കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിനെ കുടുക്കാനുള്ള ഇന്ത്യയുടെ തന്ത്രങ്ങള്‍ ചൈനീസ് വന്‍മതില്‍ തട്ടി തകരുന്നതെന്തു കൊണ്ട്?

Google Oneindia Malayalam News

ദില്ലി: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നത് ചൈനയാണ്. ഐക്യരാഷ്ട്രസഭയില്‍ മറ്റ് ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുമ്പോള്‍ ചൈനയുടെ ചുവപ്പുനാടയില്‍ കുരുങ്ങിയാണ് മസൂദ് അസറെന്ന ഭീകരന്‍ വഴുതിമാറുന്നത്.

കഴിഞ്ഞ ഏപ്രിലിലും സെപ്ംബറിലും സമസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ഇന്ത്യ നടത്തിയെങ്കിലും ചൈനയുടെ പ്രതിരോധത്തില്‍ തകരുകയായിരുന്നു. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനൊപ്പം സ്വത്തുക്കള്‍ കണ്ടുകെട്ടാനനുള്ള നടപടിയുമാണ് ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തുന്ന ഭീകരര്‍ക്കെതിരെ സ്വീകരിക്കുക.

 ചൈനയ്ക്ക് പാക് കമ്പം

ചൈനയ്ക്ക് പാക് കമ്പം

ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമ്പോള്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കാനുള്ള പ്രമേയത്തെ എതിര്‍ക്കുന്ന ചൈനയുടെ ശരിയും തെറ്റും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് വിദേശകാര്യ സഹമന്ത്രിമാരായ വികെ സിംഗും എംജെ അക്ബറും വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് ഭീഷണി

പഞ്ചാബിലെ പഠാന്‍കോട്ട് ഭീകരാക്രമണം, പാര്‍ലമെന്റ് ആക്രമണം, ഉറു ഭീകരാക്രമണം, നഗ്രോത ഭീകരാക്രമണം എന്നിങ്ങനെ അടുത്ത കാലത്ത് ഇന്ത്യയ്ക്ക് ആഘാതമേല്‍പ്പിച്ച ഭീകരാക്രമണങ്ങളില്‍ കുറ്റാരോപിതനാണ് മസൂദ് അസര്‍.

ചൈനയുടെ എതിര്‍പ്പിന് പഴക്കമുണ്ട്

ചൈനയുടെ എതിര്‍പ്പിന് പഴക്കമുണ്ട്

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ചൈനയുടേത് നിര്‍ബന്ധബുദ്ധിയാണെന്നാണ് ഇന്ത്യന്‍ അധികൃതരുടെ അഭിപ്രായം. പാകിസ്താനില്‍ നിന്നുള്ള ഭീകരരായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകര്‍ അബ്ദുള്‍ റഹ്മാന്‍ മക്കി, അസം ചീമ, സാക്കിയുര്‍ റഹ്മാന്‍ ലഖ് വി എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു.

ചൈനയ്ക്ക് താലിബാന്‍ പേടി

ചൈനയ്ക്ക് താലിബാന്‍ പേടി

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മൗലാന മസൂദ് അസറിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഉണ്ടാകുന്ന ഏതൊരു നീക്കവും താലിബാന്‍, ജെയ്‌ഷെ മുഹമ്മദുമായുള്ള സമവാക്യത്തില്‍ വിള്ളലേല്‍ക്കുമെന്നും അതിനാലാണ് ചൈന ഭീകരര്‍ക്ക് സ്തുതി പാടകരാവുന്നതെന്നാണ് ഇന്ത്യയുടെ നിഗമനം.

ഇന്ത്യയെ ചൈന ഭയക്കുന്നു

ഇന്ത്യയെ ചൈന ഭയക്കുന്നു

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിയന്ത്രണം ലഭിയ്ക്കുന്നതിനെ ചൈന ഭയക്കുന്നുനവെന്നും ഇതാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈന വിലങ്ങുതടിയാവുന്നതെന്നാണ് മറ്റൊരി വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

English summary
ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് വിലങ്ങുതടി ചൈനയാണ്. ഐക്യരാഷ്ട്രസഭയില്‍ മറ്റ് ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുമ്പോള്‍ ചൈനയുടെ ചുവപ്പുനാടയില്‍ കുരുങ്ങിയാണ് മസൂദ് അസറെന്ന ഭീകരന്‍ വഴുതിമാറുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X