ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റുളള മരണം കൂടാനുള്ള കാരണമിതാണ്
കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് ബീഹാറിലും ജാര്‍ഖണ്ഡിലുമായി 86 ഓളം പേരാണ് മരിച്ചത്. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിട്ടുമില്ല. കാലവര്‍ഷത്തിന്റെ വരവോടെയുണ്ടായ അപ്രതീക്ഷിതമായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നേലറ്റുള്ള മരണത്തിനുളള പ്രധാന കാരണം ഉയര്‍ന്ന പ്രദേശങ്ങളും താഴ്‌വരകളും കൂടുതലുളളതുകൊണ്ടാണെന്നാണ് റാഞ്ചി കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഡയറക്ടര്‍ ബികെ മണ്ഡല്‍ പറയുന്നത്. കാലാവര്‍ഷാരംഭത്തോടനുബന്ധിച്ച് കടലില്‍ നിന്നുളള ഈര്‍പ്പം നിറഞ്ഞ വായു കാരണം പര്‍വ്വത പ്രദേശങ്ങളില്‍ താപനില വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് രൂപപ്പെടുന്ന മേഘങ്ങളാണ് ഇടിമിന്നലേറ്റുളള മരണങ്ങള്‍ക്ക് പ്രധാന കാരണമാവുന്നതെന്നും മണ്ഡല്‍ ചൂണ്ടികാണിക്കുന്നു.

ദേശീയ ക്രൈം റേക്കോര്‍ഡ് ബ്യുറോയുടെ കണക്കുപകാരം 2005 മുതല്‍ 2000 ത്തോളം പേരാണ് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടത്. സൂര്യാഘാതം,വരള്‍ച്ച, ഭൂചലനം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിട്ടുളളത് ഇടിമിന്നലേറ്റാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പ്രതിവര്‍ഷം ഇടിമിന്നലേറ്റ് 250 പേരെങ്കിലും മരിക്കുന്നതായാണ് കണക്ക്.
ഇതു വരെ ഇടിമിന്നലിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് വാസ്തവം. ബീഹാര്‍ ,ജാര്‍ഖണ്ഡ് സര്‍ക്കാറുകള്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാര്‍ സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications