഷ്ക പ്രത്യക്ഷപ്പെടാന്‍ ഇടയാക്കിയത്.

ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ്
യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ പതിമൂന്നാമത് സീസണില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചു കൊണ്ടിരിക്കുകയാണ് റാഷിദ്. മിന്നുന്ന പ്രകടനമാണ് പതിവു പോലെ ഈ സീസണിലും താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ റാഷിദ് നാലാം സ്ഥാനത്തുമുണ്ട്. ഏഴു കളികളില്‍ നിന്നും 10 വിക്കറ്റുകളാണ് സ്പിറുടെ സമ്പാദ്യം.

മത്സരങ്ങള്‍ കാണാന്‍
അതേസമയം, മല്‍സരങ്ങള്‍ കാണാന്‍ യുഎഇയിലെത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ആര്‍സിബി ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ കോലി മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചപ്പോള്‍ പിന്തുണയുമായി അനുഷ്ക സ്റ്റേഡിയത്തിലെത്തിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications