സ്വർണം എന്തുകൊണ്ടാണ് ഇത്രയും അമൂല്യമാകുന്നത്: ഇത് ഇന്നും ഇന്നലേയും തുടങ്ങിയതാണോ?
ലോകത്ത് ആദ്യമായി കണ്ടെത്തിയതും ഖനനം ചെയ്യപ്പെട്ടതുമായ ആദ്യത്തെ ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം. പുരാതന കാലഘട്ടം മുതൽ രാജാക്കന്മാരുടെ ആഡംബര ജീവിതം പ്രദർശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഏറ്റവും മൂല്യവത്തായ ലോഹങ്ങളിൽ ഒന്നുമായിരുന്നു സ്വർണം. പുരാതന നാഗരികതകളിലെ കരകൗശല വിദഗ്ധർ ശവകുടീരങ്ങളും ക്ഷേത്രങ്ങളും അലങ്കരിക്കാൻ സ്വർണ്ണം ധാരാളമായി ഉപയോഗിച്ചിരുന്നു.
5000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സ്വർണ്ണ വസ്തുക്കൾ ഈജിപ്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നും ലോകത്ത് ആളുകള്‍ ഏറ്റവും വിലപ്പെട്ടതായി കാണുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന ഒരു ലോഹമായി സ്വർണം നിലനില്‍ക്കുന്നത്. ഇപ്പോഴിതാ ഒരു എക്‌സ് ഉപയോക്താവ് സ്വർണ്ണത്തെക്കുറിച്ചും അത് എന്തുകൊണ്ടാണ് ഇത്രയും വിലപ്പെട്ടതായി നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

സ്വർണ്ണം വെള്ളിയേക്കാൾ വളരെ അപൂർവമായി മാത്രമാണ് ലോകത്തുള്ളതെന്നാണ് ഉപയോക്താവ് കുറിക്കുന്നത്. രണ്ട് ലോഹങ്ങൾ തമ്മിലുള്ള വിതരണത്തിന്റെയും ഡിമാൻഡിന്റെയും അസന്തുലിതാവസ്ഥയാണ് അവയുടെ വിലയിലെ വ്യത്യാസത്തിന്റെ പ്രധാന കാരണം.
ചരിത്രത്തിലുടനീളം സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഖനനം ചെയ്യാൻ ഇനിയും ധാരാളം സ്വർണം ഭൂമിയിലുണ്ട്. വെള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.74 ദശലക്ഷം മെട്രിക് ടൺ സ്വർണം ഖനനം ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
"എന്നിട്ടും, സ്വർണത്തോടുള്ള മനുഷ്യരാശിയുടെ മനോഭാവം വിചിത്രമാണ്. രാസപരമായി, ഇത് മറ്റേതൊരു ഘടകവുമായും പ്രതികരിക്കുന്നില്ല. എന്നിരുന്നാലും, ആവർത്തനപ്പട്ടികയിലെ എല്ലാ 118 മൂലകങ്ങളേക്കാളും, സ്വർണ്ണമാണ് നമ്മൾ മനുഷ്യർ എപ്പോഴും കറൻസിയായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. എന്തുകൊണ്ട്? ബിസി 550-ൽ ലിഡിയയിൽ ക്രോയസസ് രാജാവിന്റെ കാലത്ത് ആദ്യമായി ഖനനം ചെയ്തതു മുതൽ സ്വർണ്ണം മാനവരാശിക്കിടയിൽ സവിശേഷമായ ഒരു സ്ഥാനവും മൂല്യത്തിന്റെ ഉറവിടവുമാണ്, "ഉപയോക്താവ് എഴുതുന്നു.
മുൻകാല നാഗരികതകൾ സ്വർണ്ണത്തെ അമരത്വം, പ്രബുദ്ധത തുടങ്ങിയ ഗുണങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ സമൂഹം അതിനെ പൂർണ്ണതയുടെ പ്രതീകമായി കണക്കാക്കുന്നത് തുടരുന്നു. സ്വർണം ദൈവങ്ങൾക്ക് സമർപ്പിക്കുകയും എൽ ഡൊറാഡോ പോലുള്ള പുരാണ സുവർണ്ണ നഗരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
മൃദുവായ ലോഹമായ സ്വർണത്തിന് മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് ചില സവിശേഷ ഗുണങ്ങളുമുണ്ട്. ഇത് രാസപരമായി നിർജ്ജീവമാണ്, അതിനർത്ഥം ഇത് വലിയ തോതില്‍ പ്രതിരോധശേഷിയുള്ളതും ആയിരക്കണക്കിന് വർഷങ്ങളോളം മാറ്റമില്ലാതെ തുടരാൻ പര്യാപ്തവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സ്വർണ്ണത്തിന്റെ ഗുണവിശേഷതകളില്‍ ഏറ്റവും മികച്ചതെന്ന് പറയുന്നത് ഇത് വളരെ ഡക്‌റ്റൈൽ കൂടിയാണ്. ലളിതമായി പറഞ്ഞാൽ സ്വർണത്തെ പൊട്ടാതെ വലിയ രീതിയില്‍ വലിച്ചുനീട്ടാനും ഷീറ്റുകളായി പരത്താനും സാധിക്കും. "ഒരു ഗ്രാം സ്വർണം ഒരു മീറ്റർ വീതിയുള്ള ഷീറ്റിലേക്ക് അടിച്ചുമാറ്റുകയോ 165 മീറ്റർ നീളമുള്ള കമ്പിയായി വലിക്കാനോ സാധിക്കും," തന്റെ കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
24 കാരറ്റ് സ്വർണം എങ്ങനെ കണക്കാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. "സ്വർണ്ണത്തിന്റെ മൃദുത്വം കാരണം, ആഭരണമാക്കുമ്പോള്‍ ശക്തി വർദ്ധിപ്പിക്കുന്നതിന് വെള്ളി അല്ലെങ്കിൽ ചെമ്പ് പോലുള്ള കടുപ്പമേറിയ ലോഹങ്ങൾ പലപ്പോഴും ചേർക്കാറുണ്ട്. 100 ശതമാനം ശുദ്ധമായ സ്വർണ്ണത്തിന് തുല്യമായത് 24 കാരറ്റാണ്. ഇതിലേക്ക് മറ്റ് ലോഹങ്ങള്‍ ചേർക്കുന്നതിന് അനുസരിച്ച് കാരറ്റ് കുറയുന്നു." ഉപയോക്താവ് കൂട്ടിച്ചേർത്തു.
രൂപപ്പെട്ട് 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ പതിച്ച ബില്യൺ കണക്കിന് ടൺ ഉൽക്കാശിലകളിൽ നിന്നാണ് ഭൂമിയുടെ ഖനനയോഗ്യമായ സ്വർണ്ണം വന്നതെന്നതിന് ഗവേഷകർ തെളിവുകൾ കണ്ടെത്തിയെന്നും അവകാശപ്പെട്ടുകൊണ്ടാണ് ഉപയോക്താവ് തന്റെ നീണ്ട പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications