കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് വട്ടനാണെങ്കില്‍ എന്തിന് രാജ്യം കാക്കാന്‍ ആയുധം കൊടുത്തു, ജവാന്റെ ഭാര്യ വാളെടുത്തു!!

ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷര്‍മിള യാദവാണ് സേനാ മേധാവികളെ വരെ വട്ടം കറക്കുന്ന ഈ ചോദ്യമുന്നയിച്ചത്. തേജ് അച്ചടക്കമില്ലാത്ത സൈനികനാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

  • By Ashif
Google Oneindia Malayalam News

ഛണ്ഡീഗഡ്: അതിര്‍ത്തി സേനാംഗങ്ങള്‍ക്ക് നല്‍കുന്ന നിലവാരം കുറഞ്ഞ ഭക്ഷണം സംബന്ധിച്ച് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലൂടെ വിവാദത്തില്‍പ്പെട്ട സൈനികനെ മോശക്കാരനാക്കാനുള്ള നീക്കത്തിനെതിരേ ഭാര്യ. തന്റെ ഭര്‍ത്താവ് മാനസിക അസ്വാസ്ഥ്യമുള്ള ആളാണെങ്കില്‍ എന്തിന് തോക്ക് കൊടുത്ത് അതിര്‍ത്തിയിലെ നിര്‍ണായക സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ത്തിയെന്നാണ് യുവതി ചോദിച്ചത്. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷര്‍മിള യാദവാണ് സേനാ മേധാവികളെ വരെ വട്ടം കറക്കുന്ന ഈ ചോദ്യമുന്നയിച്ചത്.

തേജ് ബഹാദൂര്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളും അച്ചടക്കമില്ലാത്ത വ്യക്തിയുമാണെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നെ എന്തിന് അതിര്‍ത്തിയില്‍ നിര്‍ത്തി. അനീതിയോട് സമരസപ്പെടാന്‍ തയ്യാറാവാത്ത സ്വഭാവമുണ്ട് തേജ് ബഹാദൂറിന്. ഇക്കാരണം കൊണ്ടുതന്നെ സര്‍വീസ് കാലത്തിനിടെ പലതും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷര്‍മിള യാദവ് പറഞ്ഞു.

മോശം ഭക്ഷണം

അതിര്‍ത്തി സൈനികര്‍ക്ക് കിട്ടിയ മോശം ഭക്ഷണത്തെ കുറിച്ച് തേജ് ബഹാദൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു കോടിയോളം പേരാണ് കണ്ടത്. നാലര ലക്ഷത്തോളം പേര്‍ മൂന്ന് ദിവസത്തിനിടെ ഷെയര്‍ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

മോശം സര്‍വീസ്?

തേജ് ബഹാദൂറിന് മോശം സര്‍വീസ് ചരിത്രമാണുള്ളതെന്ന് ബിഎസ്എഫ് ഐജി ഡികെ ഉപാധ്യായ കുറ്റപ്പെടുത്തിയതാണ് ജവാന്റെ ഭാര്യയെ ചൊടിപ്പിച്ചത്. കോര്‍ട്ട് മാര്‍ഷ്യല്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് തേജ് ബഹാദൂറെന്നും ഐജി പറഞ്ഞു.

സ്വര്‍ണ മെഡലും പുരസ്‌കാരങ്ങളും

ബിഎസ്എഫില്‍ നിയമനം ലഭിക്കുന്നതിന് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കിയ വേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യതിയാണ് തേജ് ബഹാദൂര്‍. 20 വര്‍ഷത്തെ സര്‍വീസിനിടെ 14 പുരസ്‌കാരങ്ങള്‍ ബിഎസ്എഫ് അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഈ വ്യക്തിയെ ആണ് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും മോശം സര്‍വീസ് ചരിത്രമാണുള്ളതെന്നും അവഹേളിക്കുന്നത്-ഷര്‍മിള പറഞ്ഞു.

ശിക്ഷയായിരുന്നു ഫലം

സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവിനെ ബിഎസ്എഫ് ശിക്ഷിച്ചിട്ടുണ്ട്. വളരെ അച്ചടക്കമുള്ള സേനാ വിഭാഗമാണ് ബിഎസ്എഫ്. ചെറിയ തെറ്റ് പോലും വച്ചുപൊറുപ്പിക്കില്ല. മോശം സര്‍വീസ് ചരിത്രമാണുള്ളതെങ്കില്‍ ഇത്രയും കാലം എങ്ങനെ ഭര്‍ത്താവ് ബിഎസ്എഫില്‍ നിലനിന്നുവെന്ന് ഷര്‍മിള ചോദിച്ചു.

വിരമിക്കാന്‍ നിര്‍ബന്ധിക്കുന്നു

ഹരിയാനയിലെ റിവാരിയിലാണ് ഷര്‍മിളയുള്ളത്. 17 വയസുള്ള മകനുണ്ട് അവര്‍ക്ക്. ഭര്‍ത്താവിന് അഞ്ച് വര്‍ഷം കൂടി സര്‍വീസില്‍ തുടരണമെന്നുണ്ട്. എന്നാല്‍ 20 വര്‍ഷം പൂര്‍ത്തിയായാല്‍ സ്വയം വിരമിക്കാന്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ നിര്‍ബന്ധിക്കുകയാണ്. ജനുവരി 31 നാണ് 20 വര്‍ഷം തികയുന്നത്. അദ്ദേഹത്തിന്റെ വിആര്‍എസ് അപേക്ഷ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഷര്‍മിള പറഞ്ഞു.

വീഡിയോ വ്യാജമല്ല

നിലവാരമില്ലാത്ത ഭക്ഷണം ലഭിക്കുന്നത് സംബന്ധിച്ച് ഭര്‍ത്താവ് തന്നോട് പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ കണ്ടപ്പോള്‍ ഞാനും ഞെട്ടി. നിങ്ങള്‍ പ്രശ്‌നത്തിലേക്കാണ് പോവുന്നതെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറയുകയും ചെയ്തു. പലരും വീഡിയോയുടെ ആധികാരികത ചോദിച്ചിരുന്നു. ഭര്‍ത്താവിന്റെ ഫേസ്ബുക് പാസ്‌വേഡ് തനിക്കറിയാം. ലോഗിന്‍ ചെയ്തപ്പോള്‍ ഭര്‍ത്താവ് തന്നെ പോസ്റ്റ് ചെയ്തതാണെന്ന് ബോധ്യമായെന്നും ഷര്‍മിള കൂട്ടിച്ചേര്‍ത്തു.

കുടുംബം

അഞ്ചുമക്കളില്‍ ഇളയവനാണ് തേജ് ബഹാദൂര്‍. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ ബിഎസ്എഫിലുണ്ട്. മറ്റൊരാള്‍ ഗുജറാത്ത് പോലിസിലും. ഷര്‍മിള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മകന്‍ രോഹിത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്.

English summary
The wife of the BSF jawan whose video about inferior food served to paramilitary personnel hit the headlines spoke out in defence of her husband. "If my husband was mentally unstable or indisciplined, why was he given a rifle by the BSF to guard the country's border in crucial areas?" asked Sharmila Yadav, wife of Tej Bahadur Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X