കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!

Google Oneindia Malayalam News

Recommended Video

cmsvideo
GDP വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല | News Of The Day | Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസമാണ് 2018ലെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്ധന വിലവര്‍ധനവിലും രൂപയുടെ മൂല്യ തകര്‍ച്ചയിലും പ്രതിരോധത്തിലായിരുന്ന മോദി സര്‍ക്കാരിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച വാര്‍ത്തയായിരുന്നു ഇത്. 8.2 ശതമാനം വളര്‍ച്ച നേടിയെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു വാര്‍ത്തയാണെങ്കിലും സന്തോഷിക്കാന്‍ തരത്തിലുള്ള ഒരു കാര്യവും ഇതില്‍ ഇല്ല.

ഈ റിപ്പോര്‍ട്ട് വെച്ച് ഒരിക്കലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വിലയിരുത്തരുത് എന്നാണ് വാസ്തവം. ഈ വളര്‍ച്ച സ്ഥിരതയാര്‍ന്നതാവുമോ എത്ര കാലം നിലനില്‍ക്കുമോ എന്നതിനെ ആശ്രയിച്ച് മാത്രമാണ് നമ്മുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകുക. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ഉറപ്പ് നല്‍കാനായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തുമ്പോഴും ഈ വളര്‍ച്ച മികച്ചതല്ലെന്ന സൂചനയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.

രാഷ്ട്രീയ ഗണിതശാസ്ത്രം

രാഷ്ട്രീയ ഗണിതശാസ്ത്രം

17ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ആധുനിക ജിഡിപി നിര്‍ണയത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന വില്യം പെറ്റിയാണ് രാഷ്ട്രീയ ഗണിതശാസ്ത്രം എന്ന പേര് പ്രചാരത്തിലെത്തിക്കുന്നത്. ജിഡിപി നമ്പറുകളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെയാണ് അദ്ദേഹം ഇത്തരത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് അവരുടെ കാലത്തെ ജിഡിപിയെ കുറിച്ചും ബിജെപി തങ്ങളുടെ ജിഡിപിയെ കുറിച്ചും പറയുന്നതും ഇത്തരത്തില്‍ വിശേഷിപ്പിക്കാവുന്നതാണ്.

സര്‍ക്കാരിന്റെ നേട്ടത്തെ കാണിക്കാന്‍...

സര്‍ക്കാരിന്റെ നേട്ടത്തെ കാണിക്കാന്‍...

ജിഡിപി എന്നത് രാഷ്ട്രീയമായി ഉയര്‍ത്തി പിടിക്കുന്ന ഒരു കാര്യമാണ്. ബെര്‍ലിന്‍ ഫ്രീ യൂണിവേഴ്‌സിറ്റി ഫിലിപ്പ് ലെപനീസ് തന്റെ പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട.് ഭരണനേട്ടത്തെ ഉയര്‍ത്തി കാണിക്കാനാണ് ഇത് പ്രചരിപ്പിക്കുന്നത്. ചില സംഖ്യകളുടെ അടിസ്ഥാനത്തില്‍ ഭരണം നടക്കുന്നതിനാണ് ഇത് കാരണമാകുന്നത്. സര്‍ക്കാരിന്റെ നയങ്ങളെ ന്യായീകരിക്കാന്‍ ജിഡിപി നിരക്കിന് സാധിക്കും. ഭരണം ഏത് രീതിയില്‍ കൊണ്ടുപോകണമെന്നും ജിഡിപി വളര്‍ച്ചയാണ് പറയുകയെന്ന് ഫിലിപ്പ് ലെപനീസ് പറയുന്നു

ജിഡിപി വളര്‍ച്ച നേട്ടമാണോ?

ജിഡിപി വളര്‍ച്ച നേട്ടമാണോ?

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ വളര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥ ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ഇതിന്റെ പേരില്‍ ഇന്ത്യയുടെ വളര്‍ച്ച മികച്ചതാണെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഇത് ആദ്യ പാദം മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ മുഴുവന്‍ പ്രകടനം എത്രയുണ്ടാവുമെന്ന് അറിഞ്ഞാല്‍ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ.

മുമ്പത്തെ കണക്കുകള്‍

മുമ്പത്തെ കണക്കുകള്‍

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ ഈ അവസരത്തില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 8.1 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. എന്നാല്‍ പിന്നീടുള്ള മൂന്ന് പാദങ്ങളിലും ജിഡിപി വലിയ രീതിയില്‍ പിന്നോട്ട് പോയി. ആ വര്‍ഷം 7.1 ശതമാനമായിരുന്നു ജിഡിപി നിരക്ക്. അപ്പോഴും ആദ്യ പാദത്തിലെ വളര്‍ച്ചയേക്കാള്‍ വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടായത്.

നോട്ടുനിരോധനം തളര്‍ത്തി

നോട്ടുനിരോധനം തളര്‍ത്തി

2017-18 വര്‍ഷത്തില്‍ ഇന്ത്യയെ സംബന്ധിച്ച് വന്‍ തിരിച്ചടിയായിരുന്നു. 2016 നവംബറില്‍ നോട്ടുനിരോധനം വന്നതോടെ സമ്പദ് മേഖല പാടേ തകര്‍ന്നു. ഇത് അടുത്ത വര്‍ഷത്തിലും തുടര്‍ന്നു. 5.7 ശതമാനമായിരുന്നു ആദ്യ പാദത്തിലെ വളര്‍ച്ച. പ്രതീക്ഷിച്ചതിലും എത്രയോ കുറവായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഭേദപ്പെട്ട വളര്‍ച്ചയാണ് നേിടയത്. ആ വര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ജിഎസ്ടിയടക്കമുള്ളവ വന്നിട്ടും സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. പക്ഷേ അപ്പോഴും മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.

ഇനിയുള്ള ഒന്‍പത് മാസങ്ങള്‍

ഇനിയുള്ള ഒന്‍പത് മാസങ്ങള്‍

മുന്‍ വര്‍ഷങ്ങളില്‍ തിരിച്ചടി നേരിട്ടതിനാല്‍ ഇപ്പോഴുള്ള വളര്‍ച്ച നല്ല രീതിയിലാണെന്ന് പറയാനാവില്ല. ശേഷിക്കുന്ന ഒന്‍പത് മാസങ്ങളില്‍ ജിഡിപി വര്‍ധിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഇപ്പോഴുള്ള നിലവാരം അനുസരിച്ച് ഇത് പിന്നോട്ട് പോകാനാണ് എല്ലാ സാധ്യതയുമുള്ളത്. ഇനിയുള്ള മാസങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്കാണ് പോവുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ വളര്‍ച്ചാ സംബന്ധമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യതയില്ല. അതേസമയം സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളും നയങ്ങളുമാണ് ഈ വളര്‍ചയ്ക്ക് പിന്നിലെന്ന് സംശയമില്ല. പക്ഷേ ദീര്‍ഘമായ കാലയളവില്‍ ഇത് സാധാരണ ജനങ്ങള്‍ക്കടക്കം തിരിച്ചടിയാവും.

ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ക്ക് എന്തിനാ സര്‍ക്കീട്ട്? വിമര്‍ശനവുമായി ജോയ് മാത്യുജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ക്ക് എന്തിനാ സര്‍ക്കീട്ട്? വിമര്‍ശനവുമായി ജോയ് മാത്യു

കര്‍ണാടകത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റി! കോണ്‍ഗ്രസിന് മേല്‍ക്കൈ!കര്‍ണാടകത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റി! കോണ്‍ഗ്രസിന് മേല്‍ക്കൈ!

English summary
why headline gdp numbers alone don’t count for much
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X