• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം

ദില്ലി; ഹത്രാസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. യുപിയിലെ യോഗി ആദിത്യനാഥ് ഭരണകുടവും പോലീസും സൃഷ്ടിച്ച തടസങ്ങളെല്ലാം മറികടന്ന് കൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട കോൺഗ്രസ് സംഘം ഹത്രാസിലെത്തിയത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇരുവരും ബന്ധക്കളോടൊപ്പം ഏകദേശം മുക്കാൽ മണിക്കൂറോളം ചെലവിട്ടു. പ്രിയങ്കയെ കണ്ടമാത്രമയിൽ പെൺകുട്ടിയുടെ അമ്മ അവരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സന്ദർശനത്തിന് പിന്നാലെ എന്താണ് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടതെന്ന് പറയുകയാണ് പ്രിയങ്ക.

പോലീസ് തടസങ്ങളെ ഭേദിച്ച്

പോലീസ് തടസങ്ങളെ ഭേദിച്ച്

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുകുൾ വാസ്നിക് എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്കയും രാഹുലും ഹത്രാസിൽ എത്തിയത്. യുപി അതിർത്തിയിൽ കോൺഗ്രസ് സംഘത്തെ തടയാൻ യോഗി ഭരണകുടും നിയോഗിച്ച പോലീസ് സന്നാഹത്തെ എല്ലാം ചെറുത്ത് തോൽപ്പിച്ച് കൊണ്ടായിരുന്നു ഇവരുടെ സന്ദർശനം.

മുന്നിട്ടിറങ്ങി രാഹുലും പ്രിയങ്കയും

മുന്നിട്ടിറങ്ങി രാഹുലും പ്രിയങ്കയും

അതിർത്തിയിൽ പ്രവർത്തകരെ തടയാൻ പോലീസ് മുന്നിട്ട് ഇറങ്ങിയതോടെ പ്രിയങ്കും രാഹുൽ പോലീസ് തീർത്ത വേലിക്കെട്ടുകൾ ഭേദിക്കാൻ നേരിട്ട് ഇറങ്ങുകയായിരുന്നു. ഇരുവരും ചെറുക്കാൻ തന്നെ തുനിഞ്ഞ് ഇറങ്ങിയതോടെ അതിർത്തിയിൽ ചെറിയ സംഘർഷത്തന് ഇത് വഴിവെച്ചു. പിന്നാലെയായിരുന്നു 5 പേരടങ്ങുന്ന സംഘത്തെ കടത്തിനിടാൻ സർക്കാർ തയ്യാറായത്.

നീതിയ്ക്കായി പോരാടും

നീതിയ്ക്കായി പോരാടും

കുടുംബത്തിന്റെ നീതിയ്ക്കായി ഏതറ്റം വരയും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രിയങ്കയും രാഹുലും വീട്ടിൽ നിന്ന് മടങ്ങിയത്. പിന്നാലെയാണ് കുടുംബത്തിന് വേണ്ത് എന്താണെന്ന് ട്വിറ്ററിലൂടെ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യമെന്തെന്ന് പ്രിയങ്ക പറഞ്ഞു.

5 ചോദ്യങ്ങൾ

5 ചോദ്യങ്ങൾ

ജില്ലാ മജിസ്ട്രേറ്റിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യവും കുടുംബം മുന്നോട്ട് വെച്ചതായി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കേസിന്‍റെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്ന് സഹോദരൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന ചോദ്യവും പ്രിയങ്ക ഉയർത്തി.

തിടുക്കപ്പെട്ട് നടത്തിയത് എന്തിന്

തിടുക്കപ്പെട്ട് നടത്തിയത് എന്തിന്

എന്തിനാണ് തിടുക്കപ്പെട്ട് മൃതദേഹം സംസ് കരിച്ചതെന്ന് അറിയണം. കുടുംബത്തെ ഭീഷണിപ്പെടുത്തി അവരുടെ സമ്മതമില്ലാതെ മകളെ ഒരു നോക്ക് കാണാൻ അനുവദിക്കാതെ അവളുടെ മൃതദേഹം കത്തിച്ച് കളഞ്ഞതെന്ന് അവർക്ക് അറിയണം പ്രിയങ്ക പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം നേരത്തേ പോലീസ് നിർബന്ധിച്ച് സംസ്കാരിച്ചത് നേരത്തേ വിവാദമായിരുന്നു.

പുലർച്ചയോടെ

പുലർച്ചയോടെ

സെപ്തംബർ 30 ന് പുലർച്ചയോടെയായിരുന്നു കുടുംബത്തിന്റെ എല്ലാ എതിർപ്പുകളും തള്ളി പോലീസ് സംസ്കാരം നടത്തിയത്. കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചെങ്കിലും മൃതദേഹം വിട്ട് നൽകാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന കുടുംബത്തിന്റെ നിലപാടും പ്രിയങ്ക ഗാന്ധി ട്വീറ്റിൽ പങ്കുവെച്ചു.

നിമഞ്ജനം ചെയ്യില്ലെന്ന്

നിമഞ്ജനം ചെയ്യില്ലെന്ന്

താൻ പങ്കുവെച്ച 5 ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംസ്കാരം ചെയ്ത സ്ഥലത്ത് നിന്ന് തങ്ങൾ ചിതാ ഭസ്മം എടുത്തുകൊണ്ട് വന്നിട്ടുണ്ട്. എന്നാൽ അത് നിമഞ്ജനം ചെയ്യാൻ ഞങ്ങൾ തയ്യാറായില്ല. മകളുടെ മൃതദേഹം തന്നെയാണോ സംസ്കാരിച്ചതെന്ന് എന്ത് ഉറപ്പാണെന്നായിരുന്നു കുടുംബം ഉയർത്തിയ ചോദ്യം.

പ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധം

പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ്

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

ന്യൂനപക്ഷങ്ങൾക്ക് നേരെ സവർണ്ണർ നടത്തുന്ന ആക്രമണങ്ങളിൽ മുന്നിലാണ് യുപി, രൂക്ഷവിമർശനവുമായി കെകെ രാഗേഷ്

ബീഹാറിലെ മഹാസഖ്യം ഫാഷിസത്തിനെതിരെ ഇന്ത്യ കാത്തിരുന്ന പ്രതിരോധ സേന: ഡോ ആസാദ്

ഇനിയെങ്കിലും തയ്യാറാവണം

ഇനിയെങ്കിലും തയ്യാറാവണം

അതേസമയം ജുഡീഷ്യൽ അന്വേഷണത്തിനായി കുടുംബം ആവശ്യപ്പെടുമ്പോഴും എന്തുകൊണ്ടാണ് സിബിഐയും എസ്ഐടിയും കേസുകൾ അന്വേഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. യുപി സർക്കാർ ഉറക്കത്തിൽ നിന്ന് അൽപ്പം പോലും ഉണർന്നിട്ടുണ്ടെങ്കിൽ പെൺകുട്ടിയുടെ കുടുംബത്തെ കേൾക്കാൾ ഇനിയെങ്കിലും തയ്യാറാവണം, പ്രിയങ്ക പറഞ്ഞു.

English summary
why hathras girl's body burned with petrol, priyanka gandhi's 5 questions behalf of hathras victims family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X