കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് മോദി ലോകനേതാക്കളെ കാണുമ്പോൾ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത്? പ്രോട്ടോക്കോള്‍ അറിയില്ല!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി പ്രോട്ടോകോൾ ലംഘനം നടത്തിയതായി ആരോപണം | Oneindia Malayalam

ദില്ലി: ലോകനേതാക്കളെ ആലിംഗനം ചെയ്ത് അഭിസംബോധന ചെയ്യുന്നതിന് വിശദീകരണവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി. ലോകനേതാക്കളെ മോദി ആലിംഗനം ചെയ്യുന്നതിനെതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് സ്വയം പ്രതിരോധവുമായി മോദിയുടെ രംഗപ്രവേശം. താന്‍ സാധാരണക്കാരനാണെന്നും പ്രോട്ടോക്കോളുകളെക്കുറിച്ച് അറിയില്ലെന്നുമാണ് മോദിയുടെ വിശദീകരണം. അത് തന്നെയാണ് തന്റെ ശക്തിയെന്നും കഷ്ടകാലങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതാണ് തന്റെ അടിസ്ഥാന സ്വഭാവമെന്നും മോദി പറയുന്നു.

<strong>മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദ്: അഫ്ഗാനിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ യുഎസ്,ആഞ്ഞടിച്ച് ഹമീദ് കര്‍സായ്</strong>മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദ്: അഫ്ഗാനിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ യുഎസ്,ആഞ്ഞടിച്ച് ഹമീദ് കര്‍സായ്

പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന രീതികളെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയിരുന്നു. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് നേതാക്കളെപ്പോലെ താന്‍ പ്രോട്ടോക്കോള്‍ ശീലമാക്കിയിരുന്നുവെങ്കില്‍ ഇടതുനിന്നും വലതുനിന്നും എനിക്ക് ഷേക്ക് ഹാന്‍ഡ് ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. തനിക്ക് അനുഭവ സമ്പത്തില്ലെന്നും അതില്ലാത്തതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. ലോക നേതാക്കള്‍ക്കൊപ്പം 125 കോടി ജനങ്ങളുടെ പ്രതിധി ആയാണ് നരേന്ദ്രമോദി ആയിട്ടല്ല നില്‍ക്കുന്നതെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി.

 വിദേശനയത്തില്‍

വിദേശനയത്തില്‍

എല്ലാവരും തന്റെ വിദേശനയത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ശരിയാണെന്നും തനിക്ക് അനുഭവ സമ്പത്തില്ലെന്നും അതില്ലാത്തതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. ലോക നേതാക്കള്‍ക്കൊപ്പം 125 കോടി ജനങ്ങളുടെ പ്രതിധി ആയാണ് നരേന്ദ്രമോദി ആയിട്ടല്ല നില്‍ക്കുന്നതെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി.

 തന്നെ ഇങ്ങനെ വിലയിരുത്തരുത് ‌

തന്നെ ഇങ്ങനെ വിലയിരുത്തരുത് ‌

രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവ നികുതിയും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും മുന്‍നിര്‍ത്തി തന്നെ വിലയിരുത്തരുതെന്ന് സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു. ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ടാണ് ജിഎസ്ടിയുടെ വിജയം നിലകൊള്ളുന്നതെന്നും പുതിയ നികുതി ഘടനയുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ജിഎസ്ടിയും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും.

 പ്രോട്ടോക്കോള്‍ മറികടന്നത്

പ്രോട്ടോക്കോള്‍ മറികടന്നത്


ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മോദി വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. മറ്റ് നേതാക്കളെ സ്വീകരിക്കാനെത്തുന്ന മോദി ഇത്തവണയും പ്രോട്ടോക്കോള്‍ ലംഘിച്ചാണ് നെതന്യാഹുവിനെയും സ്വീകരിച്ചിട്ടുള്ളത്. നെതന്യാഹുവിനെ മോദി സ്വീകരിച്ചതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നെതന്യാഹു എത്തിയ സ്ഥിതിയ്ക്ക് ഇനി കെട്ടിപ്പിടുത്തം കാണാമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് കോണ്‍ഗ്രസ്- ബിജെപി സൈബര്‍ പോരിനും വഴിയൊരുക്കിയിരുന്നു.

 ആലിംഗന നയതന്ത്രം !

ആലിംഗന നയതന്ത്രം !

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഹാഫിസ് സയീദിനെ കളിയാക്കി രംഗത്തെത്തുന്നത്. കഴിഞ്ഞ നവംബറിലാണ് സംഭവം.

English summary
Days after being mocked by the Congress over his hugs, Prime Minister Narendra Modi defended himself by saying that he was unaware of the protocols laid down as he is a common man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X